
അറിയുമോ ഈ ഓട്ടോക്കാരനെ ?
വടകരയിലെ ഗായത്രി സ്റ്റുഡിയോ ഉടമ കെ .ടി സുരേന്ദ്രൻ ഭാര്യ ശോഭയോടൊപ്പം മാഹി റയിൽവേ സ്റ്റേഷനടുത്തുള്ള ഒരു കല്യാണവീട്ടിൽ നിന്നും രണ്ടു ദിവസം മുൻപ് വീട്ടിലേയ്ക്ക് തിരിച്ചത് കല്യാണവീട്ടിൽ ആളെയിറക്കി തിരിച്ചുപോകുന്ന ഏതോ ഒരു ഓട്ടോറിക്ഷയിൽ .
വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടയിലാണ് ശോഭയുടെ കഴുത്തിലെ താലിമാല കൊളുത്തിളകിയ നിലയിൽ കാണാനായത്.
മാത്രവുമല്ല താലിമാലയിലെ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണലോക്കറ്റ് നഷ്ട്ടപ്പെട്ടതായും കണ്ടു .താലിമാലയിലെ ലോക്കറ്റ് കല്ല്യാണ വീട്ടിലെ തിരക്കിൽ പന്തലിൽ എവിടെയോ കളഞ്ഞുപോയതാണെന്ന് കരുതി സമാധാനിക്കാൻ ശ്രമിക്കുമ്പോഴാണ് ചോമ്പാൽ സി എസ് ഐ പള്ളിക്കടുത്തുള്ള സുരേന്ദ്രൻ്റെ വീട്ടിലെ കോളിംഗ് ബെല്ലിൽ ആരോ വന്ന് വിരലമർത്തിയത് .
വാതിൽ തുറന്നു പുറത്തുവന്നപ്പോൾ കണ്ടത് നേരത്തെ ഓട്ടോവിൽ കൊണ്ടിറക്കിയ അതെ ഡ്രൈവർ .
നിങ്ങളുടെ സ്വർണ്ണം വല്ലതും നഷ്ട്ടപ്പെട്ടിട്ടുണ്ടോ ? എന്ന ചോദ്യവുമായാണ് അയാൾ ഉമ്മറത്തേക്ക് കയറിയത് .
കൊളുത്തിളകിയ താലിമാല കാണിച്ചുകൊണ്ട് ശോഭയുമെത്തി.
പിന്നീട് കൂടുതലൊന്നും പറയാതെ അയാൾ പോക്കറ്റിൽ നിന്നും സ്വർണ്ണലോക്കറ്റ് ശോഭയുടെ നേർക്ക് നീട്ടി .

ഓർക്കാപ്പുറത്ത് കളഞ്ഞുപോയ സ്വർണ്ണലോക്കറ്റ് തിരിച്ചുകിട്ടിയ സന്തോഷത്തിൽ സാമാന്യം തെറ്റില്ലാത്ത ഒരു തുക സുരേന്ദ്രൻ ഓട്ടോക്കാരൻ്റെ കൈയ്യിലേൽപ്പിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം അത് നിരസിക്കുകയായിരുന്നു .
നന്മയുടെ നിറവുള്ള ഈ ഓട്ടോക്കാരൻ ആരെന്നറിയണ്ടേ ?
ചോമ്പാലയിലെ ബ്ലോക്ക് ഓഫീസിന് കിഴക്കുമാറി റയലിന് എതിർവശം കണ്ടപ്പംകുണ്ടിൽ സ്നേഹാപാത റോഡിലെ അബ്‌ന എന്ന വീട്ടിലെ ഹരിദാസനാണ് .
നന്ദിയും വേണ്ട പണവും വേണ്ട എന്നനിലയിൽ വേറിട്ട മനസ്സുള്ള ഈ ഓട്ടോക്കാരൻ .
ദീർഘകാലമായി കുഞ്ഞിപ്പള്ളിയിലും അഴിയൂർ ചുങ്കത്തും മറ്റുമായി ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഈ നല്ല മനുഷ്യൻ്റെ ഓട്ടോറിക്ഷയിൽ ഇതിനു മുൻപും പലകാലങ്ങളിലായി പാല യാത്രക്കാരോടും പലതും വെച്ചുമറന്നുപോകുകയുണ്ടായിട്ടുണ്ട് .പരമാവധി നിർദിഷ്ട വ്യക്ക്തികളെ കണ്ടെത്തി സാധനങ്ങൾ തിരിച്ചേൽപ്പിച്ചിട്ടുള്ളതായും ഹരിദാസൻ്റെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു .

നന്മനിറഞ്ഞ ഈ ഓട്ടോ ഡ്രൈവറെ അഴിയൂർ ചുങ്കത്തെ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ വക ഒരു അഭിനന്ദന ചടങ്ങു നടത്തുമെങ്കിൽ നല്ലത്. അദ്ദേഹത്തിൻ്റെ നന്മമനസ്സ് നമുക്ക് സ്വീകരിക്കാം.മാതൃകയാക്കാം ഒപ്പം ഇളം തലമുറയ്ക്ക് കൈമാറുകയുമാവാം .

അഭിനന്ദനങ്ങളോടെ
.jpg)


കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group