ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി

ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി
ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി
Share  
2024 Nov 24, 09:59 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തൊടുപുഴ : പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി.


എ.ഐ.സംവിധാനം ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ഈ വർഷം ക്യാമ്പുകളുടെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്‌വേറുകളായ ഓപ്പൺ ടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കും.


സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എ.ഐ.ഉപയോഗിച്ച് തയ്യാറാക്കുന്നത് ആംഗ്യഭാഷ പഠിക്കാൻ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാൻ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂൾ. ഇതിനായുള്ള വീഡിയോ ക്ലാസുകളും പരിചയപ്പെടുത്തും. നഗരവത്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടുപക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ തയ്യാറാക്കുന്നത്. അനിമേഷൻ, പ്രോഗ്രാമിങ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു.


ജില്ലയിൽ 100 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 7559 അംഗങ്ങളാണുള്ളത്. സ്‌കൂൾതല ക്യാമ്പുകളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 550 കുട്ടികൾ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കും. അധ്യയനദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന 52 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം  

നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ



തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .

കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ

വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും

ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .

നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും

സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .

അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .

.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ

വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788 .7034207999

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25