ഫോണ്‍ ചോദിച്ച് എത്തുന്നവരെ സഹായിക്കുമ്പോള്‍ ഓര്‍ക്കുക, ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് കാലിയാകും
എന്റെ ഫോണ്‍ ഓഫായെന്നും ഒരു അത്യാവശ്യ കോള്‍ ചെയ്യാന്‍ ഫോണ്‍ ഒന്ന് തരുമോയെന്നും ചോദിച്ച് ഒരിക്കലെങ്കിലും അപരിചിതനായ ഒരാള്‍ നമ്മളെ സമീപിച്ചിട്ടുണ്ടാകും. കൂടുതലൊന്നും അലോചിക്കാതെ ഫോണ്‍ കൊടുത്തിട്ടുമുണ്ടാകാം. എന്നാല്‍, ചിലഘട്ടങ്ങളിൽ ഇത് വലിയൊരു തട്ടിപ്പിന്റെ ഭാഗമാകാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ. സഹാനുഭൂതി തോന്നി ഇത്തരത്തില്‍ ഫോണ്‍ കൈമാറി നിമിഷങ്ങള്‍ക്കുള്ളില്‍ അക്കൗണ്ട് കാലിയാക്കുന്നതാണ് ഏറ്റവും പുതിയ തട്ടിപ്പ്. ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായി നിതിന്‍ കാമത്ത്.
സ്മാര്‍ട്ട് ഫോണ്‍ അപരിചിതര്‍ക്ക് നല്‍കുന്നതിലൂടെ ഒ.ടി.പികള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത് തടസ്സപ്പെടുത്തുന്നത് മുതല്‍ ബാങ്ക് അക്കൗണ്ടിലെ പണം അപഹരിക്കുന്നതിന് വരെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്നാണ് നിതിന്‍ പറയുന്നത്.
നിങ്ങളുടെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങുന്നയാള്‍ അത് ഉപയോഗിക്കുകയാണെന്ന വ്യാജേന പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ നിലവിലുള്ളത് തുറക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഫോണിനുള്ളിലെ വ്യക്തിഗത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇത്തരക്കാരുടെ രീതിയാണ്. ഈ വിവരങ്ങള്‍ വെച്ച് തട്ടിപ്പുകാര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ഒ.ടി.പികളും ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇതുവഴി അനധികൃത പണമിടപാടുകള്‍ ചെയ്യാനും സാധിക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.
ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ നിങ്ങളുടെ ഫോണുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കുകയാണ് വേണ്ടതെന്നാണ് വീഡിയോയില്‍ നല്‍കുന്ന മുന്നറിയിപ്പ്. ഫോണ്‍ ആവശ്യപ്പെട്ടുള്ള സഹായാഭ്യര്‍ഥനയുമായി ആരെങ്കിലും നിങ്ങളെ സമീപിക്കുകയാണെങ്കില്‍ അവര്‍ക്ക് വിളിക്കാനുള്ള നമ്പര്‍ നിങ്ങള്‍ തന്നെ ഡയല്‍ ചെയ്ത് ലൗഡ് സ്പീക്കറില്‍ ഇട്ട് സംസാരിക്കാന്‍ മാത്രമേ അനുവദിക്കാവൂവെന്നും വീഡിയോയില്‍ നിതിന്‍ നിര്‍ദേശിക്കുന്നു.courtesy:mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group