ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെറെ : ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെറെ : ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്
Share  
2024 Jul 04, 03:40 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മനുഷ്യകുലം മുടിയും'; ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെറെയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്


ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെപ്പറ്റി വിലയിരുത്തി ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്. 370 മീറ്റര്‍ വ്യാസമുള്ള അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു.


2036ലും ഈ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. ഇത്തരം ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ബഹിരാകാശ ഏജന്‍സികള്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയും ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.


’’ 70 -80 വര്‍ഷം വരെയാണ് മനുഷ്യരുടെ സാധാരണ നിലയിലുള്ള ആയുസ്സ്. ഇക്കാലയളവിനിടെയിലെ ജീവിതത്തില്‍ ഇത്തരമൊരു ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇവയൊന്നും സാധ്യമല്ലെന്ന് നാം ധരിക്കുന്നു. എന്നാല്‍ ചരിത്രം പരിശോധിച്ച് നോക്കൂ. ഇത്തരത്തില്‍ ഛിന്നഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി കൂട്ടുമുട്ടുന്നതൊക്കെ സാധാരണമാണ്. ഒരു ഛിന്നഗ്രഹം വ്യാഴവുമായി കൂട്ടിമുട്ടുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിഭാസം ഭൂമിയില്‍ സംഭവിക്കുന്നത് മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കും. ഇതെല്ലാം സാധ്യതകളാണ്. നാം അതിനായി തയ്യാറെടുത്തിരിക്കണം. നമ്മുടെ ഭൂമിയ്ക്ക് ഇങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല നാം. മനുഷ്യനും ജീവന്റെ എല്ലാ കണികയും ഇവിടെ നിലനില്‍ക്കണമെന്നാണ് നമ്മുടെ ആഗ്രഹം. എന്നാല്‍ മേല്‍പ്പറഞ്ഞ പോലെയുള്ള പ്രതിഭാസത്തെ ചെറുക്കാന്‍ ഒരുപക്ഷെ നമുക്കായെന്ന് വരില്ല. അതിനെതിരെയുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. അതായത് അത്തരം ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നതിനെ നേരത്തെ കണ്ടെത്തി അതിന്റെ ഗതി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അവലംബിക്കണം. ചിലപ്പോള്‍ ഇത് അസാധ്യമായേക്കാം. അതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കണം,‘‘എസ് സോമനാഥ് പറഞ്ഞു.

ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെപ്പറ്റി ശാസ്ത്രലോകം വിശദമായി പഠനം നടത്തിവരികയാണ്. അതിന്റെ ഭാഗമായി നിലവില്‍ വന്ന ഡാര്‍ട്ട് മിഷന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തിവരികയാണെന്ന് ഐഎസ്ആര്‍ഒയും പറഞ്ഞു.


‘ഇത്തരം പ്രതിരോധ പദ്ധതികള്‍ക്ക് വരും ദിവസങ്ങളില്‍ പൂര്‍ണ്ണരൂപം നല്‍കും. ഛിന്നഗ്രഹ ഭീഷണി യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ എല്ലാവരും അതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി കൂട്ടായി പ്രവര്‍ത്തിക്കും. ലോകത്തെ സുപ്രധാന ബഹിരാകാശ ഏജന്‍സി എന്ന നിലയില്‍ ഞങ്ങളും ആ ഉത്തരവാദിത്തം ഏറ്റെടുക്കും. ഈ ദൗത്യം ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല. ലോകത്തിനാകെ വേണ്ടിയാണ്,’’ അദ്ദേഹം പറഞ്ഞു. 

1908ല്‍ റഷ്യയിലെ സൈബീരിയയിലുള്ള ടുംഗുസ്‌ക വനമേഖലയില്‍ ഛിന്നഗ്രഹമെന്ന് കരുതുന്ന ബഹിരാകാശ വസ്തു പൊട്ടിത്തെറിഞ്ഞ് 2,200 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനഭൂമി കത്തിനശിച്ചിരുന്നു. എട്ട് കോടിയോളം മരങ്ങളാണ് ഈ അപകടത്തില്‍ നശിച്ചത് News courtesy :News 18 

 

nishanth

https://www.youtube.com/watch?v=xb5ogpMbHAQ&t=20s



"സമൃദ്ധിയിൽ ജീവിക്കുനിങ്ങളുടെ ജന്മാവകാശമാണ് " . 


എന്നാൽ ഭാഗ്യം സൃഷ്ടിക്കുവാനുള്ള രഹസ്യങ്ങൾ ചില ആളുകൾ രഹസ്യമാക്കി അവർക്ക്‌വേണ്ടി മാത്രം ഉപയോഗിക്കുകയും, സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ദോഷത്തിന്റെയും അന്തവിശ്വാസങ്ങളുടെയും കെട്ടുകഥകൾ പറഞ്ഞു പ്രചരിപ്പിച്ചു.  


ഇപ്പോൾ വാസ്തു ഭാരതി വാസ്തു ശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള പഠനം നടത്തി, എല്ലാവർക്കുമായി തുറന്നു നൽകുന്നു. 


 ? "18 ദിവസ ത്തെ സയൻറ്റിഫിക്ക് വാസ്തു പഠനത്തിലൂടെ നിങ്ങൾക്ക് സമൃദ്ധി ആസ്വദിക്കാനുള്ള ശാസ്ത്രീമായ നിർദ്ദേശങ്ങൾ ലഭിക്കും .


 ?നിങ്ങളുടെ സ്വന്തം വീടിന്റെ വാസ്തു മനസിലാക്കാൻ സാധിക്കുന്നു.


?തച്ചു ശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ സാധിക്കുന്നു


?Course 6500/- രൂപ വരുന്ന ഈ കോഴ്സ്സ് ഇപ്പോൾ .1999/- മാത്രം അടച്ച് നിങ്ങൾക്ക് പങ്കെടുക്കാം

"സൈൻ്റിഫിക് വാസ്തു പഠിക്കാനായി


*799 48 47999 എന്ന ഗൂഗിൾ പേ നമ്പറിലേക്ക് 1999 രൂപ മാത്രം അടച്ച് , അടച്ചതിൻ്റെ സ്ക്രീൻ ഷോട്ടും കോഴ്സ്സിൽ ചേർത്താനുള്ള നംമ്പറും +91 8547969788 ഈ നംമ്പറിലേക്ക വാട്സ്ആപ് ചെയ്യുക. നിങ്ങളെ പഠന ഗ്ഗ്രൂപ്പിൽ ചേർക്കും . സ്വാഗതം

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25