അഗ്നിരക്ഷാസേനയ്ക്ക്‌ തീയണയ്ക്കാൻ യന്തിരൻ

അഗ്നിരക്ഷാസേനയ്ക്ക്‌ തീയണയ്ക്കാൻ യന്തിരൻ
അഗ്നിരക്ഷാസേനയ്ക്ക്‌ തീയണയ്ക്കാൻ യന്തിരൻ
Share  
2024 Nov 30, 09:34 AM
award

കൊച്ചി : തീയണയ്ക്കാൻ അഗ്നിരക്ഷാസേനയ്ക്ക് ഇനി അതിനൂതന റോബോട്ടും. ഗാന്ധിനഗർ ഫയർ സ്റ്റേഷനിലേക്ക്‌ സർക്കാർ നൽകിയ റോബോട്ടിക്‌ ഫയർ ഫൈറ്ററിന്റെ പ്രദർശനം വൈറ്റില മെട്രോ സ്റ്റേഷനുസമീപം നടത്തി. വലിയ തീപ്പിടിത്തങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ അഗ്നിരക്ഷാസേനയ്ക്ക്‌ സഹായകരമാണ് ഈ ഉപകരണം. ജില്ലാ അഗ്നിരക്ഷാനിലയമായ ഗാന്ധിനഗർ ഫയർ സ്റ്റേഷനിലാണ്‌ റോബോട്ട്‌ പൂർണസജ്ജമായി ജോലിയിൽ പ്രവേശിച്ചത്.


എൽ.പി.ജി., പെട്രോൾ, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന തീപ്പിടിത്തങ്ങൾ നേരിടാനും റോബോട്ടിക്ക്‌ ഫയർ ഫൈറ്റർ പ്രാപ്തനാണ്‌. ഒരു മിനിറ്റിൽ 2000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് വിടുക. സേനാംഗങ്ങൾക്ക്‌ നേരിട്ടെത്താൻ സാധിക്കാത്ത സ്ഥലങ്ങളിലെത്തി 100 മീറ്റർ ദൂരത്തുനിന്ന്‌ തീയണയ്ക്കാൻ ഈ യന്തിരനാകും. ജർമനിയിൽനിന്നാണ് ഇറക്കുമതി ചെയ്തത്‌. റിമോട്ട്‌ കൺട്രോൾവഴിയാണ് നിയന്ത്രണം.


രാത്രിയിലും പുകനിറഞ്ഞ്‌ കാഴ്ചമങ്ങിയ അന്തരീക്ഷത്തിലും പ്രവർത്തിക്കുന്ന ഈ റോബോട്ടിന് തെർമൽ ഡിറ്റക്ടർ ക്യാമറയിലൂടെ തീപ്പിടിത്തമുണ്ടായ സ്ഥലം കണ്ടെത്താനും സാധിക്കും. തീയുടെ തൊട്ടടുത്തുചെന്ന്‌ ദൃശ്യങ്ങൾ പകർത്തി അഗ്നിരക്ഷാസേനയെ അറിയിക്കാനാകും. നിലവിൽ തിരുവനന്തപുരം ചാക്ക അഗ്നിരക്ഷാനിലയത്തിലാണ്‌ റോബോട്ടിക് ഫയർ ഫൈറ്റർ സംവിധാനമുള്ളത്‌. ഗാന്ധിനഗർ ഫയർസ്റ്റേഷൻ ഓഫീസർ ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽനടന്ന രണ്ടുമണിക്കൂർ പ്രദർശനത്തിൽ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ പങ്കെടുത്തു.



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan