പുത്തൻ സാങ്കേതികവിദ്യയിലേക്ക് മാറുന്ന തൊഴിലിടങ്ങൾ : ടി ഷാഹുൽ ഹമീദ്

പുത്തൻ സാങ്കേതികവിദ്യയിലേക്ക്  മാറുന്ന തൊഴിലിടങ്ങൾ : ടി ഷാഹുൽ ഹമീദ്
പുത്തൻ സാങ്കേതികവിദ്യയിലേക്ക് മാറുന്ന തൊഴിലിടങ്ങൾ : ടി ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2024 May 27, 08:15 PM
VASTHU
MANNAN
laureal

പുത്തൻ സാങ്കേതികവിദ്യയിലേക്ക് 

മാറുന്ന തൊഴിലിടങ്ങൾ : ടി ഷാഹുൽ ഹമീദ് 


 "എല്ലാ തൊഴിലും

നിർമ്മിതി ബുദ്ധി ഇല്ലാതാക്കും"

 ടെസ്‌ല സി ഇ ഒ ഇലോൺ മാസ്കിന്റെ പ്രസ്താവനയാണിത് ,സാർവത്രിക ഉന്നത വരുമാനം പുതിയ സാങ്കേതികവിദ്യ കൈമുതലാക്കിയവർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ എന്നും അദ്ദേഹം കുട്ടി ചേർത്തത് കഴിഞ്ഞ ദിവസമാണ്. 

2016 നു ശേഷം ലോകത്തെ തൊഴിലിടങ്ങളെ കുറിച്ചും പുതിയ തൊഴിൽ ക്രമങ്ങളെക്കുറിച്ചുമുള്ള പഠന റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. 

പുത്തൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കും പുതിയ തൊഴിലിടങ്ങൾ.

 മനുഷ്യ ഭാഷ എല്ലാ അർത്ഥത്തിലും മനസ്സിലാക്കുവാനും അതേ ഭാഷയിൽ സംസാരിക്കുവാനും കഴിയുന്ന ഏറ്റവും പുതിയ നിർമ്മിതി ബുദ്ധി മോഡലുകളാണ് സർവ്വവ്യാപിയാകുന്നത്. 

സാധാരണ വിദ്യാഭ്യാസം കൊണ്ട് പ്രാപ്യാമാകുന്ന തൊഴിലിടങ്ങളെല്ല വരാൻ പോകുന്നത്.


തൊഴിലിടങ്ങളുടെ ഭാവി :-


അടുത്ത അഞ്ചുവർഷം റോബോട്ടുകൾ കൂടുതൽ തൊഴിൽ മേഖലയിൽ പിടി മുറുക്കും. 

നിലവിൽ വ്യാപാര മേഖലയിൽ 34 % മാത്രം മിഷനുകൾ ഉപയോഗിക്കുമ്പോൾ അടുത്തവർഷം മുതൽ അത് 47% ആയി വർദ്ധിക്കുന്നതാണ്. 

തൊഴിലാളികളെ കുറച്ച് മിഷനുകൾ ജോലി ചെയ്യുന്ന പ്രവണത തൊഴിലടങ്ങളിൽ കൂടിവരുന്നു. തീരുമാനങ്ങൾ എടുക്കുന്നതടക്കമുള്ള 65% ജോലിയും വിവിധതരം മിഷനുകൾ നിർവഹിക്കപ്പെടുന്ന കാലം അതിവിദൂരമല്ല. 

50% പുതിയ തൊഴിൽ മേഖലകൾ പുത്തൻ സാങ്കേതികവിദ്യയിലൂടെ തുറക്കുമ്പോൾ നിലവിലുള്ള 25% തൊഴിലുകളും നഷ്ടപ്പെട്ടേക്കാം.

 ഒട്ടേറെ തൊഴിലുകൾ അൾഗോരീതങ്ങളും, യന്ത്രങ്ങളും, റോബോട്ടുകളും ചെയ്യുന്ന കാലം ഉണ്ടാകും.

കൃത്രിമ ബുദ്ധി 850 ദശലക്ഷം പേരുടെ ജോലി ഇല്ലാതാക്കുമ്പോൾ 970 ദശലക്ഷം പുതിയ തൊഴിൽ സൃഷ്ടിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. 

"മക്കിനൻസിയുടെ" പഠന റിപ്പോർട്ട്‌ പ്രകാരം 2030 ഓടെ എൺപതു കോടി പരമ്പരാഗത തൊഴിലുകൾ അപ്രത്യക്ഷമാവും എന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. 


നിർമിതി ബുദ്ധി വില്ലാനാകുമോ :-


മനുഷ്യന്റെ ഭൗതിക മണ്ഡലവും നിർമ്മിത ബുദ്ധിയും തമ്മിലുള്ള അകലം കുറഞ്ഞു മനുഷ്യന്റെ ബുദ്ധിയുടെ മേൽ നിർമ്മിതി ബുദ്ധി ആധിപത്യം സ്ഥാപിക്കുമെന്ന ഭീതിയിലാണ് ലോകം ഇത് പരസ്യമായി നിർമ്മിതി ബുദ്ധിയുടെ തലതൊട്ടപ്പൻ ജഫ്രീ ഹിന്റൺ പങ്കുവെച്ചത് അടുത്താണ്. 

മണിക്കൂറുകളുടെ ഇടവേളകളിൽ ചാറ്റ് ജി പിടിയുടെ സൃഷ്ടാക്കളായ ഓപ്പൺ എ ഐ യും, ഗൂഗിളും അവതരിപ്പിച്ച ചെലവ് കുറഞ്ഞതും ഉയർന്ന ചിന്താശേഷിയുമുള്ള നിർമിതി ബുദ്ധിയുടെ പുത്തൻ ആവിഷ്കാരങ്ങൾ, നിർമ്മിതി ബുദ്ധിയുടെ ഉപയോഗങ്ങൾ കൂടുതൽ തൊഴിലിടങ്ങളിൽ ശക്തമാകും എന്നതിന്റെ സൂചനയാണ് നൽകുന്നത്. 

ഇക്കാര്യത്തിൽ മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിലുള്ള ഓപ്പൺ എ ഐയും ,ഇന്റർനെറ്റ് ലോകത്തെ അടക്കിവാഴുന്ന ഗൂഗിളും തമ്മിലുള്ള മത്സരം പുതിയ തലത്തിൽ എത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ മനുഷ്യരോട് സംവദിക്കുന്ന കാലമാണ് സംജാതമായിട്ടുള്ളത്. ലോകത്ത് സ്വതന്ത്ര ജനറേറ്റീവ് നിർമ്മിതി ബുദ്ധി സംവിധാനം കൂണുപോലെ മുളച്ചു പൊന്തുന്നു.



ഭാവിയുടെ ലോകം :-

 2030 നു മുമ്പ് ലോകത്ത് അൽഗോരിതത്തിന്റെ തരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 മനുഷ്യ കരങ്ങളും ഭാവനയും ഹൃദയവും ആവശ്യമുള്ള മേഖലകൾ കുറയുന്നില്ല എങ്കിലും തൊഴിലിടങ്ങളിൽ ഡാറ്റാ എൻജിനീയറിങ്,ഡാറ്റാ സയൻസ്,ക്വണ്ടം കമ്പ്യൂട്ടിംഗ്,ഡാറ്റ ട്രാൻസ്ഫർ,മെഷീൻ ലേർണിംഗ്,സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ, നാനോ ടെക്നോളജി, പുനരുപയോഗ ഊർജ്ജ ഉത്പാദനം,കൃത്രിമ ബുദ്ധി, കോബോട്ടുകൾ,വെർച്വൽ /ഡിജിറ്റൽ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള വിവിധതരം പുത്തൻ സാങ്കേതിക മാർഗങ്ങളും, തത്വങ്ങളും, സംവിധാനങ്ങളും കൂടുതലായി തൊഴിൽ മേഖലയിൽ കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു .

ലോകത്തെ പ്രധാനപ്പെട്ട എട്ടു തൊഴിൽ മേഖലകളായ കൃഷി, നിർമ്മാണ മേഖല, റെസ്റ്റോറന്റ് മേഖല, ആരോഗ്യ മേഖല, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം,ലോജിസ്റ്റിക്, വാഹന വിപണി എന്നീ മേഖലകളിൽ പുതിയ സാങ്കേതികമായ സംവിധാനങ്ങൾ കൂടുതലായി കടന്നുവരും.

 

അച്ചടി യന്ത്രം കണ്ടുപിടിച്ച ഗുട്ടന്‍ ബർഗ്ഗിന്റെ കാലത്ത് നിന്നും ഗൂഗിളിന്റെ കാലത്ത് എത്തിയപ്പോൾ തൊഴിലിടങ്ങൾ വ്യാപകമായി മാറിയെങ്കിലും ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായുള്ള ഓൺലൈൻ വ്യാപാരം അടക്കമുള്ള കാര്യങ്ങൾ സാർവത്രികമായതോടുകൂടി തൊഴിൽ രംഗത്ത് സമൂലമായ പരിവർത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ചാറ്റ് ബോട്ടുകൾ തൊഴിൽ രംഗം അടക്കി വാഴുമ്പോൾ തൊഴിലിടങ്ങളിൽ മാറ്റം അനുസ്യൂതം തുടരുകയാണ്.


തൊഴിൽ രംഗത്ത് എത്താൻ എന്ത്‌ വേണം :-


പ്രക്ഷുബ്ദതയുടെ ഒരു പുതിയ യുഗമാണ് കടന്നുവരുന്നത്. വൈദ്യഗ് ദ്യങ്ങളിൽ വിശകലന ചിന്ത (അനലിറ്റിക്കൽ സ്കിൽ) ഏറ്റവും മൂല്യമേറിയ വൈദഗ്ധ്യമായി മാറി. സർഗാത്മകതയും പുത്തൻ സാങ്കേതികവിദ്യയും പുതുതായി തൊഴിൽ രംഗത്തേക്ക് വരുന്നവർക്ക് ആവശ്യമാണ്. സ്വയം അവബോധം, ജിജ്ഞാസ, നിരന്തരമായ പഠനം, റീ -സ്കില്ലിംഗ്, അപ്പ്‌ സ്കില്ലിംഗ്, പുതിയ തൊഴിലുകളുടെ അപ്ഡേഷൻ എന്നിവ തൊഴിൽ രംഗത്ത് എത്തുന്നവർക്ക് ഉണ്ടാവേണ്ടതായിട്ടുണ്ട് 2023ലെ മികച്ച സാധ്യതയായി നിർമ്മിതി ബുദ്ധി മാറി. ലോകത്ത് നിലവിലുള്ള 10 തൊഴിലുകളിൽ ആറെണ്ണത്തിലും തൊഴിലാളികൾക്ക് പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകിയാൽ മാത്രമേ തൊഴിൽ രംഗത്ത് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. പ്രകൃതി സൗഹൃദ മേഖലയിൽ തൊഴിലുകൾ അനുദിനം വർദ്ധിക്കുന്നു ഓരോ വർഷത്തിലും 9 ദശലക്ഷം പുതിയ തൊഴിലുകൾ ഗ്രീൻ ടെക്നോളജിയിൽ ഉണ്ടാകുന്നു.ഓയിൽ & ഗ്യാസ് വ്യവസായ മേഖലയിൽ 93% സാങ്കേതികവിദ്യ കടന്നു വരും എന്ന് പ്രതീക്ഷിക്കുന്നു.


യുവതയുടെ ലോകം :-



 വിദ്യാഭ്യാസം, മാനസികാരോഗ്യം എന്നി മേഖലകളിൽ യുവതലമുറയുടെ കാഴ്ചപ്പാടുകൾ പുതിയ തൊഴിൽ മുഖത്തിന് അനുസൃതമായി മാറിയിട്ടുണ്ട്.

 യുവജനങ്ങൾ ജനസംഖ്യയിൽ മാത്രമല്ല സാമൂഹ്യ സംഘടനയിലും വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. മെഷീൻ ലേണിങ്ങിൽ 40% വും ഇൻഫർമേഷൻ സെക്യൂരിറ്റി മേഖലയിൽ 31% തൊഴിലുകൾ വർധിക്കുന്നതാണെന്ന് പഠനം വ്യക്തമാക്കുന്നു. 2023ലെ ലോക റിസ്ക് റിപ്പോർട്ട് പ്രകാരം സൈബർ മേഖല വലിയ തൊഴിൽ മേഖലയായി മാറി,ക്രിയേറ്റിവിറ്റി തിങ്കിംഗ് മേഖലയിൽ 73% വും അനലിറ്റിക്കൽ തിങ്കിങ്‌ മേഖലയിൽ 71 % വും വളർച്ച ഉണ്ടാകും. സാങ്കേതിക സാക്ഷരത എല്ലാ മേഖലയിലും അത്യന്താപേക്ഷിതമായി മാറി. 


ലോകത്തെ തൊഴിൽ രംഗത്തെ അവസ്ഥ :-


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ(ILO )വിന്റെ അഭിപ്രായത്തിൽ 2023 ൽ 473 ദശലക്ഷം തൊഴിൽ വിടവ് ലോകത്ത് ഉണ്ടായിട്ടുണ്ട്,അതിൽ 10.5 % പുരുഷന്മാരും 15 % സ്ത്രീകളുടെതുമാണ്. 

 2022ൽ ലോകത്ത് തൊഴിലിടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തൊഴിൽ വീടവ് 25% ആണ്.

 ആകെ തൊഴിൽ വരുമാനത്തിന്റെ 8% മാത്രമാണ് താഴെത്തട്ടിലുള്ള 50% പേർക്കും ലഭിക്കുന്നത്.

 2022ലെ ഗ്ലോബൽ വേജ് റിപ്പോർട്ട് പ്രകാരം അടിസ്ഥാന ശമ്പള നിരക്ക് കുറയുന്നു.2022 ൽ ലോകത്ത് 360 കോടി ജനങ്ങൾ തൊഴിൽ രംഗത്ത് ഉണ്ടായിരുന്നു എല്ലാവർഷവും 35 ദശ ലക്ഷം പേർ പുതുതായി തൊഴിൽമുഖത്തേക്ക് എത്തുന്നു, ലോകത്ത് 268 ദശ ലക്ഷം പേർ തൊഴിൽ ചെയ്യാൻ പല കാരണങ്ങളാൽ മടി കാണിക്കുന്നു.2022ൽ ലോകത്ത് യുവജനങ്ങളുടെ ഇടയിലുള്ള തൊഴിലില്ലായ്മ 14% ആണ്. 

473 ദശ ലക്ഷം പേർ തൊഴിലിനായി നടക്കുന്നുവെങ്കിലും തൊഴിൽ ലഭിക്കുന്നില്ല. കൃത്യമായ വൈദഗ്ധ്യം ഇല്ലാത്തതുകാരണം 700 ട്രില്ലിയൻ യുഎസ് ഡോളറിന് സമാനമായ നഷ്ടം ജിഡിപിയിൽ സംഭവിക്കുന്നു.

 നാലാം വ്യവസായ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ക്ലോസ് ശ്വാബ് 2016 ൽ വ്യവസായ വിപ്ലവത്തിലൂടെ 15% തൊഴിൽ നഷ്ടമാണ് പ്രവചിക്കപ്പെട്ടത് എങ്കിലും പുത്തൻ സാങ്കേതികവിദ്യ തൊഴിൽ മുഖത്ത് ഉണ്ടാക്കിയ നഷ്ട്ടം ഇതിലും എത്രയോ ഇരട്ടിയാണ്.



മാറുന്ന തൊഴിൽ രംഗം :-


 90% ആളുകളുടെയും പോക്കറ്റിൽ സൂപ്പർ കമ്പ്യൂട്ടറുകൾ വരുന്ന കാലഘട്ടം അതിവിദൂരമല്ല. 10% റീഡിങ് ഗ്ലാസുകൾ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തും.

രാജ്യങ്ങളുടെ സെൻസസ് ബിഗ് ഡാറ്റയിലൂടെ ശേഖരിക്കുന്ന കാലഘട്ടവും വരാൻ പോകുന്നു.2021ൽ മാത്രം 93.5 ബില്യൺ യുഎസ് ഡോളർ നിർമ്മിത ബുദ്ധിയിൽ സ്വകാര്യ മുടക്ക് മുതലായി വന്നതിൽനിന്ന് അതിന് എത്രയോ ഇരട്ടി മൂല്യമുള്ള വ്യവസായ മേഖലയായി നിർമ്മിതി ബുദ്ധി മാറിക്കഴിഞ്ഞിട്ടുണ്ട്. സാങ്കേതികമായി വൈദഗ്ധ്യമൂള്ളവരെ ജോലിക്ക് കരാറിൽ എടുക്കുന്ന പ്രവണത കൂടിവരുന്നു.


ഇന്ത്യയുടെ അവസ്ഥ :-


 ഇന്ത്യയിൽ നിന്ന് മാത്രം പ്രതിവർഷം 8 ലക്ഷം കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നു, കേരളത്തിൽ ഇത് 40000 പേരാണ്. പഠിച്ച മേഖലയിൽ 12% പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നുള്ളൂ.  

ചെറുപ്പക്കാർ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ രാജ്യത്തെ വൈദഗ്ധ പരിശീലനത്തിന്റെ നട്ടെല്ലുകളാണ് ഐടിഐ കൾ, ഇന്ത്യയിൽ 15,000 ഐ ടി ഐ കൾ ഉണ്ട്. ഇന്ത്യയുടെ ശരാശരി വയസ്സ് 28.7 ആണ്. 1950 ൽ തന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ഇന്ത്യയിൽ ആരംഭിച്ചു എങ്കിലും സമ്പ്രദായിക രീതിയിലുള്ള സാങ്കേതിക പഠനങ്ങളാണ് ഐ ടി ഐ കളിൽ ബഹുഭൂരിഭാഗവും പിന്തുടരുന്നത്.

 ഇന്ത്യയിൽ ആകെയുള്ള ഐടിഐ കളിൽ 66% വും 5 സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്, സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്താകെ സമതുലിതമായിട്ടുള്ള സംവിധാനങ്ങൾ ഇല്ല എന്നതാണ് ഇത് തെളിയിക്കുന്നത്. 66% ഇലക്ട്രിക്കൽ ട്രേഡുകളിലും,71% ഫിറ്റർ ട്രേഡുകളിലും ഐടി ഐ കളിൽ പഠിക്കാൻ കുട്ടികളെ ലഭിക്കുന്നില്ല. രാജ്യത്താകെ 25 ലക്ഷത്തോളം ഐടിഐ സീറ്റ് ഉണ്ടെങ്കിലും 12 ലക്ഷത്തിനും അത്യാധുനിക രീതിയിലുള്ള പുത്തൻ തൊഴിൽ സാഹചര്യത്തിനനുസരിച്ചുള്ള സമകാലിക കോഴ്സുകളും പരിശീലനങ്ങളും ലഭിക്കുന്നില്ല. 

സമ്പ്രദായിക കോഴ്സുകളുടെയും പഴമകളുടെയും തൊഴിൽ രംഗത്ത് നിലവിൽ ആകർഷകമല്ലാത്തതുമായ കോഴ്സുകളുമാണ് പഠിപ്പിക്കുന്നത്.നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ രീതികളിലുള്ള കോഴ്സുകൾ ഒന്നും തന്നെ സർക്കാർ മേഖലകളിൽ ആരംഭിക്കുന്നതിനു വേണ്ടിയിട്ടുള്ള വലിയ ശ്രമങ്ങൾ ഉണ്ടായിട്ടില്ല, ഇത് സ്വകാര്യമേഖല ഫലപ്രദമായി ഉപയോഗപ്പെടുത്തി വലിയ ഫീസുകൾ ഈടാക്കി ഇത്തരം മേഖലകളിലേക്ക് കുട്ടികളെ ആകർഷിക്കുന്ന പ്രവണത കൂടിവരുന്നു. ഐ ടി ഐ കൾക്കായി പ്രതി വർഷം പതിനായിരം കോടി രൂപ ചെലവഴിക്കുന്നുണ്ടെ ങ്കിലും അത് പുതിയ തലമുറയെ തൊഴിൽ മുഖത്തേക്ക് എത്തിക്കുന്നതിന് അപര്യപ്തമാണ്. തൊഴിൽ രംഗത്തെ ചെറു ചലനങ്ങൾ പോലും മനസ്സിലാക്കി അതിനാവശ്യമായ ഡിമാൻഡ് മാപ്പിംഗ് തയ്യാറാക്കി കുട്ടികളെ പഠിപ്പിക്കുവാനും ഇതിന് അനുസൃതമായി ഐടിഐ കളിലെ സിലബസുകളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാക്കേണ്ടതും പുതിയ രീതിയിൽ പരിശീലനം നൽകേണ്ടതും നിർബന്ധമാണ്. 

2018 ലെ ശാരദപ്രസാദ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്തിലെ മൂന്നിലൊന്ന് കമ്പനികൾക്കും അതിവൈദ്യഗദ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ട്, ആഭ്യന്തര ഉല്പാദനത്തിന്റെ 60 % വും സേവനമേഖലയിൽ നിന്നാണ് എന്ന വസ്തുത കൂടി പരിഗണിച്ച് പരിശീലനത്തിൽ കൂടുതൽ സേവന മേഖലയിലെ പുതിയ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്..നിലവിൽ ഐടിഐ യിൽ പഠിച്ചവരിൽ 12% മാത്രമേ സ്വയംതൊഴിൽ ജോലി ചെയ്യുന്നുള്ളൂ, ഇത് മാറ്റിയെടുക്കുന്നതിനുവേണ്ടി ഐടിഐകളിൽ സമൂലമായ പരിവർത്തനം ഉണ്ടാവേണ്ടതായിട്ടുണ്ട്. പുത്തൻ സാങ്കേതികവിദ്യ പരമ്പരാഗത തൊഴിലുകളെ കൊല്ലുകയും തൊഴിൽ രംഗത്ത് അസമത്വം ഉണ്ടാക്കുകയും ചെയ്യുന്ന ഘട്ടത്തിൽ പോലും രാജ്യത്തെ സാങ്കേതിക പാഠശാലകളിൽ മാറ്റം ഉണ്ടാവുന്നില്ല.പുത്തൻ തൊഴിലിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്ന രീതിയിലുള്ള നടപടികൾ ഉണ്ടാക്കി രാജ്യത്തെ സാങ്കേതിക മുന്നേറ്റത്തിന് കുതിപ്പ് ഉണ്ടാക്കാൻ സർക്കാർ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

തൊഴിൽ രംഗത്ത് വലിയ രീതിയിൽ അസമത്വം കൊടികുത്തി വാഴുമ്പോൾ ഇത് കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് ഭരണാധികാരികളിൽ നിന്നും ഉണ്ടാകുന്നത്. STAR (സിറ്റുവേഷൻ, ടാസ്ക്,ആക്ഷൻ,റിസൾട്ട്) എന്ന തത്വം മുൻനിർത്തിക്കൊണ്ട് പുതിയ ഒരു സാങ്കേതിക പാഠശാല ക്രമം ഉണ്ടാകേണ്ടതായിട്ടുണ്ട് . വ്യക്തിപരമായ പ്രൊഫൈൽ തൊഴിൽ രംഗത്ത് ഏറ്റവും അനവാര്യമായ ഘട്ടത്തിൽ യുവജനങ്ങളുടെ വ്യക്തിപരമായ പ്രൊഫൈൽ വർദ്ധിപ്പിക്കുന്നതിനും പുതിയ സാങ്കേതിക പരിജ്ഞാനം എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും നൂതനാശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പുതിയ ഒരു തൊഴിൽരംഗം ഉണ്ടാക്കുന്നതിന് പുതിയ ചുവടുവെപ്പുകൾ ഉണ്ടാവേണ്ടതായിട്ടുണ്ട് . പുത്തൻ സാങ്കേതിക വിദ്യാഭ്യാസം വികസനത്തിന്റെ കാൽവെപ്പായി മാറിയ ഘട്ടത്തിൽ സർക്കാറുകൾ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് 

 

ടി ഷാഹുൽ ഹമീദ് 

9895043496

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2