ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയും

ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയും
ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയും
Share  
2024 Feb 03, 11:46 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഓരോ ദിവസവും വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഹാക്കര്‍മാര്‍. എന്നാല്‍, ഹാക്കിങ് സംബന്ധിച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ പാസ് വേര്‍ഡ് അറിയില്ലെങ്കിലും അവരുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് കാര്യം. നിങ്ങള്‍ പാസ് വേഡ് റീസെറ്റ് ചെയ്യുന്നത് വഴി ഹാക്കിംഗ് തടയാന്‍ കഴിയില്ലെന്ന് ക്ലൗഡ്‌സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളിന്റെ വെബ് പ്രവര്‍ത്തനങ്ങളുടെയും ബിസിനസിന്റെയും പ്രധാന ഭാഗമായ കുക്കീസുമായാണ് ഈ പ്രശ്നം ബന്ധപ്പെട്ടിരിക്കുന്നത്.

കുക്കീസിന് ഒതന്റിക്കേഷന്‍ ആവശ്യമാണ്. ഇതിലാണ് പെട്ടെന്നുള്ള സൈന്‍-ഇന്‍ പ്രാപ്തമാക്കുന്നതിന് നിങ്ങളുടെ പാസ് വേഡുകളും മറ്റ് വ്യക്തിഗത വിശദാംശങ്ങളും ശേഖരിക്കപ്പെടുന്നത്. “ഒരാള്‍ തന്റെ പാസ് വേഡ് റീസെറ്റ് ചെയ്താലും ഗൂഗിള്‍ സേവനങ്ങളിലേക്ക് തുടര്‍ച്ചയായി കയറുന്നത് ഹാക്കിങ് എളുപ്പമാക്കും. ഭാവിയിലെ സൈബര്‍ ഭീഷണികള്‍ നേരിടുന്നതിന് സാങ്കേതികപരമായ പിഴവുകളും മനുഷ്യ ബുദ്ധിയുപയോഗിക്കുന്ന സ്രോതസ്സുകളും തുടര്‍ച്ചയായി നിരീക്ഷിക്കേണ്ട ആവശ്യകതയാണ് ഇത് എടുത്തുകാണിക്കുന്നത്”, ക്ലൗഡ്‌സെക്ക് പറഞ്ഞു.

പിഴവ് മനസ്സിലാക്കിയതായും പ്രശ്‌നം പരിഹരിച്ചതായും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ ഈ ദിവസങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത് സംബന്ധിച്ച് ഗൂഗിളിന് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനും വൈറസുകള്‍ കടക്കുന്നത് തടയുന്നതിനുമായി ഗൂഗിള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്.


ഉപയോക്താക്കളെ അവരുടെ വെബ് പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതില്‍ നിന്ന് കുക്കീസിനെ നിയന്ത്രിക്കാന്‍ അനുവദിക്കുന്ന മാറ്റങ്ങളും ഗൂഗിള്‍ കൊണ്ടുവരുന്നുണ്ട്. വൈറസ് സാധ്യതയുള്ള ആപ്പുകള്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഗൂഗിള്‍ ശക്തിപ്പെടുത്തിയി

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25