ഓരോ ദിവസവും വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഹാക്കര്‍മാര്‍. എന്നാല്‍, ഹാക്കിങ് സംബന്ധിച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ പാസ് വേര്‍ഡ് അറിയില്ലെങ്കിലും അവരുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് കാര്യം. നിങ്ങള്‍ പാസ് വേഡ് റീസെറ്റ് ചെയ്യുന്നത് വഴി ഹാക്കിംഗ് തടയാന്‍ കഴിയില്ലെന്ന് ക്ലൗഡ്‌സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളിന്റെ വെബ് പ്രവര്‍ത്തനങ്ങളുടെയും ബിസിനസിന്റെയും പ്രധാന ഭാഗമായ കുക്കീസുമായാണ് ഈ പ്രശ്നം ബന്ധപ്പെട്ടിരിക്കുന്നത്.
കുക്കീസിന് ഒതന്റിക്കേഷന്‍ ആവശ്യമാണ്. ഇതിലാണ് പെട്ടെന്നുള്ള സൈന്‍-ഇന്‍ പ്രാപ്തമാക്കുന്നതിന് നിങ്ങളുടെ പാസ് വേഡുകളും മറ്റ് വ്യക്തിഗത വിശദാംശങ്ങളും ശേഖരിക്കപ്പെടുന്നത്. “ഒരാള്‍ തന്റെ പാസ് വേഡ് റീസെറ്റ് ചെയ്താലും ഗൂഗിള്‍ സേവനങ്ങളിലേക്ക് തുടര്‍ച്ചയായി കയറുന്നത് ഹാക്കിങ് എളുപ്പമാക്കും. ഭാവിയിലെ സൈബര്‍ ഭീഷണികള്‍ നേരിടുന്നതിന് സാങ്കേതികപരമായ പിഴവുകളും മനുഷ്യ ബുദ്ധിയുപയോഗിക്കുന്ന സ്രോതസ്സുകളും തുടര്‍ച്ചയായി നിരീക്ഷിക്കേണ്ട ആവശ്യകതയാണ് ഇത് എടുത്തുകാണിക്കുന്നത്”, ക്ലൗഡ്‌സെക്ക് പറഞ്ഞു.
നിങ്ങളുടെ ഫോണിൽ ഈ മെസേജുകൾ വരാറുണ്ടോ?
തട്ടിപ്പില്‍ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍
ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണിത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ സര്‍ക്കാര്‍ പല നടപടിയും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഡിജിറ്റല്‍ രംഗത്തെ തട്ടിപ്പുകള്‍ക്ക് യാതൊരു കുറവുമില്ല. വ്യാജ ഫോണ്‍കോളുകളും മെസേജുകളും ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുമ്പോഴും മറ്റും വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകളായി നിങ്ങളും മാറിയേക്കാം.
അതേസമയം വ്യാജ മെസേജുകളാണോ നിങ്ങള്‍ക്ക് ലഭിച്ചതെന്ന് കണ്ടെത്താനും വലിയ ബുദ്ധിമുട്ടാണ്. കാരണം ഓണ്‍ലൈന്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ദിനംപ്രതി പുതിയ രീതികളാണ് തട്ടിപ്പിനായി അവലംബിക്കുന്നത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അത്തരം ടിപ്പുകളെപ്പറ്റിയാണ് ഇനി പറയുന്നത്. ആദ്യമായി അജ്ഞാത നമ്പരുകളില്‍ നിന്ന് നിങ്ങള്‍ക്ക് ചില മെസേജുകള്‍ ലഭിച്ചാല്‍ അതിന് മറുപടി നല്‍കാന്‍ പോകരുത്. അത് ഒരു തട്ടിപ്പ് സംഘത്തിന്റെതാണെന്ന് കണ്ട് ആവശ്യമായ മുന്‍കരുതലെടുക്കണം.News courtesy :NEWS18 Malayalam
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group