
ജനാധിപത്യത്തിന്റെ ഓരോ വീഴ്ചയും സമൂഹത്തിൽ വരുത്തുന്ന പ്രത്യാഘാതം ചെറുതല്ല.
: സത്യൻ മാടാക്കര
"നമ്മൾ നമ്മുടെ ജീവിതം സമർപ്പിക്കണം ദൈവത്തിനു മുന്നിൽ ,പ്രേമത്തിനു മുന്നിൽ.......
എനിക്കെന്നു പറഞ്ഞിട്ട് ഒന്നൂല്യ ഈ ലോകത്ത് .
എന്തു കൊടുക്കുമ്പോഴുംസ്നേഹം കൊടുക്കുക
സ്നേഹത്തോടെ കൊടുക്കുക".(കമല സുരയ്യ)
നാട്ടുമ്പുറത്തിന് ഏറെ നന്മകളുണ്ട്. വീടുകൾക്ക് മതിൽ ഉയരാത്ത, വെള്ളമൊഴുകുന്ന നടപ്പാതകൾ നിറഞ്ഞ, ചക്കയും മാങ്ങയും കായ്ചു നില്ക്കുന്ന പറമ്പുകളുള്ള ഒരിടമാണത്. ഈ തുറസ്സൊക്കെ മെല്ലെ പടിയിറങ്ങിക്കഴിഞ്ഞു.
കുന്ന് നിരത്തി മണ്ണ് വിറ്റും , കായലിൽ തോണിയിറക്കി മണലൂറ്റിയും, മെഷീൻ വെച്ച് ചെങ്കല്ല് വെട്ടിയെടുത്തും നാട്ടുപുറം നഗരത്തെ പിന്നിലാക്കി.
കേരളീയതയ്ക്കോ നാടോടിത്തത്തിനോ ജനകീയ രാഷ്ട്രീയത്തിനോ മാഫിയകളെ തോല്‌പിക്കാനാവാത്ത കാലം. ഈ കാലത്തിലൂടെ നടക്കുകയല്ല, നമ്മൾ ഓടുകയാണ്. നമുക്കിന്ന് വൈദ്യരുടെ കഷായം വേണ്ടാ, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ കാത്തിരിക്കുന്നു. ചെറിയ പനിക്കു പോലും നിരവധി ടെസ്റ്റുകൾ. പണക്കൊതിയന്മാർ ഇരുട്ടിലാഴ്ത്തുന്ന ലോകം ആർക്കും പ്രശ്നമല്ല.
എഴുത്തച്ഛന്റെ സർഗ്ഗാത്മകതയിലല്ല ചാക്കാല നായർ എന്ന ജാതിയാണ് പ്രശ്നം. ചീഫ് സെകട്ടറി പദവിയല്ല നിറമാണ് ചർച്ച. ജാതി സാഹിത്യത്തിൽ ദളിതനെ വരച്ചിടുമ്പോൾ പൈക്കിന്റെ എന്ന പാട്ടുമായി ആദിവാസി പുറമ്പോക്കിൽ തന്നെ. മതേതരത്വം പ്രസംഗിക്കും അല്ലാമാ ഇക്ബാലിനെ, കബീറിനെ, സുബ്രമണ്യഭാരതിയെ, കുമാരനാശാനെ തൊടില്ല, സമഭാവന തട്ടിപ്പായി നടക്കുന്നു. വീട്, സാമൂഹികത, പൊതു ഇടപെടൽ എന്നിവ കൊണ്ട് പൂരിപ്പിക്കേണ്ട ജനാധിപത്യം സ്വാർത്ഥത്തിനു വേണ്ടി പെടാപ്പാട് പെടുന്നു. അവനവനെ ന്യായീകരിക്കുമ്പോൾവിശാലമാകേണ്ട ബഹുസ്വരത തന്നെയാണ് ഇല്ലാതാകുന്നത്. തോറ്റു പോകുന്ന പൊങ്ങച്ചക്കാലത്ത് തെരുവിലിറങ്ങി കാര്യങ്ങൾ വിളിച്ചു പറയുന്നവരെ കുറ്റം ചുമത്തുമ്പോൾ നിങ്ങൾ ആർക്കാണ് കൂട്ടുനില്ക്കുന്നത്.
സാമൂഹ്യ ആവിഷ്ക്കാര രീതികൾ സങ്കുചിതത്വത്തിലേക്ക് നീങ്ങാൻ പാടില്ല. മാനവ വിമോചനത്തിനുതകുന്ന രീതിയിലായിരിക്കണം ആവിഷ്ക്കാര മുന്നേറ്റം.
ബഹുമുഖമായ പൗരാവകാശ ഏകോപനത്തിലൂടെ മാത്രമേ ആഗോളീകരണതിന്മകളെ പുരോഗമന വാദികൾക്ക് നേരിടാനാകൂ. നേരിടൽ ചരിത്രത്തെ നേരായ വ്യാഖ്യാനത്തിലൂടെ ജനസമൂഹത്തിന്റെ മുന്നിലെത്തിച്ചും പുരോഗമന അവബോധത്തിലൂന്നിയും മാത്രമേ വേരുറക്കൂ എല്ലാം സ്ഥാപിത മായി വളരുന്നു. അത് മൂല്യങ്ങളുടെ വേരറുത്ത് അരാഷ്ട്രീയത നിലനിർത്താൻ അവസരം ഒരുക്കുന്നു. അങ്ങനെയുള്ള യുവജന റിക്രൂട്ട്മെന്റ് കണ്ണ് തുറന്ന് കാണുന്നില്ലെങ്കിൽ പുരോഗമന ശക്തികൾക്ക് യൗവ്വനം മറ്റൊരു വഴിയിൽ പോകുന്നത് തിരിച്ചു പിടിക്കാൻ പാട് പെടേണ്ടിവരും. നമ്മുടെഉദാസീനതയിൽ സമുദായങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കാനാവാത്തവിധം അകന്നു പോകുന്നതാണ് പഠിക്കേണ്ടത്. എഴുത്തും വാക്കും ഇവിടെയാണ് മാനവികതയുടെ സാമൂഹ്യഭാഷ രൂപപ്പെടുത്തേണ്ടത്. ഇന്ത്യയ്ക്ക് ഗ്രാമങ്ങളുടെ ഒരു സംസ്കാര സമ്പന്നതയുണ്ട്. ഏഴു ലക്ഷം വരുന്ന ഗ്രാമങ്ങളുടെ കൂട്ടായ്മയിലൂടെ ഭാരതം സ്വപ്നം കണ്ട മഹാത്മജിയുടെ കാഴ്ചപ്പാടിന് ഇവിടെയാണ് പ്രസക്തി.
സാമൂഹ്യ ഘടനയിൽ ചരിത്രം, സാമ്പത്തികം, പ്രത്യയശാസ്ത്രം എന്നീ ഘടകങ്ങളുടെ പൊതു നില ഓരോ സ്വത്വ രൂപീകരണത്തിലും നിർണ്ണായകമായ സ്ഥാനം വഹിക്കുന്നു. ഉല്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട സമുദായ ധ്രുവീകരണത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ ഭാരത സംസ്കാരങ്ങളുടെ പഠനത്തിൽ വ്യക്തമാകുന്നതാണ്. മേൽത്തട്ടും കീഴ്ത്തട്ടും നിറഞ്ഞ പരിണാമത്തിന്റെ ചരിത്രം സത്യസന്ധമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്താലേ നാഗരികതയിൽ നിന്നുകൊണ്ട് കാര്യങ്ങളുടെ വാസ്തവത്തിലെത്താനാകുകയുള്ളു. ഒരു കണ്ണ് ഓർമ്മയോടെ തിളങ്ങണം. ആത്മബോധമുള്ള ഉരുകലിന് ഇതനുഭവിച്ചേ മതിയാകൂ ഒരു കാര്യം തീർച്ച. മറച്ചുപിടിക്കുനതും സൂത്രത്തിൽ നില നിലക്കുന്നതുമായ പലതിനോടും വിട പറയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പുതിയ നിരീക്ഷണങ്ങൾ അത്തരം പാഠഭേദങ്ങളുടെ ആമുഖം എഴുതിക്കഴിഞ്ഞു.
" വർഗ്ഗങ്ങളെ ജാതികളെ ആരുണ്ടാക്കിയെന്ന ചോദ്യത്തിന് ഇന്നിപ്പോൾ പ്രസക്തിയില്ല. പക്ഷേ, നാം ഇന്ത്യക്കാർ ജനിച്ചു വീഴുന്നത് തന്നെ ഒരു മതത്തിലും ജാതിയിലുമാണ്. സമ്പ്രദായങ്ങൾ നമ്മെ ഭരിച്ചു തുടങ്ങുകയും അതു നമ്മെ മടുപ്പിന്റെ ചങ്ങലകളിൽ പൂട്ടുകയും ചെയ്തപ്പോഴാണ് ജീവിതം എന്താണെന്നു നാം ചോദിച്ചു തുടങ്ങിയത്. അത് ഒരു വ്യവസായ യുഗത്തെ നിർമ്മിക്കുന്നു.
പിന്നീട് നവോത്ഥാനത്തിന്റെ ലോകം തുറന്നിടുന്നു. അതാണ് " യുവജന ഹൃദയം സ്വതന്ത്രമാണ് അവരുടെ കാമ്യ പരിഗ്രഹേച്ഛയിൽ " എന്ന് കുമാരനാശാൻ പറയുന്നത്. സ്വാതന്ത്ര്യം എന്നുള്ള ഒരാശയം ഉണ്ടായിത്തീരുകയും സ്വന്തം കാലിൽ നില്ക്കാൻ വ്യക്തിയെ സജ്ജമാക്കുകയും ചെയ്തപ്പോഴാണ് വ്യക്തിത്വം എന്നൊരാശയത്തെ പുതിയ യുഗം സൃഷ്ടിച്ചത്"
(ഭാഷയും സ്വാതന്ത്ര്യവും: പ്രഫ: എം.എൻ.വിജയൻ)
എല്ലാ മനുഷ്യാവകാശങ്ങളോടും അനുകൂലമായ പ്രതിജ്ഞാബദ്ധത പുലർത്തുന്ന ഐക്യദാർഢ്യ സജീവതയാണ് നമുക്കിന്നാവശ്യം. ദുഷ്ട മാനസികാവസ്ഥയല്ല സുരക്ഷിതത്വമാണ് സമൂഹം ആഗ്രഹിക്കുന്നത്. ഇടുങ്ങിയ വിചാരത്തിൽ കുടുങ്ങി നില്കുമ്പോൾ ബദൽ എന്നുള്ളത് അത്ര പെട്ടെന്നൊന്നും സാധ്യമല്ല. രാഷ്ടീയം അധികാരം പങ്കിടൽ മാത്രമല്ല, ജനക്ഷേമത്തിനും സുരക്ഷിതത്വത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കൂടിയുള്ളതാണ്. വർഗ്ഗീയ സമവാക്യങ്ങളും അഴിമതിയും നിറഞ്ഞ കൂട്ടുകെട്ടിലേക്കാണ് ജനാധിപത്യത്തിന്റെ വളർച്ചയെങ്കിൽ ആശങ്ക പെരുകുകയേ ഉള്ളൂ. ജനാധിപത്യത്തിന്റെ ഓരോ വീഴ്ചയും സമൂഹത്തിൽ വരുത്തുന്ന പ്രത്യാഘാതം ചെറുതല്ല.
വേട്ടയാടപ്പെടുമ്പോഴുള്ള രൂപകം.
സത്യൻ മാടാക്കര .-
ഭയം
എല്ലാവരിലും ഉണ്ട് .മൃത്യു മുക്രയിട്ടുനഗര വാതിൽ തകർക്കുന്നു..വെള്ളം തുമ്പിക്കൈ കൊണ്ട്കൂര പൊക്കിയെറിയുന്നുഗുസ്തിക്കാരനെപ്പോലെഒറ്റ കൈയിൽനിരവധി മുറികളുമായി
പ്ലാറ്റ് വിളിക്കുന്നു.എന്തൊരു സ്പീഡ് ', അത്രമേൽആയുസ്സിനൊപ്പം.സ്വന്തം ഉടൽ ഉപേക്ഷിച്ച്മരങ്ങൾകുറ്റികളായി.ഇരുട്ടിൽകഴുകൻദൂരംഏതുനേരവുംചൂണ്ടലിട്ടു.പ്രളയംതിന്നതിൽബാക്കിണ്ണേ,സ്വതന്ത്രമാക്കൂ..നിർഭയമിഴിയുമായിഇലയനക്കമേമാപ്പാക്കുക.സ്വസ്ഥതയില്ലാത്തരാത്രികെട്ടകാലത്തെവേഗംവേട്ടയാടുന്ന രൂപകം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group