പി.എഫ് തുക ജനുവരി മുതല്‍ എ.ടി എമ്മിലൂടെ പിന്‍വലിക്കാം

പി.എഫ് തുക ജനുവരി മുതല്‍ എ.ടി എമ്മിലൂടെ പിന്‍വലിക്കാം
പി.എഫ് തുക ജനുവരി മുതല്‍ എ.ടി എമ്മിലൂടെ പിന്‍വലിക്കാം
Share  
2024 Dec 12, 11:49 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) വരിക്കാർക്ക് ജനുവരിമുതൽ പി.എഫ്. തുക എ.ടി.എം. വഴി നേരിട്ട് പിൻവലിക്കാം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകും. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴിൽമന്ത്രാലയം ഐ.ടി. സംവിധാനങ്ങൾ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിർണായക പുരോഗതിയുണ്ടാകുമെന്നും കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്‌റ പറഞ്ഞു.


ക്ലെയിമുകൾ വേഗം തീർപ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തികസ്വാശ്രയത്വം വർധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പി.എഫ്. അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക വർധിപ്പിക്കും. പദ്ധതിവിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികൾക്ക് ഇഷ്ടമുള്ള തുക വിഹിതമായി നൽകാനുള്ള സൗകര്യമൊരുങ്ങുമെന്നും സൂചനയുണ്ട്. ഏഴുകോടി വരിക്കാരാണ് ഇ.പി.എഫ്.ഒ.യിലുള്ളത്.


ഗുണങ്ങൾ


പി.എഫ്. നിക്ഷേപത്തിന്റെ 50 ശതമാനംവരെ എ.ടി.എം. വഴി പിൻവലിക്കാം


പ്രാബല്യത്തിലായാൽ അപേക്ഷകളും രേഖകളും സമർപ്പിച്ച് കാത്തിരിക്കേണ്ടതില്ല


അടിയന്തരസാഹചര്യങ്ങളിൽ പി.എഫ്. അക്കൗണ്ട് സുരക്ഷിതസമ്പാദ്യമായി ഉപയോഗിക്കാം



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25