
സ്റ്റാർ ഹോട്ടലിലെ ' ഇവന്റ് വിവാഹങ്ങൾ ' : ഡോ :കെ .കെ .എൻ .കുറുപ്പ്
കൊച്ചി :വിവാഹധൂർത്ത് കേരളത്തിൻ്റെ സാമൂഹ്യപശ്ചാത്തലത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇതാ വേറിട്ട ഒരു ദൃശ്യാനുഭവം.

ഇന്ന് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന ഫൈവ് സ്റ്റാർ ഇവന്റ് മാനേജ്‌മെന്റ് വിവാഹത്തിൽ വധുവിനെ താലപ്പൊലിയോട് കൂടി കതിർമണ്ഡപത്തിലേയ്ക്ക് ആനയിക്കാനുള്ള മുത്തുക്കുടസംഘത്തെ അനുഗമിക്കുന്ന 'രാജാവും റാണിയും' .!
കഥകളിവേഷത്തിൽ .സാലിഫ് മുഹമ്മദ് എന്നയുവാവ് റാണിയായും ,
എം ബി എ വിദ്യാർത്ഥി ഷിബിൽ രാജാവായും വേഷമിട്ടിരിക്കുന്നു .
കലാകാരൻമാർ എന്നനിലയിൽ അവരെ ബഹുമാനിക്കുന്നു .
ഏതാനും മിനിറ്റുകൾ സമയപരിധിക്കുള്ളിലായി നടക്കുന്ന ഈ പരിപാടിയ്ക്ക് വേഷം പകരുന്ന രണ്ടുപേർക്കും നാലായിരം രൂപ പ്രതിഫലം ലഭിക്കുമെന്നുമറിയുന്നു .

എന്നാൽ കാസർഗോഡ് ഭാഗത്ത് തെയ്യക്കോലങ്ങൾ ജാഥയിൽ പോയതിന് ക്ഷമാപണം നടത്തിയ കലാകാരന്മാരുള്ള കേരളത്തിൽ കേരളീയ കലാരൂപങ്ങളായ കഥകളിയിലെ ശ്രീകൃഷ്ണവേഷങ്ങളും മറ്റും വിവാഹം പോലുള്ള ചടങ്ങുകളിൽ കമ്പോളവൽക്കരിക്കപ്പെടുന്നത് കേരളീയകലകളോടുള്ള അവഗണനയാണെന്നു പറയാതെവയ്യ..
എന്തുകൊണ്ടാണ് ആരും പ്രതിഷേധിക്കാതിരിക്കുന്നത് ?

ചരിത്രം മറന്ന് പോകുന്ന മയ്യഴിക്കാർ' കെ.കെ.എൻ.കുറുപ്പുമായി
സംവാദം ഇന്ന്
മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ
'ചരിത്രം മറന്ന് പോകുന്ന മയ്യഴിക്കാർ' എന്ന വിഷയത്തിൽ
ചരിത്ര പണ്ഡിത ശ്രേഷ്ഠൻ ഡോ:കെ.കെ.എൻ.കുറുപ്പുമായി സംവാദം നടത്തുന്നു.
ഏപ്രിൽ 15ന് വൈ: 4 മണിക്ക് മാഹി ശ്രീ നാരായണ ബി.എഡ്.കോളജിലാണ് സംവാദം സംഘടിപ്പിക്കുന്നത്.
ചരിത്ര വിദ്യാർത്ഥികളും, ചരിത്ര കുതുകികളും പങ്കെടുക്കും.
.jpg)





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group