
'കാൻസർ ഉണ്ടാകും';
കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കിയ
എണ്ണയിൽ പലഹാര നിർമാണം,
പൂട്ടിട്ട് അധികൃതർ
തിളച്ച എണ്ണയിലേക്ക് പ്ലാസ്റ്റിക് ഉരുക്കി ചേർത്ത്
പലഹാര നിർമ്മാണം! സംഭവം കൊല്ലത്ത്
കൊല്ലം: തിളച്ച എണ്ണയിലേക്ക് പ്ലാസ്റ്റിക് ഉരുക്കിചേർത്ത് പലഹാരമുണ്ടാക്കിയ കട അടപ്പിച്ച് അധികൃതർ. കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഒരു കടയിലാണ് പ്ലാസ്റ്റിക് എണ്ണയില്‍ ഉരുക്കിക്കൊണ്ട് കച്ചവടം നടത്തിയിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിക്കുന്നത്. തുടർന്ന്, കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം കട അടപ്പിക്കുകയായിരുന്നു.
എണ്ണ കൊണ്ടുവന്നിരുന്ന പ്ലാസ്റ്റിക് കവര്‍ അതേപടി എണ്ണിയിലേക്കിട്ട് ഉരുക്കിയെടുക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിഷയത്തിൽ നാട്ടുകാർ പരാതി ഉന്നയിച്ചതോടെ കടയിലുണ്ടായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ എണ്ണ പുറത്തേക്ക് കളയുകയായിരുന്നു. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്കാണ് ഈ പലഹാരം എത്തിക്കുന്നത് എന്നാണ് വിവരം. പഴമ്പൊരിയും ഉഴുന്നവടയും ഉണ്ടാക്കുന്ന എണ്ണയിലാണ് ഈ രീതിയിൽ പ്ലാസ്റ്റിക് ഉരുക്കിചേർത്തത്.
ലൈസന്‍സില്ലാതെയാണ് ഈ കട പ്രവർത്തിച്ചിരുന്നതെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. പ്ലാസ്റ്റിക് ഉരുക്കി പലഹാരങ്ങളുണ്ടാക്കുന്ന എണ്ണയിലേക്ക് ചേര്‍ക്കുകയായിരുന്നു എന്ന് വ്യക്തമായി. ഈ സാധനങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡുമില്ലാതെയാണ് കട പ്രവർത്തിച്ചിരുന്നത്. ബോധപൂര്‍വം ലാഭത്തിന് വേണ്ടിയാണ് ഇത് ചെയ്തിരിക്കുന്നത്. നടപടിയുമായി മുന്നോട്ട് പോകും. ഇത് കഴിച്ചാൽ കാന്‍സര്‍ ഉണ്ടാകും. ഭക്ഷണത്തിനകത്ത് പ്ലാസ്റ്റിക് ഉരുക്കിചേര്‍ക്കുക എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ വരെ ഇത് കഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.news courtesy :mathrubhumi

https://malayalam.krishijagran.com/news/vipin-honoured-for-coconut-oil-best/
മികച്ച ഭക്ഷ്യോൽപ്പാദകൻ പള്ളൂർ വിപിൻകുമാർ ! ഹരിതാമൃതം വക അംഗീകാരവും ആദരവും
വടകര . അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവും ,പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ ഓയിൽ മിൽ ഉടമയുമായ വിപിൻകുമാർ പള്ളൂരിന് ഹരിതാമൃതം 2020 വേദിയിൽ ആദരവും അംഗീകാരവും നൽകി . മഹാത്മ ദേശസസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റിൻറെ ആഭിമുഖ്യത്തിൽ '' വിത്തും കൈക്കോട്ടും '' എന്നസന്ദേശവുമായി വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ വിപിൻകുമാർ പള്ളൂരിനെ സി കെ നാണു എം എൽ എ നിറഞ്ഞ സദസ്സിൽ കീർത്തിഫലകം നൽകി ആദരിക്കുകയുണ്ടായി . സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതാണ് മന്നൻ വെളിച്ചെണ്ണ .
വടകര .
അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവും ,പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ ഓയിൽ മിൽ ഉടമയുമായ വിപിൻകുമാർ പള്ളൂരിന് ഹരിതാമൃതം 2020 വേദിയിൽ ആദരവും അംഗീകാരവും നൽകി .
മഹാത്മ ദേശസസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റിൻറെ ആഭിമുഖ്യത്തിൽ '' വിത്തും കൈക്കോട്ടും '' എന്നസന്ദേശവുമായി വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ വിപിൻകുമാർ പള്ളൂരിനെ സി കെ നാണു എം എൽ എ നിറഞ്ഞ സദസ്സിൽ കീർത്തിഫലകം നൽകി ആദരിക്കുകയുണ്ടായി .
സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതാണ് മന്നൻ വെളിച്ചെണ്ണ .
ഹരിതാമൃതം 2020 പരിപാടിയോടനുബന്ധിച്ച് മികച്ച ഭക്ഷ്യ എണ്ണ എന്നനിലയിൽ മന്നൻ വെളിച്ചെണ്ണയുടെ പ്രത്യേക പവലിയനും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .കൂടുതൽ വിവരങ്ങൾക്ക് 9895745432
PHOTO '' വിത്തും കൈക്കോട്ടും '' എന്നസന്ദേശവുമായി വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ വിപിൻകുമാർ പള്ളൂരിനെ സി കെ നാണു എം എൽ എ നിറഞ്ഞ സദസ്സിൽ കീർത്തിഫലകം നൽകി ആദരിക്കുന്നു, ( File Copy)

എണ്ണയിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകമെന്ന് പഠനം; അതിജീവനശേഷി കുറവായ TNBC-ക്ക് വഴിവെച്ചേക്കാം
ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. എന്നാൽ, ഇപ്പോഴിതാ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അമിത ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വെജിറ്റബിൾ ഓയിൽ, സീഡ് ഓയിൽ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്. ഈ എണ്ണകളിൽ കാണപ്പെടുന്ന ലിനോലെയിക് ആസിഡ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദത്തിന്(triple-negative breast cancer) കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ലിനോലെയിക് ആസിഡിന്റെ സ്ഥിരമായ ഉപയോഗം വില്ലനായേക്കുമെന്നാണ് വെയിൽ കോർണൽ മെഡിസിനിലെ ഗവേഷകർ നടത്തിയ പ്രീക്ലിനിക്കൽ പഠനത്തിൽ നിന്ന് വ്യക്തമാകുന്നത്. സോയാബീൻ, സാഫ്ലവർ തുടങ്ങിയ എണ്ണകളിലും പന്നി ഇറച്ചി, മുട്ട തുടങ്ങിയ ഉത്പ്പന്നങ്ങളിലും കാണപ്പെടുന്ന ഒമേഗ-6 ഫാറ്റി ആസിഡാണ് ലിനോലെയിക് ആസിഡ്. സാധാരണ സ്തനാർബുദത്തിൽ നിന്ന് വ്യത്യസ്തമായി ദ്രുതഗതിയിലുള്ള വ്യാപനത്തിന് സാധ്യതയുള്ളതാണ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം. ഈ ഘട്ടത്തിൽ അതിജീവനവും ചികിത്സയും ഏറെ പ്രയാസമാണ്.
എന്താണ് TNBC?
സ്തനാർബുദങ്ങളിൽ 10 മുതൽ 15 ശതമാനം കേസുകളും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസറുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാൻസർ കോശങ്ങളിൽ ഈസ്ട്രജൻ റിസപ്റ്ററുകൾ, പ്രോജസ്ടീറോൺ റിസപ്റ്ററുകൾ, HERr2 പ്രോട്ടീനുകൾ എന്നീ മൂന്ന് ബയോമാർക്കറുകൾ ഇല്ലാതിരിക്കുമ്പോൾ മൂന്ന് ടെസ്റ്റുകളിലും നെഗറ്റീവ് കാണിക്കും. ചികിത്സിച്ചുമാറ്റാൻ ഏറ്റവും പ്രയാസമുള്ള കാൻസർ വകഭേദമാണിത്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കുപ്രകാരം 40 വയസ്സിൽ താഴെയുള്ളതും BRCA ജീൻ മ്യൂട്ടേഷൻ കൂടുതലുള്ളതുമായ സ്ത്രീകളിലാണ് TNBC കൂടുതൽ കണ്ടുവരുന്നത്. ആർത്തവവിരാമം അടുക്കാറായ സ്ത്രീകളായിരിക്കും മിക്കവരും.
TNBC യുടെ ലക്ഷണങ്ങൾ
സ്തനങ്ങളിൽ നീര്, ത്വക്കിലെ നിറവ്യത്യാസം, നിപ്പിൾ വേദന, നിപ്പിൾ ഉള്ളിലേക്ക് വലിയൽ, നിപ്പിളിനുചുറ്റും ഉണങ്ങിയ ചർമം രൂപപ്പെടുന്നത്, പാലല്ലാതെ മറ്റ് നിപ്പിൾ ഡിസ്ചാർജുകൾ, കൈകൾക്കടിയിലോ തോളെല്ലിന്റെ അടുത്തോ ആയി ലിംഫ് നോഡുകൾ വീർക്കുന്നത് മുതലായവയൊക്കെയാണ് TNBC യുടെ സാധാരണ ലക്ഷണങ്ങൾ. വളരെ പെട്ടന്ന് വ്യാപിക്കാനുള്ള കഴിവുണ്ട് ഇതിന്. മിക്ക കേസുകളിലും അസുഖം കണ്ടുപിടിച്ചുകഴിയുമ്പോഴേക്കും പടർന്നുപിടിച്ചിരിക്കും. ചികിത്സചെയ്ത് മാറ്റിയശേഷവും അസുഖം വീണ്ടുംവരാനുള്ള സാധ്യതയുമുണ്ട്. അതിനാൽ, മറ്റ് കാൻസറുകൾ ബാധിച്ചവരേക്കാൾ അതിജീവനശേഷി ഇവർക്ക് കുറവായിരിക്കും.courtesy:mathrubhumi
.jpg)
അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ !

ശുദ്ധം ! സുരക്ഷിതം ! അശേഷം മായമില്ലാത്തത് !
.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group