കൊച്ചി മെട്രോ ടൈംടേബിൾ ഇനി ‘വെയർ ഈസ് മൈ ട്രെയിൻ’ ആപ്പിലും

കൊച്ചി മെട്രോ ടൈംടേബിൾ ഇനി ‘വെയർ ഈസ് മൈ ട്രെയിൻ’ ആപ്പിലും
കൊച്ചി മെട്രോ ടൈംടേബിൾ ഇനി ‘വെയർ ഈസ് മൈ ട്രെയിൻ’ ആപ്പിലും
Share  
2025 Jan 04, 09:49 AM
PAZHYIDAM
mannan

കൊച്ചി : പ്ലാറ്റ്‌ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും ലഭ്യമാക്കി കെ.എം.ആർ.എൽ. മെട്രോയിൽ ദിനംപ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണിത്. യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട സ്റ്റേഷനിൽ എപ്പോൾ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിൾ പ്രകാരമുള്ള പുതിയ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ഗൂഗിൾ മാപ്പിലാകട്ടെ യാത്രക്കാർ നിൽക്കുന്ന സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതൽ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും.


എങ്ങനെ ചെയ്യാം


ടൈംടേബിളും പുതിയ വിവരങ്ങളും ലഭ്യമാകാൻ വെയർ ഈസ് മൈ ആപ്പിന്റെ അപ്‌ഡേറ്റഡ് വേർഷൻ ഡൗൺലോഡ് ചെയ്യുക. ആപ്പിന്റെ ഇടതുവശത്തെ മൂന്നുലൈനിൽ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ടൈംടേബിൾ നൽകുക. അതിനുശേഷം ചെയ്ഞ്ച് സിറ്റിയിൽ ക്ലിക്ക് ചെയ്ത് കൊച്ചി തിരഞ്ഞെടുക്കുക. അപ്പോൾ പ്രധാന സ്‌ക്രീനിൽ എക്സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകൾ ലഭ്യമാകും. ഇതിൽ മെട്രോ സെലക്ട് ചെയ്ത ശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക. അതിനുശേഷം ഫൈൻഡ് ട്രെയിൻസിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ടൈംടേബിളിൽ ഏറ്റവും അടുത്ത െട്രയിനിന്റെ സമയവും പ്ലാറ്റ്‌ഫോമും ലഭ്യമാകും. ഇതിൽ ക്ലിക്ക് ചെയ്താൽ ടൈംടേബിൾ പ്രകാരമുള്ള െട്രയിനിന്റെ അപ്‌ഡേറ്റഡ് മൂവ്‌മെന്റ് കാണാം.


ഗൂഗിൾ മാപ്പിൽ മെട്രോ സ്റ്റേഷന്റെ പേര് നൽകിയ ശേഷം പബ്ലിക് ട്രാൻസ്‌പോർട്ട് മോഡ് ആക്ടിവേറ്റ് ചെയ്താൽ ആ സ്റ്റേഷനിൽനിന്നുള്ള മെട്രോ റൂട്ട്, നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം.


സ്റ്റേഷന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ഉടനെ പുറപ്പെടുന്ന ട്രെയിനും തുടർന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുന്ന സമയവും അറിയാം.


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam