രണ്ട് മാസത്തിനുള്ളിൽ സോളാർ പാനൽ സ്ഥാപിച്ചില്ലെങ്കിൽ പണികിട്ടും; 4,000 വീടുകൾക്ക് നോട്ടീസ് അയച്ച് സർക്കാർ
റായ്‌പൂർ: രണ്ട് മാസത്തിനകം സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചില്ലെങ്കിൽ വീടുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് നോട്ടീസ്. ഛത്തീസ്ഗഢ് എസ്റ്റേറ്റ് ഓഫീസാണ് ഇത്തരം ഒരു നോട്ടീസ് വീട്ടുടമസ്ഥർക്ക് അയച്ചിരിക്കുന്നത്. നിർമ്മാണ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകൾക്ക് എതിരെ നടപടി.നോട്ടീസ് ലഭിച്ച് രണ്ട് മാസത്തിനുളളിൽ ഉടമകൾ ഇതിൽ പറയുന്ന വ്യവസ്ഥങ്ങൾ പാലിച്ചില്ലെങ്കിൽ സ്വത്ത് സർക്കാർ ഏറ്റെടുക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. 500 ചതുരശ്ര അടിയും അതിൽ കൂടുതലുമുള്ള 4,000ലധികം പേർക്കാണ് നോട്ടീസ് നൽകിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ വിനയ് പ്രതാപ് സിംഗ് പറഞ്ഞു.ഛത്തീസ്ഗഢ് ബിൽഡിംഗ് റൂൾ 4.1 ൽ സോളാർ ഫോട്ടോ വോൾട്ടായിക് റൂഫ്ടോപ്പ് പവർ പ്ലാന്റിന്റെ ആവശ്യകതകളെക്കുറിച്ച് പറയുന്നു. ഇതനുസരിച്ച് 500 ചതുരശ്ര അടി വീടിന് ഒരു KWp പ്ലാന്റും. 100അടി വീടുകൾക്ക് രണ്ട് KWp പ്ലാന്റും ഉണ്ടായിരിക്കണം. അതിൽ കൂടുതൽ ഉള്ള ആഢംബര വീടുകൾക്ക് മൂന്ന് KWp പ്ലാന്റ് വേണം.രണ്ട് മാസത്തിനുള്ളിൽ ഇവ പാലിക്കുമെന്ന സ്ഥിരീകരണം ഉടമകളിൽ നിന്ന് ലഭിച്ചില്ലെങ്കിൽ ഉടമകൾ നിയമനടപടി നേരിടുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. നിലവിൽ 1,867 വീട്ടുടമസ്ഥർ അവരുടെ വസതിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു. നേരത്തെ 500 ചതുരശ്രയടിക്ക് മുകളിലുള്ള വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത് ഭരണകൂടം നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ അത് 250 ചതുശ്ര അടിയാക്കിയെന്നാണ് വിവരം. ( കടപ്പാട് : കേരളകൗമുദി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group