.jpg)
കാഞ്ഞങ്ങാട് : ഹോം ഓട്ടോമേഷനിലെ ഐ.ഒ.ടി. സാധ്യതകളും ത്രീഡി ആനിമേഷൻ നിർമാണ സാധ്യതകളും പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. വീടുകളിലെ സുരക്ഷാസംവിധാനം ഐ.ഒ.ടി.യിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയ്യാറാക്കലാണ് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്‌ട്രിക്-ഇലക്‌ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപ്പിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകളും ക്യാമ്പംഗങ്ങൾ തയ്യാറാക്കി.
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയാണ് ത്രീഡി ആനിമേഷനുകൾ തയ്യാറാക്കിയത്. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് എത്തിയാൽ നമ്മൾ ഒരുക്കുന്ന കാഴ്ചകളായിരുന്നു ആനിമേഷന്റെ തീം. ത്രീഡി അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്‌സചറിങ്, സ്കൾപ്‌ച്ചറിങ്, റിഗിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിനുശേഷമാണ് കുട്ടികൾ സ്വന്തമായി ആനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്.
ഉപജില്ലാ ക്യാമ്പുകളിൽനിന്ന് തിരഞ്ഞെടുത്ത 82 കുട്ടികളാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സി.ഇ.ഒ. കെ. അൻവർസാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയവിനിമയം നടത്തി. മികച്ച പ്രവർത്തനം കാഴ്ചവെച്ച എട്ട് കുട്ടികൾ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group