വഴിയരികിലെ പോസ്റ്ററിൽ ഒരു ക്യു.ആർ. കോഡ് കണ്ടാലോ?
ഉടൻ തന്നെ സ്‌കാൻ ചെയ്ത് ഉള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാകുമോ? ഉണ്ടായാലും അരുത്, സ്‌കാൻ ചെയ്യരുത്. അത് തട്ടിപ്പുകാരുടെ പുതിയ രീതിയാകാം.
ഈ ക്യു.ആർ. കോഡുകൾ സ്‌കാൻ ചെയ്താൽ അത് വഴി നാം തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്കാകാം പ്രവേശിക്കുന്നത്.
\ഇത്തരത്തിലുള്ള കെണികൾ മറ്റ് ഫിഷിംഗ് ആക്രമണങ്ങളെക്കാൾ അപകടകരമായി മാറാൻ സാധ്യതയുള്ളവയാണ്.
ക്യു.ആർ.കോഡുകളിലൂടെ കെണിയൊരുക്കുന്ന 'QR കോഡ് ഫിഷിംഗ്' അഥവാ 'ക്വിഷിംഗ്' പുതിയ സോഷ്യൽ എഞ്ചിനീയറിംഗ് ഫിഷിംഗ് ആക്രമണമാണ്.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ലഭിക്കുന്ന QR കോഡ് സ്‌കാൻ ചെയ്യുമ്പോൾ യൂസർ നെയിം, പാസ് വേഡുകൾ, വിലാസം, പിൻ നമ്പർ പോലുള്ള വ്യക്തിഗത ഡാറ്റ ചോരാൻ സാധ്യത കൂടുതലാണ്.
സൈബർ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന ഇത്തരം തട്ടിപ്പുകൾ മറ്റ് ഫിഷിംഗ് ആക്രമണങ്ങളേക്കാൾ അപകടകരമാണ്.
മുന്നറിയിപ്പില്ലാതെ ലഭിക്കുന്ന ഇ-മെയിലുകൾ, പരിചിതമല്ലാത്ത വിലാസങ്ങളിൽ നിന്ന് ലഭിക്കുന്ന ഇ-മെയിലുകൾ എന്നിവയിൽ ലിങ്കുകളും ക്യു.ആർ. കോഡുകളും ഉണ്ടെങ്കിൽ അവ സുരക്ഷിതമെന്ന് ഉറപ്പുവരുത്തി മാത്രം പ്രവേശിക്കുക.
ഫ്‌ളയറുകളിലും പോസ്റ്ററുകളിലും സ്റ്റിക്കറുകളിലും (ഓൺലൈനായോ ഓഫ് ലൈനായോ) കാണുന്ന ക്യു. ആർ. കോഡുകൾ സ്‌കാൻ ചെയ്യുമ്പോഴും അതിലുള്ള ലിങ്കുകളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.
ആധികാരികത ഉറപ്പുവരുത്താനാകാത്തവയോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം.
സ്‌കാൻ ചെയ്യുമ്പോൾ സുരക്ഷിതമായ url അല്ല കാണിക്കുന്നതെങ്കിൽ ചില ക്യു.ആർ. കോഡ് സ്‌കാനർ ആപ്പുകൾ സ്വയം റെഡ് ഫ്‌ളാഗ് കാണിക്കാറുണ്ട്.
ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. ക്വിഷിങ് തട്ടിപ്പിനെ അറിഞ്ഞിരിക്കാം. ജാഗ്രത പാലിക്കാം.( കേരള സർക്കാർ മുന്നറിയിപ്പ് )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group