
രോഗങ്ങളും രോഗികളും
പെരുകുകയാണ്
നാം ഉണർന്ന്
പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു
:ടി.ശ്രീനിവാസൻ
ചെയർമാൻ ,സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം
"രോഗം മാറുമെന്ന വിശ്വാസവും മാറണമെന്ന ആഗ്രഹവും ഉണ്ടെങ്കിൽ ഏത് രോഗവും മാറും"
രോഗങ്ങൾ പൂർണ്ണമായും മാറണമെങ്കിൽ വൈദ്യൻമാർ നിർദ്ദേശിക്കുന്ന മരുന്നുകളും പഥ്യങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്. കാൻസർ പോലെയുള്ള രോഗങ്ങൾ പ്രധാനമായും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ബന്ധുക്കളും സുഹൃത്തുക്കളും മറ്റും തയ്യാറാകേണ്ടതാണ്. ഔഷധങ്ങളെപ്പോലെ തന്നെ പ്രധാനമാണ് രോഗികൾക്ക് വിഷമില്ലാത്ത ഭക്ഷണം നൽകുക എന്നത്.
പലവിധ ചികിത്സാ നടപടികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുകയും ശരീരത്തിന്റെ ക്രയശേഷി നഷ്ടപ്പെടുകയും ചെയ്ത രോഗികളെ കരുതലോടുകൂടി ശുശ്രൂഷിക്കണം. അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുക്കുക എന്നത് പ്രധാനമാണ്.

രോഗികൾക്ക് തേങ്ങ,തേങ്ങയിൽ നിന്നുമുള്ള വെളിച്ചെണ്ണ പരമ്പരാഗത രീതിയിൽ കൃഷിചെയ്തെടുത്ത ഗുണമേന്മയുള്ള ശുദ്ധമായ മഞ്ഞൾ, കുരുമുളക്, ചേന, ചേമ്പ്, കാച്ചിൽ,കപ്പ,വാഴപ്പഴങ്ങൾ, പയറുകൾ, ചീരകൾ, ചക്ക, മാങ്ങ, പപ്പായ
തവിടുകളയാത്ത അരി, ഞാവൽപ്പഴങ്ങൾ പോലുള്ള നാട്ടുപഴങ്ങൾ, തുടങ്ങി നാട്ടിൽതന്നെയുള്ള കാർഷിക വിഭവങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്ന ഭക്ഷണങ്ങൾ നിർബന്ധമായും പാകം ചെയ്തു നൽകുവാൻ ശുശ്രൂഷകർക്ക് കഴിയണം.

സൂര്യപ്രകാശം കൊള്ളുവാൻ തയ്യാറാകണം. സൂര്യപ്രകാശത്തിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. ശരീരത്തിന് ആവശ്യമായ കാത്സ്യം സ്വീകരിക്കുവാൻ വിറ്റമിൻ ഡി നിർബന്ധമാണ്. വിറ്റമിൻ ഡിയുടെ കുറവുണ്ടായാൽ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിൽ എത്തി ച്ചേരുന്ന കാത്സ്യം ഡപ്പോസിറ്റ് ആവുകയും പലവിധ ബ്ളോക്കുകൾ ഉണ്ടാവുകയും ചെയ്യും എന്ന് മാത്രമല്ല കാത്സ്യത്തിന്റെ കുറവ് മൂലമുള്ള രോഗങ്ങൾ മൂർച്ഛിക്കുകയും ചെയ്യും.
ശാരീരികമായ അവശതകൾ വർദ്ധിപ്പിക്കുകയും രോഗികൾക്ക് വലിയനിലയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും.
രോഗിയുടെ മനസ്സിൽ രോഗം മാറും എന്ന വിശ്വാസം കരുപ്പിടിപ്പിക്കുവാൻ അല്ലെങ്കിൽ സൃഷ്ടിക്കുവാൻ സാധിച്ചാൽ മാത്രമേ ഔഷധങ്ങളും ഭക്ഷണങ്ങളും കഴിക്കുവാനുള്ള താൽപ്പര്യം രോഗിക്ക് ഉണ്ടാവുകയുള്ളൂ. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിച്ചാൽ മാത്രമേ സാവധാനത്തിൽ ശരീരത്തിന്റെ ക്രയശേഷി വീണ്ടെടുക്കുവാൻ കഴിയുകയുള്ളൂ.
ഏതൊരു രോഗിയുടെയും ആശ്വാസം ബന്ധുക്കളുടെയും സൗഹൃദങ്ങളുടേയും ആത്മസമർപ്പണത്തോടെയുള്ള ശുശ്രൂഷയാണ്. രോഗിക്കാവശ്യമായ വിഷമില്ലാത്ത ഭക്ഷണം പ്രധാനമായും ഇളനീരും മറ്റും ശേഖരിച്ച് എത്തിക്കാനുള്ള പരിശ്രമം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം.
നമ്മുടെ ശരീരത്തിൽ നിമിഷനേരങ്ങൾക്കുള്ളിൽ അനവരതം കോടാനുകോടി കോശങ്ങൾ മരിക്കുകയും ജനിക്കുകയും ചെയ്യുന്നുണ്ട്. ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗാതുരമായ കോശങ്ങൾ മരിച്ചു പോകും. അവ മലത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. അതെ സമയം പുതുതായി ജനിക്കുന്ന കോശങ്ങൾ പാരതിരോധശേഷിയുള്ളതാക്കുവാൻ കഴിയുന്ന രീതിയിലുള്ള ഔഷധങ്ങളും ഭക്ഷണങ്ങളും ചികിത്സാപദ്ധതികളും രോഗികൾക്ക് നൽകുവാൻ സാധിക്കുകയും ചെയ്താൽ രോഗങ്ങളെ തീർച്ചയായും ഭേദമാക്കുവാൻ കഴിയും.
ഓർക്കുക...
"ഭക്ഷണം തന്നെയാണ് ഔഷധം"
നമ്മുടെ വീട്ടു വളപ്പിലും പരിസരങ്ങളിലും പരമാവധി വിഷമില്ലാത്ത ഭക്ഷ്യവിഭവങ്ങൾ ഉല്പാദിപ്പിക്കുവാൻ കഴിയുന്ന തരത്തിൽ കാർഷികമേഖലയിലെ സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനായുള്ള 'ഭഗീരഥപ്രയത്നം' നമ്മളോരോരുത്തരും നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
"__രോഗങ്ങളും രോഗികളും പെരുകുകയാണ്
നാം ഉണർന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു__"
ടി.ശ്രീനിവാസൻ
ചെയർമാൻ
9539157337
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം, ഭജനമഠത്തിന്സമീപം.
കരിമ്പനപ്പാലം,
വടകര- 673105
ഡോ:പി.കെ.സുബ്രഹ്മണ്യൻ ഡയരക്ർ 9539611741
മഹാത്മദേശസേവ എഡ്യുക്കേഷണൽ&ചാരിറ്റബിൾ ട്രസ്റ്റ്, വടകര-4
റജി:നമ്പർ-114/08



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group