പോരുന്നോ ചന്ദ്രനിലേയ്ക്ക് .......: ടി . ഷാഹുൽ ഹമീദ്

പോരുന്നോ ചന്ദ്രനിലേയ്ക്ക് .......: ടി . ഷാഹുൽ ഹമീദ്
പോരുന്നോ ചന്ദ്രനിലേയ്ക്ക് .......: ടി . ഷാഹുൽ ഹമീദ്
Share  
2024 Jul 20, 02:03 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ചാന്ദ്രദിനംഅറിയേണ്ടതെല്ലാം

ജൂലായ് 21 ചാന്ദ്രദിനം 


"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ്,

മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും" 

എന്ന് വിശേഷിപ്പിച്ച മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ജൂലൈ 21 ചാന്ദ്ര ദിനമായി ലോകം ആചരിക്കുന്നു.

 രാത്രികാല ആകാശത്തിലെ ഏറ്റവും തിളക്കമുള്ളതും വലുതുമായ ചന്ദ്രൻ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യ നാഗരികതകളെ കൊതിപ്പിക്കുന്ന ഒന്നാണ്,ആകാശത്തേക്ക് നോക്കുകയും ചന്ദ്രന്റെ ഉൾഭാഗത്തെ നിഗൂഡതകളെ കുറിച്ച് അറിയാൻ മനുഷ്യരാശി ശ്രമിച്ചുകൊണ്ടേയിരുന്നു, ഇതുകൊണ്ട് ചന്ദ്രൻ എക്കാലവും മനുഷ്യന്റെ കൗതുകത്തെയും ഭാവനകളെയും പ്രലോഭിപ്പിച്ചിട്ടുള്ള ആകാശഗോളമാണ്.


asf

"മാനത്തുണ്ടൊരു പൊൻതളിക 

പുഞ്ചിരിയേകും പൊൻ തളിക "


 ചന്ദ്രനെ കുറിച്ച് അറിയുക എന്നത് ലോകത്തിലെ വിവിധ രാജ്യങ്ങളുടെ അജണ്ടയായി വന്ന ഘട്ടത്തിൽ തന്നെ 1960ൽ അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചതയോടെയാണ്, അമ്പിളിമാമനിൽ മനുഷ്യനെ നേരിൽ കൊണ്ടുപോകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.


ലോകത്തിലെ വൻശക്തികളായ റഷ്യ അമേരിക്ക എന്നീ രാജ്യങ്ങൾ ബഹിരാകാശ ഗവേഷണത്തിൽ മേധാവിത്വം തെളിയിക്കുന്നതിന് വേണ്ടി കഠിനമായ പരിശ്രമം ആരംഭിച്ചതോടുകൂടി ബഹിരാകാശ ദൗത്യങ്ങൾ ശാക്തികചേരികളുടെ പോരാട്ടമായി മാറി.

ആദ്യകാലത്ത് റഷ്യ ഉണ്ടാക്കിയ ബഹിരാകാശ ഗവേഷക രംഗത്തുള്ള മുന്നേറ്റം മറികടക്കുന്നതിന് അമേരിക്കയുടെ ചാന്ദ്രദൗത്യം മനുഷ്യനെ ചന്ദ്രനെത്തിക്കുവാൻ തീരുമാനിച്ചതോടുകൂടി പുതിയ തലത്തിൽ എത്തിച്ചേർന്നു.


 1903 ൽ റൈറ്റ് സഹോദരന്മാർ ആദ്യമായി വിമാനം പറത്തിയതും, വൈദ്യുതി കണ്ടെത്തിക്കഴിഞ്ഞ് ഒരു ബൾബ് ജനിക്കാൻ ഏതാണ്ട് ഒന്നര നൂറ്റാണ്ട് എടുക്കേണ്ടി വന്നതിനെ പഴങ്കഥയാക്കി മാറ്റി മനുഷ്യനെ അന്യ ഗോളങ്ങളിൽ എത്തിക്കുംഎന്ന്പ്രഖ്യാപിച്ച് എട്ടുവർഷത്തിനുള്ളിൽ മാനവചരിത്രത്തിൽ നാഴികക്കല്ലായി മാറി ചന്ദ്രനിൽ മനുഷ്യർ ഇറങ്ങി.


അമേരിക്കക്കാരായ നീൽ അസ്ട്രോങ്ങ്,എഡ്വിൻ ആൾഡ്രിൻ എന്നിവർ അമേരിക്കയുടെ നാസ ബഹിരാകാശ പേടകമായ അപ്പോളോ 11ൽ 1969 ജൂലൈ 20ന് ചന്ദ്രനിൽ എത്തുകയും ജൂലൈ 21ന് ചന്ദ്രോപരിതത്തിൽ ഇറങ്ങി നടക്കുകയും ചെയ്തു,

ഇത് മനുഷ്യ പുരോഗതിയുടെ വലിയ കുതിച്ചുചാട്ടം ആയി ലോകം വിശേഷിപ്പിച്ചു.

അപ്പോളോയിലെ ഈഗിൾ എന്ന വാഹനം ഓടിച്ച് മൈക്കിൾ കോളിൻസ് ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയായെങ്കിലും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയില്ല. മറ്റു രണ്ടുപേർക്കും നിഴലായി കാവലിരുന്ന് ഏകാന്തതയിൽ ചെലവഴിച്ചതിന് ലോകത്തെ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിച്ച മനുഷ്യനായി മൈക്കിൽ കോളിംൻസിനെ വിശേഷിപ്പിക്കുന്നു.

 ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണം എന്നിവക്ക് വലിയ മുന്നേറ്റമാണ് മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചതോടെ സംഭവിച്ചത്. ചന്ദ്രദിനമായ ജൂലൈ 21ന് ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു, ലോകത്തെ അവസ്മരണീയമാക്കിയ ദിനത്തെ ഓർക്കുമ്പോൾ കൂട്ടുകാർ ചന്ദ്രൻ എന്താണെന്ന് മനസ്സിലാക്കണം,ഭൂമിക്ക് വെളിയിൽ മനുഷ്യന്റെ പാദ സ്പർശമേറ്റ ഏക ഗോളമാണ് ചന്ദ്രൻ.

ചന്ദ്രനിൽ കാലുകുത്തിയ പ്രദേശം പ്രശാന്തിയുടെ സമുദ്രം എന്ന പേരിലാണ് അറിയപ്പെടുന്നത്,

21 മണിക്കൂറും 31 മിനിറ്റും ചന്ദ്രനിൽ ചെലവഴിച്ച്‌ ജൂലൈ 24ന് മൂന്നുപേരും മടങ്ങിയെത്തിയപ്പോൾ മാനവരാശിയുടെ പുതുയു ഗപ്പിറവിക്ക് അത് നാന്ദി കുറിക്കപ്പെട്ടു.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി 55 വർഷം കഴിഞ്ഞിട്ടും ഒരു വലിയ ശാസ്ത്ര നേട്ടമായി ഇന്നും ചന്ദ്രനിലെ മനുഷ്യ കാൽവെപ്പിനെ വിശേഷിപ്പിക്കുന്നു.

 ചന്ദ്രനിൽ നിന്നും ആ സമയത്ത് ശേഖരിച്ച 22 കിലോ കല്ലും മണ്ണും പിന്നീടുള്ള പഠനപ്രക്രിയയ്ക്ക് വലിയ ഉത്തേജനമായി മാറി 


 

capture_1721464866

എന്താണ് ചന്ദ്രൻ :-


 ഭൂമിയുടെ അടുത്തുള്ള ആകാശഗോളമാണ് ചന്ദ്രൻ,ഭൂമിയുടെ ഏക ഉപഗ്രഹം കുടിയാണ്.ഭൂമിയിൽ നിന്നും 363301 കിലോമീറ്റർ ദൂരത്താണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത് 3476 കിലോമീറ്റർ വ്യാസവും 10917 കിലോമീറ്റർ ചുറ്റളവും ഉള്ള ചന്ദ്രൻ ഏതാണ്ട് 460 കോടി വർഷങ്ങൾക്കു മുമ്പാണ് രൂപം കൊണ്ടതെന്ന് അനുമാനിക്കുന്നു.

ചന്ദ്രന്റെ ഉപരിതല വിസ്തൃതി 9400 കോടി ഏക്കർ ആണ്.ചന്ദ്രനിൽ മേഘങ്ങളോ അന്തരീക്ഷങ്ങളോ ഇല്ല, മനുഷ്യന്റെ പാദ സ്പർശനം ഏറ്റ ചന്ദ്രന്റെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ട്. ഗ്രഹ രൂപീകരണ വേളയിൽ ഭൂമിയിൽ നിന്നും അടർന്നുപോയത് ഭൂമി ആകർഷിച്ചു പിടിച്ചെടുത്തതാണെന്നാണ് ഒരുപക്ഷം,

ഒരിക്കൽ രണ്ടു ചന്ദ്രന്മാർ ഉണ്ടായിരുന്നത് കൂടിച്ചേർന്നാണ് ഇപ്പോഴുള്ള ചന്ദ്രൻ ഉണ്ടായതെന്നാണ് മറ്റൊരു വാദം.

 ഭൂമിയെ പോലെ ചന്ദ്രൻ പൂർണ ഗോളമല്ല, മധ്യ രേഖ വ്യാസവും ധ്രുവ രേഖ വ്യാസവും തമ്മിൽ നാല് കിലോമീറ്റർ വ്യത്യാസമുണ്ട്.ചന്ദ്രന്റെ ഏതാണ്ട് 59% ഭാഗം മാത്രമേ ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുകയുള്ളൂ,

ചന്ദ്രൻ സ്വയംഭ്രമണം ചെയ്യുന്നതിനും, ഭൂമിയെ പരിക്രമണം ചെയ്യുന്നതിനും സമയമെടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.


 ചന്ദ്രോപരിതലം കണ്ണാടി പോലെ മിനുസമുള്ളതാണ് എന്നായിരുന്നു ലോകം വിശ്വസിച്ചിരുന്നത് എന്നാൽ ഗലീലിയോ ഗലീലി തന്റെ ടെലസ്കോപ്പിലുടെയുള്ള നിരീക്ഷണത്തിൽ കുന്നുകളും കുഴികളും നിറഞ്ഞ പ്രദേശമാണ് ചന്ദ്രനിൽ ഉള്ളത് എന്ന് കണ്ടുപിടിച്ചു ,

ഇത് ലോകത്തെ കൂടുതൽ ചന്ദ്രനിലേക്ക് ആകർഷിക്കുന്നതിന് കാരണമായി.ചന്ദ്രന്റെ ഭൂപടത്തിലെ ഇരുണ്ട ഭാഗങ്ങളെ മരിയ (കടലുകൾ) എന്നും പ്രകാശമായ ഭാഗത്തെ ടെറ (ഭൂഖണ്ഡങ്ങൾ )എന്ന പേരിലും അറിയാൻ തുടങ്ങി.

 ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പം വലുതാണ്. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലിപ്പത്തിലും ഭാരംകൊണ്ടും അഞ്ചാം സ്ഥാനമാണ് ചന്ദ്രന് ഉള്ളത്.

ചിന്ന ഗ്രഹങ്ങളും ധൂമ കേതുക്കളും പതിക്കുന്നത് കൊണ്ടാണ് ചന്ദ്രനിൽ ഗർത്തങ്ങൾ രൂപപ്പെടുന്നത്.

ഭൂമിക്ക് അഭിമുഖമായി വരുന്ന ചന്ദ്രന്റെ ഭാഗത്ത് ഒരു കിലോമീറ്റർ വിസ്താരം ഉള്ള മൂന്നുലക്ഷം ഗർത്തങ്ങൾ ഉണ്ട്.

ഇത്തരം ഗർത്തങ്ങൾക്ക് മഹാന്മാരായ ജ്യോതി ശാസ്ത്രജ്ഞന്മാരുടെ പേര് നൽകുന്നുണ്ട്, ആർക്കാമെഡീസിന്റെയും കോപ്പർനിക്കസ് എന്നിവരുടെയും പേര് ഇങ്ങനെ നമുക്ക് ചന്ദ്രനിൽ കാണാൻ സാധിക്കും.

വലിയ ഗർത്തതിന് നാലര കിലോമീറ്റർ ആഴമുണ്ട്, വലിയ പർവതങ്ങൾക്ക് 5 കിലോമീറ്റർ ഉയരം ഉണ്ട്.

 ചന്ദ്രനിലെ ഒരു ദിനം സൂര്യോദയം മുതൽ സൂര്യോദയം വരെ 708 ഭൗമ മണിക്കൂറാണ്.

ന്ദ്രൻ ഭൂമിയിൽ നിന്നും വർഷംതോറും 1.5 ഇഞ്ച് അകന്നു പോയിക്കൊണ്ടിരിക്കുന്നു.

ചന്ദ്രന്റെ ഗുരുത്വം ബലം ഭൂമിയുടെ ആറിൽ ഒന്ന് മാത്രമാണ്,ഭൂമിയിൽ 60 കിലോ തൂക്കമുള്ള വ്യക്തിയുടെ തൂക്കം ചന്ദ്രനിൽ 10 കിലോഗ്രാം മാത്രമായിരിക്കും.

ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ പാതയിൽ നിന്നും അഞ്ചു ഡിഗ്രി ചെരിഞ്ഞാണ് കിടക്കുന്നത്.

 ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആയിരത്തിൽ ഒന്നു മാത്രമാണ് ചന്ദ്രന്റെ കാന്തിക മണ്ഡലത്തിന്റെ ശക്തി.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഭൗതിക സ്വാധീനങ്ങളാലാണ് ഭൂമിയിൽ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നത്.

ഭൂമിയിൽ അനുഭവപ്പെടുന്ന വേലിയേറ്റങ്ങളുടെ ഭൂരിഭാഗവും ചന്ദ്രന്റെ ഗുരുത്വാകർഷണം കൊണ്ടാണ് സംഭവിക്കുന്നത്.പർവ്വതങ്ങൾ,ഗർത്തങ്ങൾ ഉള്ളതിനാൽ ചന്ദ്രനിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഒരേ നിരക്കിൽ അല്ല.


 ചന്ദ്രനിലെ താപനില:-


 ഭൂമിക്കുള്ളത് പോലെ അന്തരീക്ഷം ഇല്ലാത്തതിനാൽ ചന്ദ്രനിൽ താപനിലയിൽ രാത്രിയിലും പകലിലും ഉണ്ടാകുന്ന ഏറ്റകുറച്ചിൽ വളരെ വലുതാണ്.

ചന്ദ്രന്റെ മധ്യരേഖ പ്രദേശത്ത് പകസമയത്തെ താപനില 127 ഡിഗ്രി സെൽഷ്യസായി ഉയരുമ്പോൾ രാത്രിയിൽ അത് മൈനസ് 173 ഡിഗ്രി സെൽഷ്യസ് ആയി താഴും.

വലിയ ഗർത്തങ്ങളിലെ താപനില രാത്രി പകൽ വ്യത്യാസമില്ലാതെ മൈനസ് 240 ഡിഗ്രി സെൽഷ്യസ് ആണ്.

ചന്ദ്രനിൽ ഒരു മണിക്കൂർ ചന്ദ്രമണിക്കൂർ അഥവാ ലൂണാവർ എന്നാണ് അറിയപ്പെടുന്നത്. നാളിതുവരെ 380 കിലോഗ്രാം ചന്ദ്രശിലാ ഭൂമിയിൽ എത്തിച്ചിട്ടുണ്ട്. ഭൂമിയെ ഒരുതവണ ചുറ്റാൻ ചന്ദ്രന് 27.3 ദിവസം വേണം.


 ഗ്രഹണങ്ങൾ:-


 സൂര്യൻ,ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണങ്ങൾ ഉണ്ടാകുന്നത്.


 ചന്ദ്രഗ്രഹണം:-


 സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്.

 ചന്ദ്രഗ്രഹണം പൗർണമി ദിനത്തിലും സൂര്യഗ്രഹണം അമാവാസി ദിനത്തിലും മാത്രമാണ് സംഭവിക്കുന്നത് 


 സൂര്യഗ്രഹണം :-


 ചന്ദ്രൻ,ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതിനെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്.


 മൂന്നര ലക്ഷം പേരുടെ കഠിനമായ പരിശ്രമം കൊണ്ടാണ് അമേരിക്കക്ക് ചന്ദ്രനിലേക്ക് ആദ്യമായി മനുഷ്യരെ അയക്കാൻ സാധിച്ചത്.

ഒന്നാമത്തെ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയവർ ചന്ദ്രനിലെ കാലാവസ്ഥയിൽ എന്തെങ്കിലും അസുഖം ഉണ്ടാക്കുന്ന രോഗാണുക്കൾ ഉണ്ടാകുമോ എന്ന് ഭയന്ന് 18 ദിവസം തനിച്ച് താമസിപ്പിക്കുകയും രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അവരെ മറ്റ് ജനങ്ങളുമായി സംസർഗം ചെയ്യാൻ അനുവദിച്ചിട്ടുള്ളൂ.

നാളിതുവരെ 17 അപ്പോളോ ദൗത്യത്തിലൂടെ 12 പേർ ചന്ദ്രനിൽ കാലുകുത്തിയിട്ടുണ്ട്, ചന്ദ്രനിൽ കാലുകുത്തിയ 12 പേരും അമേരിക്കക്കാരാണ് എന്നത് ചന്ദ്ര ദൗത്യത്തിൽ അമേരിക്കയുടെ മേധാവിത്വം വിളിച്ചോതുന്നു.


ചന്ദ്രനിൽ മനുഷ്യരെ എത്തിക്കുന്നതിനുള്ള ദൗത്യത്തിന് അപ്പോളോ പദ്ധതി എന്നാണ് അറിയപ്പെടുന്നത്.

 ഐസ്ക്രീമിന്റെ കോൺ പോലുള്ള കൊളംബിയ എന്ന ഭാഗത്തിലാണ് സഞ്ചാരികൾ സഞ്ചരിച്ചത്, യാത്രയുമായി ബന്ധപ്പെട്ട് വിവിധ സാധനങ്ങൾ സൂക്ഷിക്കുന്നതിന് സർവീസ് ഭാഗമായുള്ള മറ്റൊരു മോഡ്യൂളും പേടകത്തിൽ ഉണ്ട്, ചന്ദ്രനിൽ ഇറങ്ങാൻ ഈഗിൾ എന്ന് പേരിട്ട വാഹനവും ഇതിൽ ഉണ്ടായിരുന്നു,സാറ്റേൺ-5 എന്ന റോക്കറ്റ് ആണ് പേടകത്തെ വഹിച്ചു കൊണ്ടുപോയത്.


 ചന്ദ്രനിൽ നാളിതുവരെ കാലുകുത്തിയവർ 


 1)നീൽ ആസ്ട്രോങ്ങ് 

 2)എഡ്വിൻ ആൾഡ്രിൻ 

 3)പീറ്റ് കോൺറോഡ് 

 4)അലൻ ബീൻ 

5)അലൻ ഷേപ്പേർഡ് 

 6)ഹെഡ്ഗാർ മിച്ചൽ

 7)ഡേവിഡ് സ്കോട്ട് 

 8)ജെയിംസ് ഇർവിൻ 

 9)ജോൺ യങ് 

10)ചാൾസ് ഡ്യൂക്ക്

 11)യൂജിൻ സെർനാൻ 

 12)ഹാരിസൺ സിമിറ്റ് 


 1972 ശേഷം ആരും തന്നെ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല ചന്ദ്രനിൽ വനിതകളെ എത്തിക്കുന്നതിനുള്ള ആൾട്ടമിസ് പദ്ധതിക്ക് അമേരിക്കയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അവസാനത്തെ യാത്രികർ ചന്ദ്രനിൽ ഇറങ്ങിയതിനു ശേഷം അര നൂറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യങ്ങൾ ചന്ദ്രനിൽ ആളുകളെ അയക്കാതിരിക്കുവാനുള്ള കാരണം വ്യക്തമല്ല.

നമ്മുടെ ഭൂമിയുടെ അടുത്തുള്ള പ്രകാശഗോളമായ ചൊവ്വയിലെത്താൻ 7.8 കോടി കിലോമീറ്റർ സഞ്ചരിക്കണം എന്നാൽ ചന്ദ്രനിലേക്ക് 3.63301 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കേണ്ടത് എന്നിട്ടും മനുഷ്യരെ ചന്ദ്രനിൽ എത്തിച്ച് അവിടെ ജലസാന്നിധ്യം തിരിച്ചറിഞ്ഞതിന് ശേഷമുള്ള മനുഷ്യവാസം സാധ്യമാകുമോ എന്ന പഠനം പുരോഗമിപ്പിക്കേണ്ടതായിട്ടുണ്ട്.


 ഭൂമിയുടെ ചലനത്തെ ചന്ദ്രൻ വിവിധ രീതിയിൽ നിയന്ത്രിക്കുന്നതിനാൽ, ചന്ദ്രൻ ഭൂമിയെ കൂടുതൽ ജീവിക്കുവാൻ കഴിയുന്ന ഗ്രഹമാക്കി മാറ്റുന്നു.

 ഭൂമി കഴിഞ്ഞാൽ മനുഷ്യവാസം സാധ്യമാക്കുന്നത് ചന്ദ്രനിലാണ് എന്ന നിഗമനം യാഥാർത്ഥ്യമാവണമെങ്കിൽ പരീക്ഷണ നിരീക്ഷണങ്ങൾ അനവധിയായി ചന്ദ്രനിൽ നടത്തേണ്ടതായിട്ടുണ്ട്.

ബഹിരാകാശത്ത് സ്ഥിരമായി താവളങ്ങൾ ഉണ്ടാക്കാൻ രാജ്യങ്ങൾ മത്സരിക്കുമ്പോൾ, ചന്ദ്രനിൽ നിന്നുള്ള ഏതൊരു വാർത്തയും വലിയ പ്രതീക്ഷയായി ലോകത്തിന്റെ മുമ്പിൽ നിൽക്കും .

നമ്മുടെ രാജ്യം ചന്ദ്രയാൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതും ശാസ്ത്ര കുതുകികൾക്ക് ആവേശം പകരുന്നതാണ്.

 

ടി ഷാഹുൽ ഹമീദ് 

989504349


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25