ഡിജിറ്റൽ
സാക്ഷരതയിലേക്ക്
അഴിയൂരും
അഴിയൂർ : കേരളം രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാന പദവിയിലേക്ക് എത്തിക്കുന്നതിന് ആവിഷ്കരിച്ച ഡിജി കേരളം പദ്ധതിയുടെ ഭാഗമായി വാർഡിൽ നിന്നും രജിസ്റ്റർ ചെയ്ത വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
പരിശീലന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അധ്യക്ഷത വഹിച്ചു.ടെക്നിക്കൽ അസിസ്റ്റന്റ് ശ്രുതിലയ ടി പി പരിശീലനത്തിന് നേതൃത്വം നൽകി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമാരായ കെ ലീല, പ്രീത പി കെ, സാക്ഷരതാ പ്രേരക്മാരായ രമണി പി കെ,റീജ ടി എം എന്നിവർ സംബന്ധിച്ചു.
ചിത്രവിവരണം : ഡിജി കേരളം പദ്ധതി വളണ്ടിയർമാർക്കുള്ള പരിശീല പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group