വിവരങ്ങള്‍ അറിയാന്‍ ഗൂഗിളില്‍ തിരയുന്നവരാണ് നമ്മളെല്ലാവരും. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ കാലങ്ങളായി ഈ രംഗത്ത് മുന്‍നിരയിലുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍ സെര്‍ച്ചില്‍ ജെമിനി എഐയുടെ പിന്‍ബലത്തില്‍ കൂടുതല്‍ എഐ സൗകര്യങ്ങള്‍ എത്തിക്കുകയാണ് കമ്പനി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സെര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്‍സ് (എസ്ജിഇ) ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഈ സംവിധാനം ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് കമ്പനി.
ഗൂഗിള്‍ സെര്‍ച്ചില്‍ വിശദമായ ചോദ്യങ്ങള്‍ ചോദിക്കാനും ആവശ്യമുള്ള എല്ലാ വിവരങ്ങളും കണ്ടെത്താനും ജെമിനിയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. എഐ അധിഷ്ഠിത സെര്‍ച്ച് റിസല്‍ട്ട് നല്‍കുന്ന എഐ ഓവര്‍ വ്യൂ ഫീച്ചര്‍ യുഎസിലെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഗൂഗിള്‍ ലഭ്യമാക്കി. മറ്റ് രാജ്യങ്ങളില്‍ താമസിയാതെ എത്തും.
ഒരു ചാറ്റ് ബോട്ടിനോടെന്ന പോലെ ഗൂഗിള്‍ സെര്‍ച്ചിനോട് വിവരങ്ങള്‍ ആവശ്യപ്പെടാം എന്നതാണ് ഇതിന്റെ സവിശേഷത. ഉദാഹരണത്തിന് എളുപ്പം പാചകം ചെയ്യാന്‍ സാധിക്കുന്ന മൂന്ന് ദിവസത്തേക്കുള്ള ഡയറ്റ് പ്ലാന്‍ നിര്‍മിക്കാന്‍ ഗൂഗിളിനോട് ആവശ്യുപ്പെടാം. വെബ്ബില്‍നിന്നു വിവിധ പാചകവിധികള്‍ ഗൂഗിള്‍ കണ്ടെത്തി നല്‍കും. സങ്കീര്‍ണമായ ചോദ്യങ്ങളെല്ലാം വേണ്ട രീതിയില്‍ പ്രൊസസ് ചെയ്യാന്‍ ഗൂഗിളിന് ഇതുവഴി സാധിക്കും.
സെര്‍ച്ച് റിസല്‍ട്ട് ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുന്നതിനുള്ള എഐ സംവിധാനവും ഗൂഗിള്‍ അവതരിപ്പിച്ചതായാണ് വിവരം. ഭക്ഷണം, സിനിമ, പുസ്തകങ്ങള്‍, ഹോട്ടലുകള്‍, സംഗീതം, ഷോപ്പിങ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഈ സൗകര്യം ലഭ്യമാകും. താമസിയാതെ തന്നെ വീഡിയോ ഉപയോഗിച്ചും സെര്‍ച്ച് ചെയ്യാനാവും.
ഗൂഗിളിനോട് ചിത്രങ്ങള്‍ ചോദിച്ച് വാങ്ങാം; ഗൂഗിള്‍ ഫോട്ടോസില്‍ എഐ സെര്‍ച്ച് അവതരിപ്പിച്ചു
ഗൂഗിളിന്റെ വിവിധ ഉല്പന്നങ്ങളില്‍ തങ്ങളുടെ ശക്തിയേറെയ എഐ മോഡലായ ജെമിനിയുടെ കഴിവുകള്‍ സന്നിവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഗൂഗിള്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിള്‍ ഫോട്ടോസില്‍ ചിത്രങ്ങള്‍ ചോദിച്ച് കണ്ടുപിടിക്കാനുള്ള സൗകര്യം.
ഉദാഹരണത്തിന് ഗൂഗിള്‍ ഫോട്ടോസിലെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടുപിടിച്ച് തരാന്‍ ആവശ്യപ്പെടാം. ചിത്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ നമ്പര്‍ അടങ്ങുന്ന ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോസ് കാണിച്ച് തരും. ഇത് കൂടാതെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ തരാമോ , കുട്ടി നീന്തല്‍ പഠിച്ചത് എപ്പോഴാണ് എന്നുമെല്ലാമുള്ള ചിത്രങ്ങളുടെ പ്രത്യേകതകള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ ഗൂഗിള്‍ ഫോട്ടോസിനോട് ചോദിച്ച് ചിത്രങ്ങള്‍ കണ്ടുപിടിക്കാനാവും.
നേരത്തെ തന്നെ ഗൂഗിള്‍ ഫോട്ടോസില്‍ ഫേസ് സെര്‍ച്ച് സൗകര്യം നിലവിലുണ്ട്. ഇതില്‍ നിന്ന് ഒരു പടി മുന്നേറിയാണ് ഈ പുതിയ എഐ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയാന്‍ ഇനിമുതല്‍ ഗൂഗിള്‍ ഫോട്ടോസിന് സാധിക്കും. കൂടുതല്‍ കഴിവുകളോടെ താമസിയാതെ തന്നെ ഈ സൗകര്യം അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group