
പേവിഷബാധയ്ക്ക് ഫലപ്രദമായ നിലയിലുള്ള മരുന്ന് കണ്ടെത്തണം
: ശ്രീനിവാസൻ .ടി
പേവിഷബാധയെ തുടർന്ന് നിരവധി ആളുകളാണ് കേരളത്തിൽ മരണമടയുന്നത്.
വാക്സിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും പേവിഷബാധയ്ക്ക് ഫലപ്രദമായ നിലയിലുള്ള മരുന്ന് കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരുവാൻ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നാളിതുവരെ സാധിക്കാത്തതിനാൽ നിരവധി ആളുകൾ മരണമടയുകയാണ്.
കോഴിക്കോട് തൊണ്ടയാട് ഉള്ള ശിവരാമൻ വൈദ്യർ പേവിഷബാധയ്ക്ക് പച്ചമരുന്ന് കണ്ടെത്തി അറിയിച്ചെങ്കിലും ബന്ധപ്പെട്ടവർ അത് ഗൗനിച്ചതേയില്ല.
അദ്ദേഹത്തിന്റെ മരുന്നിന് നിയമപ്രകാരം പാറ്റന്റ് ലഭിച്ചുവെങ്കിലും മരുന്നു നിർമ്മിച്ച് വിപണിയിൽ ഇറക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചില്ല.
അദ്ദേഹത്തിൻ്റെ അറിവ് ബാംഗ്ലൂരിലുള്ള നിംഹാൻസ് എന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നിട്ടും ആളുകൾ കൂട്ടത്തോടെ മരണമടഞ്ഞു പോകുന്ന ദയനീയാവസ്ഥയാണ് നാട്ടിലുള്ളത്.
പ്രസ്തുത മരുന്ന് ഉപയോഗിച്ച് ജീവൻ രക്ഷിക്കാനുള്ള യാതൊരു ശ്രമവും നാളിതുവരെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് ഏറെ വേദനാജനകമാണ്.
ഇപ്പോൾ ഒരു ദൈവവിളി പോലെ പ്രസ്തുത മരുന്നറിവ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വന്നു ചേർന്നത് പൊതുജന സമക്ഷം സമർപ്പിക്കുകയാണ്.
ഞങ്ങൾക്ക് ഏറെ ശുഭാപ്തി വിശ്വാസമുണ്ട്. തീർച്ചയായും രോഗികൾക്ക് ആശ്വാസം നൽകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ മുൻകാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രതീക്ഷ ഞങ്ങൾ വെച്ചുപുലർത്തുന്നത്. 2008 ൽ കാൻസർ എന്ന രോഗം പാരമ്പര്യ നാട്ടുവൈദ്യത്തിൽ ചികിത്സിച്ചു മാറ്റാൻ കഴിയും എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
ആയത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ രോഗികളുടെ അനുഭവത്തിൽ തെളിയിക്കാൻ ഞങ്ങൾക്ക് സാധിച്ചു എങ്കിലും ആരുംതന്നെ മുഖവിലക്ക് എടുത്തിരുന്നില്ല എന്ന് മാത്രമല്ല സമുദ്രയിൽ വന്നുചേർന്ന വൈദ്യൻമാരെ ഭീഷണിപ്പെടുത്തി അവരെ സമുദ്രയിൽ നിന്നും ചികിത്സിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും സമുദ്രക്കെതിരെ പരാതി നൽകി പൂട്ടിക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ആയി റിട്ടയർ ചെയ്ത കേരളത്തിലെ ആദ്യത്തെ ക്യാൻസർ ചികിത്സകൻ ഡോക്ടർ സി. പി മാത്യു പാരമ്പര്യ വൈദ്യം പഠിച്ചെടുത്ത് രോഗ ചികിത്സ ഏറ്റെടുത്ത് രോഗികളെ രക്ഷപ്പെടുത്തുന്ന അവസ്ഥ കേരളത്തിൽ സംജാതമാവു കയുണ്ടായി.
അദ്ദേഹത്തെയും ഭീഷണിപ്പെടുത്തുകയുണ്ടായി സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് പറഞ്ഞു. ചികിത്സാ രംഗത്തെ പല പ്രമുഖരും പാരമ്പര്യ വൈദ്യ രോഗശമന സാദ്ധ്യതകളെ വിലയിരുത്തുകയുണ്ടായി.
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ആയ ഡോക്ടർ പി .കെ സുബ്രഹ്മണ്യനെ ആരോഗ്യ രംഗത്തെ കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട സാരഥികൾ നേരിട്ട് വന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി.
ജയിലിൽ അടച്ചു കളയും എന്നു പറഞ്ഞു. മറ്റ് പലതും ഉണ്ട് എന്നാൽ ഈ ഭീഷണികൾ ആരും തന്നെ ചെവിക്കൊണ്ടില്ല. ഇന്ന് കേരളത്തിൽ എല്ലാ ചികിത്സാ ശാഖകളിലും കാൻസർ മാറുന്ന രോഗമാണ് എന്ന നിലയിലേക്ക് വന്നിരിക്കുന്നു.
മരുന്നുകൾ കണ്ടുപിടിച്ചതായുള്ള വാർത്തകൾ വരുന്നു എന്നത് ശുഭലക്ഷണമാണ്. അതുപോലെതന്നെയുള്ള ഒരു അനുഭവമാണ് ഡെങ്കിപ്പനിയുടേത് ഡെങ്കിപ്പനി പിടിപെട്ട് നിരവധി ആളുകൾ മരണമടയുകയുണ്ടായി.ആ അവസരത്തിലാണ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ച മുത്തശ്ശി വൈദ്യം പഠന ക്ലാസ്സിൽ ഡെങ്കിപ്പനി ബാധിച്ച രോഗികൾക്ക് പപ്പായ ഇലയുടെ ജ്യൂസ് തേൻ ചേർത്ത് നൽകിയാൽ മതിയെന്നാണ് കെ.തങ്കച്ചൻ വൈദ്യർ പറഞ്ഞത്.
ക്യാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ചവർ രക്തത്തിലെ കൗണ്ട് കുറഞ്ഞു പോയാൽ പപ്പായ ഇലയുടെ ജ്യൂസ് കഴിച്ചാൽ മതിയെന്ന് ചേർത്തല മോഹനൻ വൈദ്യരും പറഞ്ഞു.
ഇക്കാര്യം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ ഞങ്ങൾ വ്യാപകമായി പ്രസിദ്ധീകരിച്ചു. ഈ ക്ലാസുകൾ ഉൾപ്പെടുത്തിക്കൊണ്ട് ട്രസ്റ്റിന്റെ സെക്രട്ടറി പി രജനി തയ്യാറാക്കിയ മുത്തശ്ശി വൈദ്യം ആരോഗ്യപരിപാലനത്തിലെ തായ്‌വഴികൾ എന്ന പുസ്തകം തൃശ്ശൂർ കറന്റ്ബുക്സ് പ്രസിദ്ധീകരിക്കുകയും സിനിമാതാരം ശ്രീനിവാസൻ പ്രകാശനം ചെയ്യുകയും ചെയ്തു. തിരുവനന്തപുരം ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടർ സി.എച്ച്.എസ്. മണി ഡെങ്കിപ്പനിക്ക് തൻ്റെ മകന് പപ്പായ ജ്യൂസ് നൽകി ജീവൻ രക്ഷിച്ച അനുഭവക്കുറിപ്പ് മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.നിരവധി ആളുകൾ ജീവൻ രക്ഷിക്കാൻ ഈ അറിവ് പ്രയോജനപ്പെടുത്തുകയും ചെയ്തു.
നിരവധി കമ്പനികൾ മരുന്നുകൾ ഉണ്ടാക്കി മാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട് കേരളത്തിൽ ഇപ്പോൾ ഡെങ്കിപ്പനി മരണങ്ങൾ ഇല്ലാതായിരിക്കുന്നു.
ശ്രീബുദ്ധൻ ഒരിക്കൽ പറഞ്ഞത് "അറിവ് നേടുന്നവൻ ഏതു കുലത്തിൽ പിറന്നവനായാലും അവനും ബ്രാഹ്മണനാണ്" അതാണ് പാരമ്പര്യവൈദ്യത്തിന്റെ അറിവുകൾ അശാസ്ത്രീയമാണ് അവർ വ്യാജന്മാരാണെന്ന് പറഞ്ഞ് ദ്രോഹിക്കുന്നതിനു പകരം ആ അറിവുകൾ ജനനന്മക്കായി പ്രയോജനപ്പെടുത്തുവാനുള്ള പരിശ്രമങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞകാല അനുഭവങ്ങൾ.
രോഗങ്ങൾ ഒരിക്കലും തന്നെ മാറുകയില്ല മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്ന് പറഞ്ഞു

ജനങ്ങളെ ഭയപ്പെടുത്തി കൊല്ലുന്ന ചികിത്സയല്ല മറിച്ച് രോഗങ്ങൾ മാറുമെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് ചികിത്സിക്കാൻ സാധിക്കണം .മനസ്സാണ് ശരീരത്തിന്റെ യജമാനൻ.ഇനി കേരളത്തിൽ പേവിഷബാധ മരണം ഉണ്ടാകാൻ പാടില്ല
ശിവരാമൻ വൈദ്യർ കണ്ടെത്തിയ ഔഷധം എല്ലാവർക്കും പ്രയോജനപ്പെടുത്തണം വൈദ്യരിൽ നിന്ന് ലഭിച്ച ഈ അറിവ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് കൈമാറിയ രതീഷ് നിലാതിയിലിനെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല. തൻ്റെ ഒരു സുഹൃത്തിന് വേണ്ടി ഔഷധം ശേഖരിച്ച് നൽകുവാനുള്ള സന്മനസ്സ് കാണിച്ച വടകരയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ രാജേഷ് വൈഭവിനെയും അനുമോദിക്കുന്നു.
(ഫയൽ കോപ്പി )




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group