ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് വാട്സാപ്പില്‍ വരുന്ന പിഴസന്ദേശങ്ങള്‍ക്ക് പിന്നില്‍ വിവരം ചോര്‍ത്തലെന്ന് സംശയം. വ്യാജസന്ദേശങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് സൈബര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
വാഹനങ്ങള്‍ക്ക് പിഴചുമത്തുന്ന വിവരം എസ്.എം.എസിലൂടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഉടമകളെ അറിയിക്കുന്നത്. ഔദ്യോഗിക അറിയിപ്പിന് സമാനമായ വാചകഘടനയുള്ള സന്ദേശമാണ് വാഹന ഉടമകള്‍ക്ക് വാട്സാപ്പിലൂടെ ലഭിക്കുന്നത്. വാഹന രേഖകളില്‍ ചേര്‍ത്ത മൊബൈല്‍ നമ്പറിലേക്കാണ് അറിയിപ്പ് വരുന്നത്.
മോട്ടോര്‍ വാഹനവകുപ്പിന്റെ ലോഗോ പ്രൊഫൈലാക്കിയ വാട്സാപ്പ് അക്കൗണ്ടാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സന്ദേശത്തിലുള്ള ലിങ്കില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവും ഒപ്പമുണ്ടാകും. എന്നാല്‍, ഇത് പ്രവര്‍ത്തനക്ഷമമല്ല.
നിയലംഘന വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്നു പറഞ്ഞാണ് പലരും മോട്ടോര്‍വാഹനവകുപ്പ് അധികൃതരെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഔദ്യോഗികസന്ദേശമല്ല വാഹന ഉടമകള്‍ക്ക് ലഭിച്ചതെന്ന് കണ്ടെത്തിയത്.
എസ്.എം.എസിലൂടെ മാത്രമേ പിഴചുമത്തല്‍വിവരം വകുപ്പ് കൈമാറുകയുള്ളൂ. മൊബൈല്‍ഫോണിലെ പാസ്വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ തയ്യാറാക്കിയതാണോ വ്യാജ പിഴസന്ദേശത്തിലെ ലിങ്കെന്നും സംശയമുണ്ട്. ഇതില്‍ പ്രവേശിച്ച ചിലരുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം കുറച്ചുനേരം തടസ്സപ്പെട്ടിരുന്നു.
ആദ്യഘട്ടത്തില്‍ പണം നഷ്ടമായതായി പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സൈബര്‍ തട്ടിപ്പ് തടയാന്‍ അജ്ഞാത ലിങ്കുകളിലേക്ക് പ്രവേശിക്കരുതെന്ന് സൈബര്‍ വിഭാഗം പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്.
എന്നാല്‍, പിഴസംബന്ധിച്ച വിവരം അറിയാനുള്ള വ്യഗ്രതയില്‍ പലരും ഈ ലിങ്കിലേക്ക് കയറാറുണ്ട്. അടുത്തിടെയാണ് വാഹനരേഖകളില്‍ ഉടമകളുടെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത്. ഉടമസ്ഥാവകാശ കൈമാറ്റം ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ക്ക് മൊബൈലില്‍ വരുന്ന ഒറ്റത്തവണ പാസ്വേഡാണ് ഉപയോഗിക്കുന്നത്. വാഹന ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ തെളിവാണ് വ്യാജസന്ദേശങ്ങള്‍.
ചിത്രം : പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group