കൊച്ചി മെട്രോയുടെ ഇലക്‌ട്രിക് ബസ് സര്‍വീസ് ആറ് റൂട്ടുകളില്‍, 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്, സ്വാഗതം ചെയ്ത് ഇൻഫോപാര്‍ക്കിലെ ജീവനക്കാര്‍

കൊച്ചി മെട്രോയുടെ ഇലക്‌ട്രിക് ബസ് സര്‍വീസ് ആറ് റൂട്ടുകളില്‍, 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്, സ്വാഗതം ചെയ്ത് ഇൻഫോപാര്‍ക്കിലെ ജീവനക്കാര്‍
കൊച്ചി മെട്രോയുടെ ഇലക്‌ട്രിക് ബസ് സര്‍വീസ് ആറ് റൂട്ടുകളില്‍, 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്, സ്വാഗതം ചെയ്ത് ഇൻഫോപാര്‍ക്കിലെ ജീവനക്കാര്‍
Share  
2024 Oct 14, 01:39 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25


നഗരത്തിലുടനീളമുള്ള ആറ് റൂട്ടുകളില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആർ.എല്‍) എ.സി ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ് ഈ മാസം ആരംഭിക്കും. ഇതിനായി കെ.എം.ആർ.എല്‍ 15 ബസുകളാണ് ഓര്‍ഡര്‍ ചെയ്തിട്ടുളളത്. ബസുകള്‍ വരും ദിവസങ്ങളില്‍ കൊച്ചിയില്‍ എത്തും. ഒരാഴ്ചയ്ക്കുള്ളില്‍ റൂട്ടുകള്‍ കെ.എം.ആർ.എല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മെട്രോ സ്റ്റേഷനുകളിലേക്ക് റോഡ് മാര്‍ഗം പരിമിതമായ ഗതാഗത സൗകര്യമുളള റൂട്ടുകളിലാണ് ബസ് വിന്യസിക്കുക. 33 സീറ്റുകളുള്ള വോള്‍വോ ഐഷർ ഇലക്‌ട്രിക്ക് ബസുകളാണ് എത്തുന്നത്.


ബസുകള്‍ സൗകര്യം കുറഞ്ഞ റൂട്ടുകളില്‍


ആലുവ-കൊച്ചി വിമാനത്താവളം, കാക്കനാട് വാട്ടർ മെട്രോ ടെർമിനല്‍-ഇൻഫോപാർക്ക് തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തുന്നതിനാണ് പ്രഥമ പരിഗണനയുളളത്. ബസുകള്‍ 15 മുതല്‍ 20 മിനിറ്റ് ഇടവേളകളില്‍ സർവീസ് നടത്തുന്നതിനാണ് തീരുമാനമായിരിക്കുന്നത്. പുതിയ ബസുകള്‍ 10 മുതല്‍ 12 കിലോമീറ്റർ വരെയുള്ള റൂട്ടുകളിലാണ് സർവീസ് നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു.


കെ.എസ്.ആർ.ടി.സി ബസുകളുടെ സാന്നിധ്യം വ്യാപകമായി ഉളള റൂട്ടുകളില്‍ പുതിയ ബസുകള്‍ സർവീസ് നടത്തില്ല. വോള്‍വോ ഇലക്‌ട്രിക് ബസുകള്‍ ഓടുന്നത് പ്രായോഗികമല്ലാത്ത നഗരത്തിന് സമീപമുളള ഉള്‍പ്രദേശങ്ങളിലെ റൂട്ടുകളിലും സർവീസ് നടത്താൻ സാധിക്കില്ല. 


മെട്രോ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ കാക്കനാടിനും പാലാരിവട്ടത്തിനും ഇടയിലെ ബദല്‍ റൂട്ടുകളില്‍ ഫീഡർ ബസുകള്‍ ഓടിക്കുന്നത് പ്രായോഗികമല്ലെന്നും കെ.എം.ആർ.എല്‍ ഉദ്യോഗസ്ഥർ പറഞ്ഞു. കെ.എം. ആർ. എല്ലിന്റെ മുട്ടം യാർഡില്‍ ബസ് ഡിപ്പോ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ വൈറ്റില, ആലുവ, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളില്‍ മൂന്ന് ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. ഒറ്റ ചാർജില്‍ 160 കിലോമീറ്റർ മൈലേജാണ് ബസിനുള്ളത്.


സ്വാഗതം ചെയ്ത് ടെക്കികള്‍


അതേസമയം, വാട്ടര്‍മെട്രോ കാക്കനാട് ടെർമിനലില്‍ നിന്ന് ഇൻഫോപാർക്കിലേക്ക് പ്രവേശിക്കാൻ പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ട്. കാക്കനാട് വാട്ടർ മെട്രോ ടെർമിനലില്‍ നിന്ന് ഇൻഫോപാർക്കിലേക്ക് ഫീഡർ ബസുകള്‍ അവതരിപ്പിക്കാനുള്ള കെ.എം.ആർ.എല്ലിന്റെ തീരുമാനത്തെ ഇൻഫോപാർക്ക് ടെക്കികള്‍ സ്വാഗതം ചെയ്യുന്നതായി ഇൻഫോപാർക്കിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ ഭാരവാഹികള്‍ പറഞ്ഞു. വൈറ്റിലയ്ക്കും കാക്കനാടിനും ഇടയിലുള്ള വാട്ടർ മെട്രോ സർവീസില്‍ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും നടപടി സഹായകരമാണെന്നും സംഘടന അറിയിച്ചു.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25