
സാന്ത്വനസ്പർശ്വവുമായി
വടകരയിൽ ബിസിനസ്സ് കൂട്ടായ്‌മ
വടകര : ജന്മനാ അന്ധത ബാധിച്ച കോളേജ് വിദ്യാർത്ഥിയ്ക്ക് തുടർ പഠനത്തിനും പരീക്ഷ
എഴുതാനും ആവശ്യമായ സാമ്പത്തിക സഹായവുമായി വടകരയിൽ സുമനസ്സുകളുടെ കൂട്ടായ്‌മ രൂപീകരിച്ചു .വടകരയിലെ പ്രമുഖ ബിസിനസ്സുകാരുടെ നേതൃത്വത്തിൽ നടന്ന ഇഫ്‌താർസംഗത്തിലാണ് ഈ തീരുമാനമായത് .
ഹരിദയാൽ ( അർജ്ജുൻ ഫർണ്ണിച്ചർ ) .
സുനിൽ കുമാർ ( അപ്പാസൺസ് ) ,വിനയ് മോഹൻ (വി .എം. ആർക്കിടെക്ട് ) ,വിനോദ് കുമാർ ( വിഎസ് കൂൾ ) തുടങ്ങിയവർ ഈ കൂട്ടായ്മക്ക് വേണ്ടി തുക കൈമാറി .

തുടർന്നും ഇതുപോലുള്ള ജീവകാരുണ്യപ്രവർത്തനത്തിനൊപ്പം പുതുതായി ബിസിനസ്സ് രംഗത്തെത്തുന്നവർക്കും ബിസിനസ്സിൽ ഉയർച്ചയുംവളർച്ചയുംആഗ്രഹിക്കുന്നവർക്കുമായി
സ്‌പെഷ്യൽ ട്രെയിനിംഗുകളും മറ്റ്സാങ്കേതിക പ്രോഗ്രാമുകളും സംഘടിപ്പിച്ചുകൊണ്ട് ഈ ബിസിനസ്സ് കൂട്ടായ്മ വടകരയ്ക്ക് ഒരു മുതൽ കൂട്ടായി മാറാനാണ് സംഘാടകർ ആഗ്രഹിക്കുന്നത്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group