ഭാഷ അറിയാത്തത് ഒരു പ്രശ്‌നമേയല്ല, ഗാലക്‌സി എസ്24 സീരീസിലെ എഐ ഫീച്ചറുകള്‍ സഹായിക്കും

ഭാഷ അറിയാത്തത് ഒരു പ്രശ്‌നമേയല്ല, ഗാലക്‌സി എസ്24 സീരീസിലെ എഐ ഫീച്ചറുകള്‍ സഹായിക്കും
ഭാഷ അറിയാത്തത് ഒരു പ്രശ്‌നമേയല്ല, ഗാലക്‌സി എസ്24 സീരീസിലെ എഐ ഫീച്ചറുകള്‍ സഹായിക്കും
Share  
2024 Jan 23, 07:23 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അന്യഭാഷക്കാരുമായി നിങ്ങള്‍ എങ്ങനെയാണ് സംസാരിക്കുക ! അറിയാവുന്നത് ഒരു പക്ഷെ ഇംഗ്ലീഷ് ഉള്‍പ്പടെ രണ്ടോ മൂന്നോ ഭാഷയാവും അവയില്‍ പലതും മനസിലാവുമെങ്കിലും തിരിച്ച് പറയാന്‍ അറിയില്ല. എന്നാല്‍ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആരോടും സംസാരിക്കാനുള്ള അവസരം നല്‍കുകയാണ് സാംസങ് ഗാലക്‌സി എസ്23 സീരീസ് സ്മാര്‍ട്‌ഫോണുകള്‍. നിര്‍മിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം.

സുഗമമായ ആശയവിനിമയം ഉറപ്പാക്കാന്‍ മൂന്ന് സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്.ലൈവ് ട്രാന്‍സ്ലേറ്റ് ആണ് ഇതിലൊന്ന്. ഇതുവഴി വോയ്സും ടെക്സ്റ്റുമെല്ലാം പരിഭാഷപ്പെടുത്താനാകും. അതായത് കോളുകള്‍ പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിലാക്കാം. സെല്ലുലാര്‍ ഡാറ്റയുടെയോ വൈ ഫൈയുടെയോ സഹായമില്ലാതെയും ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകതകളിലൊന്ന്.

ചാറ്റ് അസിസ്റ്റന്റ് : മെസേജുകള്‍ക്കും മറ്റ് ആപ്ലിക്കേഷനുകള്‍ക്കുമായി ചാറ്റ് അസിസ്റ്റുണ്ട്. മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയത്തിന് പിന്തുണ നല്‍കുകയാണ് ചാറ്റ് അസിസ്റ്റ് ചെയ്യുന്നത്. എ.ഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാംസങ് കീ ബോര്‍ഡ് വഴി ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളുടെ തര്‍ജമ സാധ്യമാകും. നിങ്ങള്‍ കാറില്‍ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. ഫോണില്‍ ലഭിച്ച സന്ദേശങ്ങള്‍ എന്താണെന്ന് അറിയാന്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയുടെ പിന്തുണ ലഭിക്കും. നമുക്ക് ലഭിച്ച സന്ദേശങ്ങളെന്തെന്ന് അറിയിക്കുന്നതിനൊപ്പം അവയ്ക്ക് അനുയോജ്യമായ മറുപടികള്‍ നിര്‍ദേശിക്കാനും ആന്‍ഡ്രോയ്ഡ് ഓട്ടോയ്ക്ക് കഴിയും.

നോട്ട് അസിസ്റ്റ്: ഫോണിലെ നോട്ട്‌സ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടാവുന്ന ഒന്നാണ് ഗാലക്സി എസ് 24 സീരിസിലെ നോട്ട് അസിസ്റ്റ്. നമുക്ക് ദൈനംദിന ജീവിത സന്ദര്‍ഭങ്ങളെല്ലാം ഫോണിന്റെ നോട്ട്സില്‍ രേഖപ്പെടുത്തുന്നവര്‍ ഏറെയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ക്കെല്ലാമിണങ്ങുന്ന നോട്ടുകള്‍ ഈ സംവിധാനത്തില്‍ ലഭ്യമാണ്. ഇതു ഉപയോഗപ്പെടുത്തി പുതിയ നോട്ട്സ് തയ്യാറാക്കുകയുമാവാം.

ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്: ഇനി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്ന വോയ്സ് ക്ലിപ്പുകളുടെ കാര്യമെടുക്കാം. ഇത്തരത്തിലുള്ള വോയിസ് റെക്കോര്‍ഡിങ്സ് ഇനി ഫോണ്‍ തന്നെ പരിഭാഷപ്പെടുത്തുകയോ ടെക്സ്റ്റ് രൂപത്തില്‍ ലഭ്യമാക്കുകയോ ചെയ്യും. എ.ഐയും സ്പീച്ച് ടു ടെക്സ്റ്റ് സാങ്കേതികതയും വഴിയാണ് വോയ്സ് റെക്കോര്‍ഡിങ്ങ്സിനെ ടെക്സ്റ്റ് രൂപത്തിലാക്കുന്നതും പരിഭാഷപ്പെടുത്തുന്നതും സാധ്യമാകുന്നത്.

ഭാഷകൈകാര്യം ചെയ്യുന്നതിന് പുറമെ ഇന്റര്‍നെറ്റ് സെര്‍ച്ചിലും നിര്‍മിതബുദ്ധി ഉപയോഗിച്ചിട്ടുണ്ട്. സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന പുതിയ ഗൂഗിള്‍ സെര്‍ച്ച് ഫീച്ചര്‍ ആദ്യമായി എത്തിയിരിക്കുന്നത് എസ്23 ഫോണുകളിലാണ്. ഗ്യാലക്സി എസ് 24 ന്റെ സീരീസിന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകതകളിലൊന്നാണ് സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന സെര്‍ച്ച് സംവിധാനം. സ്‌ക്രീനില്‍ തെളിയുന്ന ഒരു ചിത്രത്തെക്കുറിച്ചോ വാക്കിനെക്കുറിച്ചോ കൂടുതല്‍ അറിയണമെങ്കില്‍ അതിനു ചുറ്റും ഒരു വൃത്തം വരച്ചാല്‍ മതിയാകും. ഡിസ്പ്ലേയില്‍ വരക്കുന്ന ഈ വൃത്തം വഴി അതിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭ്യമാകും. വൃത്തം വരയ്ക്കുന്നതിനു പകരം സെര്‍ച്ച് ചെയ്യേണ്ടവ ഹൈലൈറ്റ് ചെയ്യുകയോ സ്‌ക്രീനില്‍ ആ ഭാഗത്ത് പതിയെ വിരല്‍കൊണ്ട് തട്ടുകയോ ചെയ്യാം. ഗൂഗിളിന്റെ സഹായത്തോടെയാണ് സെര്‍്ച്ച് സാധ്യമാകുന്നത്. എ.ഐ. പിന്തുണ കൂടിയാകുമ്പോള്‍ ലോകത്തിന്റെ ഏതുകോണില്‍ നിന്നുള്ള വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പിലേക്കെത്തും. ഇന്ന് ലഭ്യമായ സെര്‍ച്ച് സംവിധാനങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ഒന്നാണ് ഗ്യാലക്സി എസ് 24 ന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്. ഇവയ്ക്ക് പുറമെ നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള മറ്റ് വിവിധ ഫീച്ചറുകളും എസ് 24 ല്‍ ലഭ്യമാണ്.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25