ശുദ്ധമായ ഭക്ഷണം നൽകേണ്ട കർത്തവ്യം ആരുടേത് ? : ഡോ .കെ. കെ .എൻ .കുറുപ്പ്

ശുദ്ധമായ ഭക്ഷണം നൽകേണ്ട കർത്തവ്യം ആരുടേത് ? : ഡോ .കെ. കെ .എൻ .കുറുപ്പ്
ശുദ്ധമായ ഭക്ഷണം നൽകേണ്ട കർത്തവ്യം ആരുടേത് ? : ഡോ .കെ. കെ .എൻ .കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Apr 24, 01:50 PM
KODAKKADAN

 ശുദ്ധമായ ഭക്ഷണം

നൽകേണ്ട കർത്തവ്യം

ആരുടേത് ?

: ഡോ .കെ. കെ .എൻ .കുറുപ്പ്


കേരളത്തിൽ ഭക്ഷ്യവിഷബാധ മുഖ്യ വിഷയം .

മായം കലർന്ന വിഷ ഭക്ഷ്യ വസ്തുക്കൾ , ക്വാളിറ്റി നഷ്ടപ്പെട്ട മറ്റു ഭക്ഷ്യ വിഭവങ്ങൾ ,പലവിധ രാസപദാർത്ഥങ്ങൾ അടങ്ങിയ കഴിക്കാൻ പറ്റാത്ത ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഉപയോഗിക്കേണ്ട ഗതികേടിലെത്തിനിൽക്കുകയാണ് കേരളത്തിലെ ജനങ്ങൾ ,കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ ഹൈടെക് ആശുപത്രികൾ ഉയർന്നു വരുന്നതിന്റെ മുഖ്യ കാരണവും ഇതുതന്നെ .

ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ ഭക്ഷ്യവകുപ്പും പരിശോധകരും യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടതായുണ്ട് .

അവരെല്ലാം ഇന്ന് ഉറക്കത്തിലാണ് .എന്ത് നടക്കുന്നുവെന്ന് സർക്കാരിനും പിടിയില്ലാത്ത നില .അവരെക്കൊണ്ട് പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത അവസ്ഥ .

എൻ്റെ ഒരു സഹാധ്യാപകൻ ബെൽജിയത്തിലെ ഒരു ഹോട്ടലിൽ നിന്ന് ബ്രഡ്ഡ് കഴിച്ചു കഴിഞ്ഞപ്പോൾ ഛർദ്ദിക്കുകയുണ്ടായി.

എത്ര പണം വേണമെങ്കിലും തരാം .ഹോട്ടലുടമ കാലു പിടിച്ചപേക്ഷിക്കുകയായിരുന്നു .പുറത്തു പറയരുതെന്ന അപേക്ഷയോടെ .

എന്നാൽ ഇവിടെ കൊച്ചു കുട്ടികളടക്കം വയറിളക്കം ബാധിച്ചും ഛർദ്ദിച്ചും മരിച്ചു പോയാലും ഒരു കുറ്റവുമില്ല.

നമ്മുടെ നഗരസഭകളിലും മറ്റും അര നൂറ്റാണ്ടിനുമപ്പുറം സ്ഥാപിച്ച ശുദ്ധജല വിതരണത്തിനായുള്ള പൈപ്പുകൾ തുരുമ്പുപിടിച്ചും പഴകിദ്രവിച്ചും റിപ്പയറുകൾ ഇല്ലാതെയും റിപ്പയറുകളിലൂടെയും സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ .

ചിലയിടങ്ങളിൽ മലിനജലവും മാലിന്യങ്ങളും അവയിലേക്ക് പ്രവേശിക്കുന്നത് നോക്കി നഗരസഭാദ്ധ്യ ക്ഷന്മാർ നിശ്ചലരായിരിക്കുന്നു .

ലോറികളിൽ കടത്തിക്കൊണ്ടുവരുന്ന കുടിവെള്ളം എൻറെ അനുഭവത്തിൽ അതിൻറെ ഉറവിടം കണ്ടാൽ പട്ടിണി മരണമാണ് ഇതിലും ഭേധം നല്ലതെന്ന് തോന്നിപ്പോകും .

ഇതിനെതിരായി എം ഡി എം എ പോലുള്ള രാസലഹരി വസ്തുക്കൾക്കെതിരെയുള്ള വേട്ട പോലെ നാം ഉണരേണ്ടതായുണ്ട് .

സ്കൂളുകൾക്ക് ചുറ്റും വളർന്നുവരുന്ന തട്ടുകടകൾക്കാവശ്യമായ ജലവിതരണവും ശുചീകരണവും കൂടിയേ തീരൂ .

ഇതെല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഭരണാധികാരികൾ പരിഹരിക്കുന്നതിന് പകരം നാളെ നാളെ എന്ന നിലയിൽ മാറ്റി മാറ്റി നമ്മൾ ഈ നിലയിൽ എത്തിയിരിക്കുന്നു .

കേരളത്തിൻറെ ശുദ്ധമായ വെളിച്ചെണ്ണയിൽ വരെ ഇന്ന് മായം കലർന്നിരിക്കുന്നു .

പെട്രോളിയം ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളും ഉരുക്കി മെഴുകുതിരിച്ചാറു പോലുള്ള പലതും കലർത്തി പഴംപൊരി പോലുള്ളവ ഉണ്ടാക്കി വിൽക്കുന്നത് ഇവിടെ സർവ്വസാധാരണം.

 വേണം കടുത്ത നിയന്ത്രണം .

കമ്മ്യൂണിറ്റി ഹെൽത്ത് പഠിക്കാനും പഠിപ്പിക്കാനും മാത്രമായാൽ പോര .

അത് പ്രായോഗികമായി നടപ്പിലാക്കേണ്ടത് സർക്കാരിൻറെ കടമകൂടിയാണ് .

ചാണക്യൻറെ കാലത്ത് പോലും ഈ രീതി ഇവിടെ ഉണ്ടായിരുന്ന രാജ്യമാണിവിടുത്തേത് .

വെന്തു പാകമാവാത്ത ഷവർമയും കുഴിമന്തിയും എല്ലാം ഇന്ന് ബഹുജന പ്രിയ ഭക്ഷ്യവസ്തുക്കൾ .

ഫ്രിഡ്ജുകളിൽ ഇരുന്ന് ചീഞ്ഞളിഞ്ഞ കോഴി മാംസം ശീതീകരിച്ച ഹോട്ടൽ മുറികളിൽ ചിക്കൻസൂപ്പായി തീൻ മേശയിലെത്തുന്നു.

കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ നിന്ന് മസാലദോശ കഴിച്ചതിൻ്റെ ഫലമായി രാത്രി മുഴുവൻ 30 പ്രാവശ്യം ടോയിലെറ്റിൽ പോകേണ്ട അവസ്ഥയിലെത്തിയ ഒരു NAC കമ്മിറ്റി ചെയർമാൻ കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്.

ad2_mannan_new_14_21-(2)
panda-food-2
kodakkadan-ramadas-rachana
kodakkad
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ചരിത്രം മറന്ന് പോകുന്ന മയ്യഴിക്കാർ'
mannan