മരണം പ്രവചിക്കാൻ എഐ; പുത്തൻ പരീക്ഷണത്തിന് യുകെയിലെ ആശുപത്രികൾ

മരണം പ്രവചിക്കാൻ എഐ; പുത്തൻ പരീക്ഷണത്തിന് യുകെയിലെ ആശുപത്രികൾ
മരണം പ്രവചിക്കാൻ എഐ; പുത്തൻ പരീക്ഷണത്തിന് യുകെയിലെ ആശുപത്രികൾ
Share  
2024 Oct 27, 08:19 PM
NISHANTH
kodakkad rachana
man

പുത്തൻ പരീക്ഷണത്തിന് ഒരുങ്ങി യുകെയിലെ ആശുപത്രികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രോ​ഗികളുടെ മരണം പ്രവചിക്കുകയെന്നതാണ് പുതിയ പരീക്ഷണം. എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് രോ​ഗികളുടെ മരണം പ്രവചിക്കുന്നത്.

ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് രോ​ഗിയുടെ മനസിലാക്കാൻ കഴിയാത്ത രോ​ഗാവസ്ഥ വരെ കണ്ടെത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ഇ.സി.ജി റീഡിങ്ങിൽ എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ കൃത്യത പുലർത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. രീക്ഷണ ഘട്ടത്തിൽ 78 ശതമാനം കൃത്യതയാണ് എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ കാണിച്ചത്. ഏറ്റവും ചെറിയ പ്രശ്നങ്ങൾ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച് ജനിതക സവിശേഷകൾ ഉൾപ്പെടെ മനസിലാക്കാൻ ഇതിലൂടെ കഴിയും.

യു.കെയിലെ ആരോഗ്യ ഏജൻസിയായ നാഷനൽ ഹെൽത്ത് സർവീസിനു കീഴിലുള്ള ആശുപത്രികളിലാണ് ഈ പുതിയ രീതി ഉപയോ​ഗിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി എല്ലാ ആശുപത്രികളിലും നടപ്പാക്കാനാണ് പദ്ധതി. എ.ഐ ഇ.സി.ജിയുടെ പ്രവർത്തനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ഇത് ജോലി എളുപ്പമാക്കുക മാത്രമാകും ചെയ്യുക ഡോക്ടർമാർക്ക് പകരമാവില്ലെന്ന് വിദ​ഗ്ദർഅഭിപ്രായപ്പെട്ടു

care-mekkunnu
care-mekkunnu
ayur-manthra-hospital_1729839908
capture_1729595202
laureal
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW