പേപ്പട്ടി വിഷത്തിന് പുതിയ വാക്‌സിൻ കണ്ടെത്തണം : ഡോ കെ കെ എൻ കുറുപ്പ്

പേപ്പട്ടി വിഷത്തിന് പുതിയ വാക്‌സിൻ കണ്ടെത്തണം : ഡോ കെ കെ എൻ കുറുപ്പ്
പേപ്പട്ടി വിഷത്തിന് പുതിയ വാക്‌സിൻ കണ്ടെത്തണം : ഡോ കെ കെ എൻ കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 May 07, 09:30 AM
dog


 പേപ്പട്ടി വിഷത്തിന് പുതിയ വാക്‌സിൻ കണ്ടെത്തണം

: ഡോ കെ കെ എൻ കുറുപ്പ്


 

കേരളത്തിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ അംഗസംഖ്യ അനുദിനം കൂടിക്കൊണ്ടിരിക്കുന്നതായാണ് വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .

ഈ നിലയിൽ നിലവിലുള്ള പേപ്പട്ടി വാക്സിൻ ഫലപ്രദമല്ലെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല തീർച്ച .

പരമ്പരാഗതമായി കുറവന്മാരുടെ ചികിത്സാരീതിയിൽ പുരാതനകാലം മുതൽ

 ഉപയോഗിച്ചു കൊണ്ടിരുന്ന അങ്കോലം എന്ന ഔഷധ വൃക്ഷത്തെ കുറിച്ച് ഗവേഷകർ ഗൗരവപൂർവ്വം പഠിക്കുമെങ്കിൽ ഏറെ നല്ലത്

.

angolam7

ഈ മരത്തിൻറെ തൊലിയും വേരും വിത്തും കഷായം വെച്ച് ഔഷധമായി കൊടുക്കുന്ന ഫലപ്രദമായ ചികിത്സാരീതി പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു .

150 വർഷങ്ങൾക്കുമുൻപ് കുട്ടമത്ത് വൈദ്യ പാരമ്പര്യത്തിൽ ഒരു കുറവനെ മാഹേന്ദ്രജാലം പഠിപ്പിച്ച വകയിൽ ഗുരുദക്ഷിണയായി ഭ്രാന്തൻ നായയുടെ കടിയേറ്റാൽ അതിനെതി രെയുള്ള ചികിത്സാവിധി ബാലകൃഷ്ണ കുറുപ്പ് എന്ന ഏൻ്റെ ഏൻ്റെ വല്യമ്മാവനെ  പഠിപ്പിച്ചിരുന്നു .

പിന്നീടത് പരമ്പരാഗതമായി 'ധന്വന്തരി ' എന്ന പേരിലറിയപ്പെട്ടിരുന്ന എൻ്റെ അമ്മാവൻ ചെറിയ രാമകുറുപ്പിന് ലഭിക്കുകയുണ്ടായി .

അദ്ദേഹം കുട്ടമത്ത് നിന്നും അഴിയൂർ കോവുക്കൽ വീട്ടിൽ കാരണവരായി വന്നപ്പോൾ അങ്കോലം എന്ന ഔഷധ വൃക്ഷം വീട്ടുവളപ്പിൽ നട്ടുപിടിപ്പിച്ചിരുന്നു .

ഈ ഔഷധ വൃക്ഷം ചികിത്സക്കായി നട്ടുവളർത്തിയതാണെന്നാണ് എന്റെ അറിവ് .


എൻ്റെ അമ്മയിൽനിന്നും ഇതോടനുബന്ധിച്ചുള്ള കാര്യങ്ങൾ എനിക്കറിയാൻ കഴിഞ്ഞിരുന്നു .

 ആ മരം 25 വർഷങ്ങൾക്കു മുൻപ് മരത്തടിക്കായി പുതിയ അവകാശികൾ മുറിച്ചു വിറ്റുവെങ്കിലും ആ മരക്കുറ്റി വീണ്ടും കിളിർത്തു ഉയർന്നു ചെറിയൊരു മരമായി ഇതേ മണ്ണിൽ തലയെടുപ്പോടെ ഇപ്പോഴും നിൽക്കുന്നുമുണ്ട് .പോയ തലമുറയുടെ തിരുശേഷിപ്പ് പോലെ .

അങ്കോലം എന്ന ഈ വൃക്ഷം വിഷവൈദ്യചികിത്സക്കായി ഉപയോഗിച്ചിരുന്നതായി കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമായ ഹോർത്തൂസ്‌ മലബാറിക്കൂസിൽ പരാമർശിക്കുന്നുമുണ്ട് .

ആയതിനാൽ ഈ വൃക്ഷത്തിൻറെ വേരും തൊലിയും മറ്റും ആധുനിക പരീക്ഷണശാലയിൽ നിരീക്ഷണ വിധേയമായനിലയിൽ ഗവേഷകർ ഗവേഷണം ചെയ്തു പ്രത്യേകമായ വാക്‌സിൻ ഉപയോഗപ്പെടുത്താൻ ആവുമോ എന്ന കാര്യം ചിന്തിക്കുമെങ്കിൽ മഹാപുണ്യം .


vacsin
mbi-dog
samudra-ayurveda-special_1746590884
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അറിയുമോ ഈ ഓട്ടോക്കാരനെ ?
കാഴ്ച്ചയും കാഴ്ച്ചപ്പാടും കെ .കെ .കൊച്ചിനെ ആർക്കാണ് പേടി ?
കാഴ്ച്ചയും കാഴ്ച്ചപ്പാടും തട്ടോളിക്കരയുടെ നാട്ടുപുരാണം ! :ദിവാകരൻ ചോമ്പാല
mannan