ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാറിൻ്റെ പ്രധാന്യം വളരെ അധികം വലുതാണ്.സർക്കാർ പദ്ധതികള്‍ പ്രയോജനപ്പെടണമെങ്കില്‍ ഒരു പരിധി വരെ ആധാറില്ലാതെ പറ്റില്ല. സാധാരണ യുഐഡിഐ തരുന്ന ആധാർ കാർഡ് പെട്ടെന്ന് മോശമാകാനുള്ള
സാധ്യതയുണ്ട്. കട്ടിയുള്ള പേപ്പറില്‍ അച്ചടിച്ച് ലാമിനേറ്റ് ചെയ്തത ആധാറുകള്‍ സൂക്ഷിക്കുക എന്നതാണ് ഒരു മാർഗമെങ്കിലും ഒരു കാലയളവ് കഴിഞ്ഞാല്‍ പിന്നെ ഇതും ചീത്തയാവും. ഇതൊന്നും വേണ്ട വെറും 50 രൂപ മുടക്കിയാല്‍ ഏറ്റവും മികച്ച ആധാർ നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതാണ് പിവിസി ആധാറുകള്‍. ആധാർ കേടു വരുന്നത് സംബന്ധിച്ചുള്ള പ്രശ്നം പിവിസി എടുക്കുന്നതോടെ അവസാനിക്കും. നിരവധി ഹൈടെക് സവിശേഷതകളും ഇതിനുണ്ട്. വെറും 50 രൂപ കൊടുത്താല്‍ മികച്ചൊരു കാർഡ് നിങ്ങള്‍ക്ക് ലഭിക്കും.
50 രൂപക്ക് നിങ്ങള്‍ക്ക് പിവിസി ആധാർ
വെറും 50 രൂപക്ക് നിങ്ങള്‍ക്ക് പിവിസി ആധാറിന് അപേക്ഷിക്കാം. ഒരു നമ്ബരില്‍ നിന്ന് തന്നെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും പിവിസി ആധാർ കാർഡിന് അപേക്ഷിക്കാം. മൊബൈല്‍ ഫോണില്‍ നിന്നോ ലാപ്പ്ടോപ്പില്‍ നിന്നോ നിങ്ങള്‍ക്ക് അപേക്ഷിക്കാം. 'ആധാർ പിവിസി കാർഡ് ഒരു വാലറ്റ് സൈസ് കാർഡാണ്, ഇത് സുരക്ഷിതവും മിച്ചതുമാണ്. മാത്രമല്ല നിങ്ങള്‍ക്ക് വെറും 50 രൂപയ്ക്ക് ഓണ്‍ലൈനായി തന്നെ കാർഡ് ലഭ്യമാകും. നിങ്ങള്‍ക്ക് സ്പീഡ് പോസ്റ്റായി തന്നെ വീട്ടിലേക്ക് കാർഡ് എത്തും- പിവിസി ആധാറിലേക്ക് മാറാൻ ഉപയോക്താക്കളോട് നിർദ്ദേശിച്ച് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എക്സില്‍ പങ്ക് വെച്ച പോസ്റ്റില്‍ പറയുന്നു.
അപേക്ഷിക്കേണ്ട വിധം
1. യുഐഡിഎഐയുടെ വെബ്സൈറ്റ് https://uidai.gov.in- സന്ദർശിക്കാം
2. മൈ ആധാർ വിഭാഗത്തില്‍' 'ഓർഡർ ആധാർ പിവിസി കാർഡ്' ക്ലിക്ക് ചെയ്യുക.
3. 12 അക്ക ആധാർ നമ്ബർ അല്ലെങ്കില്‍ 16 അക്ക വെർച്വല്‍ ഐഡി അല്ലെങ്കില്‍ 28 അക്ക EID നല്‍കുക.
4. നമ്ബർ നല്‍കിയ ശേഷം, സുരക്ഷാ കോഡോ ക്യാപ്ചയോ നല്‍കുക. ഇതിന് ശേഷം Send OTP ക്ലിക്ക് ചെയ്യുക
5. ജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒരു OTP വരും. അത് നല്‍കിയ ശേഷം, സബ്മിറ്റ് ബട്ടണില്‍ ക്ലിക്കുചെയ്യുക.
6. ആധാറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അടങ്ങുന്ന പുതിയ സ്ക്രീനില്‍ PVC കാർഡിൻ്റെ പ്രിവ്യൂ കോപ്പി ദൃശ്യമാകും
7. സ്ക്രീനില്‍ ദൃശ്യമാകുന്ന എല്ലാ വിവരങ്ങളും പരിശോധിച്ച് വ്യക്തമായെങ്കില്‍ ഓർഡർ നല്‍കുക.
8. UPI, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴി 50 രൂപ അടയ്ക്കുക.
കുറഞ്ഞ സമയത്തില്‍
പേയ്‌മെൻ്റ് വിജയകരമാണെങ്കില്‍, PVC ആധാർ ഓണ്‍ലൈനായി ഓർഡർ ചെയ്തത് പരമാവധി 15 ദിവസത്തില്‍ ആധാർ നിങ്ങള്‍ക്ക് ലഭിക്കും.പുതിയ കാർഡില്‍ ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേണ്‍, ഗോസ്റ്റ് ഇമേജ്, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. പുതിയ പിവിസി ആധാർ കാർഡ് ഉപയോഗിച്ച്, ക്യുആർ കോഡ് വഴി കാർഡ് പരിശോധിക്കുന്നതും എളുപ്പമായിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group