ഊരുകളിലുണ്ട് മൊബൈൽ അടിമ'ത്തം

ഊരുകളിലുണ്ട് മൊബൈൽ അടിമ'ത്തം
ഊരുകളിലുണ്ട് മൊബൈൽ അടിമ'ത്തം
Share  
2024 Oct 30, 09:49 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കൊച്ചി: “വിളആടുകവാ”, കളിക്കളത്തിലേക്ക് കൂട്ടുകാർക്കുള്ള ക്ഷണമാണ്. “ഞാനില്ല പോ”, കളിക്കാനില്ലെന്ന അർഥത്തിൽ മറുപടി. സംഭാഷണം ഇല്ലെങ്കിലും അട്ടപ്പാടിയിലെ ഒസത്തിയൂരിലെ കുട്ടികൾ തയ്യാറാക്കിയ 'അടിമ' എന്ന ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കമിതാണ്. കുടുംബശ്രീയുടെ കനസ് ജാഗ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 'അടിമ' യിലൂടെ ആദിവാസി ഊരുകളിലും മൊബൈൽ അടിമത്തം വേരുപിടിക്കുന്നുവെന്ന യാഥാർഥ്യമാണ് വെളിച്ചത്തുവരുന്നത്.


തദ്ദേശീയ മേഖലയിലെ കുട്ടികളുടെ അഭിരുചി വളർത്താൻ കുടുംബശ്രീ ആവിഷ്കരിച്ചതാണ് 'കനസ് ജാഗ' പദ്ധതി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് പ്രത്യേക ആദിവാസി പദ്ധതിപ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി ശില്പശാലകൾ നടത്തിയിരുന്നു. തങ്ങളുടെ ചുറ്റുപാടുകളിൽനിന്നുള്ള പ്രശ്നങ്ങൾ ഹ്രസ്വചിത്രങ്ങളാക്കി മാറ്റി കനസ് ജാഗയുടെ ഹ്രസ്വചിത്രമേളയിൽ പ്രദർശിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ടായി. അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിക്ക് കീഴിലെ കുട്ടികളിലൊരാൾ കഥാതന്തുവായി അവതരിപ്പിച്ചത് തനിക്ക് ചുറ്റുമുള്ള മൊബൈൽ അടിമത്തത്തെക്കുറിച്ചായിരുന്നു. ഈ കഥയാണ് 'അടിമ'യായി പരിണമിച്ചത്.


‘അടിമ' സെയ്ന്റ് തെരേസാസ് കോളേജിൽ നടന്ന കനസ് ജാഗ ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. ജി. മിത്ര, പി. അക്ഷയ, എ. അശ്വിൻ, എസ്. വിധുൽ, എസ്. നിമിനേഷ്, ആർ റിഥുല എന്നിവരാണ് അഭിനേതാക്കൾ. മുക്കാലി ഗവ. മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കിയ എം. വിനീതയാണ് കഥയൊരുക്കിയത്.

നിയന്ത്രണം വേണം സ്ക്രീൻ ടൈമിന്

:ഊരുകളിൽ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുടുംബശ്രീ അധികൃതർക്കും പുതിയ അറിവായിരുന്നു. ഒസത്തിയൂരിലെ കുട്ടികൾ ഉന്നയിച്ച ഈ പ്രശ്നം മറ്റ് ആദിവാസി ഊരുകളിലും വ്യാപകമാണെന്നും മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും കുടുംബശ്രീ പ്രവർത്തകർ പറയുന്നു.

കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളോടെയാണ് ഊരുകളിലെ കുട്ടികൾക്കിടയിൽ മൊബൈൽ ഫോണുകൾ സാധാരണമായത്. വിവിധ രാഷ്ട്രീയ സന്നദ്ധസംഘടനകളും ക്ലാസ് മുടങ്ങാതിരിക്കാൻ ഊരുകളിൽ മൊബൈൽ ഫോണുകൾ എത്തിച്ച് നൽകിയിരുന്നു. എന്നാൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചിട്ടും കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണമുണ്ടായില്ല. ഇതോടെ കളിക്കളം മറക്കുന്ന നിലയിൽ ഫോൺ ഉപയോഗം വർധിക്കുകയായിരുന്നു

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25