സൈബർ തട്ടിപ്പ്: വ്യാജ ഇമെയിലുകൾ തിരിച്ചറിയാൻ അഞ്ച് വഴികൾ. ആരുടെയൊക്കെ അക്കൗണ്ടുകൾ നഷ്ടമാകും? തുടർന്ന് വായിക്കുക …

സൈബർ തട്ടിപ്പ്: വ്യാജ ഇമെയിലുകൾ തിരിച്ചറിയാൻ അഞ്ച് വഴികൾ. ആരുടെയൊക്കെ അക്കൗണ്ടുകൾ നഷ്ടമാകും? തുടർന്ന് വായിക്കുക …
സൈബർ തട്ടിപ്പ്: വ്യാജ ഇമെയിലുകൾ തിരിച്ചറിയാൻ അഞ്ച് വഴികൾ. ആരുടെയൊക്കെ അക്കൗണ്ടുകൾ നഷ്ടമാകും? തുടർന്ന് വായിക്കുക …
Share  
2023 Nov 25, 08:52 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

സൈബർ തട്ടിപ്പ്: വ്യാജ ഇമെയിലുകൾ തിരിച്ചറിയാൻ അഞ്ച് വഴികൾ


സൈബർ കുറ്റ കൃത്യങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വ്യാജ ഇമെയിലുകളെ തിരിച്ചറിയാനും ഇവയെ സംയമനത്തോടെ സമീപിക്കാനും സാധിക്കേണ്ടത് അത്യാവശ്യമാണ്

തുടർന്ന് വായിക്കുക 


ഗവൺമെന്റ് സ്ഥാപനങ്ങളുടെ ലോഗോ ഉൾപ്പെടെ കൂട്ടിച്ചേർത്ത ഇമെയിലുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ഇന്റലിജൻസ് ബ്യൂറോ, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ തുടങ്ങി മധ്യപ്രദേശിലെ ലോക്കൽ പോലീസിന്റേത് ഉൾപ്പെടെയുള്ള ഗവണ്മെന്റ് സ്ഥാപനങ്ങളുടെ പേരും ലോഗോയും വിവരങ്ങളും അടങ്ങുന്ന ഇത്തരം ഇമെയിൽ സന്ദേശങ്ങളിൽ ചൈൽഡ് പോണോഗ്രാഫി ഉൾപ്പെടെയുള്ള കുറ്റം സ്വീകർത്താവിൽ ആരോപിക്കുന്നു. ഇമെയിലുകൾ ലഭിച്ച ആളുകൾ പലർക്കും ഭയവും, സംശയവും ആണ് ആദ്യം ഉണ്ടായത്. ആളുകളെ പരിഭ്രാന്തരാക്കാൻ ഇങ്ങനെ ഉള്ള ചെറിയ ഒരു ആരോപണം തന്നെ ധാരാളമാകുന്ന അവസരത്തിലാണ് ഗവണ്മെന്റ് വിവരങ്ങൾ ഉൾപ്പെടുത്തി ഇമെയിൽ സന്ദേശങ്ങൾ ലഭിക്കുന്നത്.

സൈബർ കുറ്റ കൃത്യങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വ്യാജ ഇമെയിലുകളെ തിരിച്ചറിയാനും ഇവയെ സംയമനത്തോടെ സമീപിക്കാനും സാധിക്കേണ്ടത് അത്യാവശ്യമാണ്.


ഇത്തരം ഇമെയിലുകൾ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ ഇതാ 


1. ഗവണ്മെന്റിന്റെ ഇമെയിലുകൾ എപ്പോഴും അയക്കുക ഗവണ്മെന്റ് ഇമെയിൽ ഐഡികളിൽ നിന്നായിരിക്കും. അതുകൊണ്ട് തന്നെ അയച്ചിരിക്കുന്ന സെന്റർ അഡ്രസ്സ് നോക്കി ഇമെയിലിന്റെ സാധുത ഉറപ്പ് വരുത്താം. ചില ഗവണ്മെന്റ് മെയിൽ ഐഡികളുടെ ഡോമമൈൻ താഴെ നൽകുന്നു.

@ib.gov.in , @ncrb.gov.in


സി എൻ ബി സി ടി വി 18 ന് ലഭിച്ച ഒരു വ്യാജ മെയിൽ ഐഡി താഴെ നൽകുന്നു.


Policecybercell.mh10.gov.in@indiapoli-admin.com


2. ഗവണ്മെന്റിന്റെ മെയിലുകളുടെ ഉള്ളടക്കം എപ്പോഴും കൃത്യവും വായിച്ചാൽ തന്നെ അത് മനസ്സിലാവുകയും ചെയ്യും. പക്ഷെ വ്യാജ മെയിലുകളിലെ ഉള്ളടക്കം നിരവധി അക്ഷരത്തെറ്റുകൾ കൂടി കലർന്നതാവും. ഇവയിൽ ഒരു ഉള്ളടക്കം പാലിക്കേണ്ട രീതികൾ ഒന്നും ഇല്ലെന്നു മാത്രമല്ല നിറയെ അക്ഷരത്തെറ്റുകളും കണ്ട് പിടിയ്ക്കാൻ കഴിയും.


3. നിയമാനുസൃതമായ ഗവണ്മെന്റ് സ്ഥാപനങ്ങൾ ഏതൊക്കെ എന്ന് ഗൂഗിൾ നോക്കിയാൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. അത്തരം ഏജൻസികളുടെ ലഭ്യമായ വിവരങ്ങളെ ഇമെയിൽ വിവരങ്ങളുമായി നിങ്ങൾക്ക് ഒത്തു നോക്കാനും വ്യാജമാണെങ്കിൽ തിരിച്ചറിയാനും സാധിക്കും.


azx

കോടിക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിള്‍;

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?

ആരുടെയൊക്കെ അക്കൗണ്ടുകൾ നഷ്ടമാകും? തുടർന്ന് വായിക്കുക …


അടുത്ത മാസത്തോടെ കോടിക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡീലിറ്റ് ചെയ്യാനൊരുങ്ങി ഗൂഗിള്‍. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പക്ഷെ, ഏതൊക്കെ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും എന്നറിയണമെങ്കിൽ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണം.


എന്താണ് സംഭവിച്ചത്?


മെയ് മാസം പോസ്റ്റ്‌ ചെയ്ത ഒരു ബ്ലോഗിലാണ് ഈ വിഷയം ഗൂഗിൾ ആദ്യം പരാമർശിച്ചത്. ഡിസംബറോടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഗൂഗിൾ ഡിലീറ്റ് ചെയ്യും. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ, യൂട്യൂബ് തുടങ്ങിയവ ഉൾപ്പെടെ ഗൂഗിൾ സ്‌പേസിൽ ഉൾപ്പെടുന്ന ഡേറ്റകൾ ഒക്കെയും ഇതിനോടൊപ്പം ഡിലീറ്റ് ചെയ്യപ്പെടും.

” പാസ്സ്‌വേർഡ്‌ മറന്നു പോയതോ ഉപയോഗിക്കാതെയോ കാലങ്ങളായി കിടക്കുന്ന ഗൂഗിൾ അക്കൗണ്ടുകൾക്ക് ടു ഫാക്ടർ ഓതെന്റിക്കേഷൻ ഉണ്ടായിരിക്കില്ല, അക്കൗണ്ട് ഉടമ ഇത്തരം അക്കൗണ്ടുകൾക്ക് വേണ്ടത്ര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നും ഉണ്ടാകില്ല. ആക്റ്റീവ് അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം അക്കൗണ്ടുകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഞങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് വ്യക്തമാക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ ചില സമയങ്ങളിൽ ആർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റാൻ സാധിക്കും. ഒരുപക്ഷെ ഒരാൾക്ക് തന്റെ വ്യക്തിപരമായ വിവരങ്ങൾ വരെ ടു ഫാക്ടർ ഓതെന്റിക്കേഷൻ ഇല്ലാത്തതിന്റെ പേരിൽ ഈ അക്കൗണ്ട് വഴി നഷ്ടമായേക്കാം. അക്കൗണ്ട് തട്ടിയെടുക്കുക വഴി അതിനെ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾക്ക് വേണ്ടിയും ആർക്കും ഉപയോഗിക്കാൻ സാധിക്കും” എന്നും ഗൂഗിളിന്റെ പ്രൊഡക്ട് മാനേജമെന്റ് വിങ്ങിന്റെ വൈസ് പ്രസിഡന്റ് റുത് ക്രിചേലി ബ്ലോഗിൽ കുറിച്ചു.

പ്രവർത്തന രഹിതമായ ഇത്തരം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് 2020 ൽ തന്നെ ഗൂഗിൾ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ടിലേക്ക് നേരിട്ടും റിക്കവറി അക്കൗണ്ടിലേക്കും നിരവധി സന്ദേശങ്ങൾ ഗൂഗിൾ അയച്ചിരുന്നു.


ആരുടെയൊക്കെ അക്കൗണ്ടുകൾ നഷ്ടമാകും?


നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ഇടയ്ക്കെങ്കിലും ഉപയോഗിക്കുകയും ആവശ്യമായ സുരക്ഷ അക്കൗണ്ടുകൾക്ക് നൽകിയിട്ടും ഉണ്ടെങ്കിൽ ഈ ഡിലീറ്റ് ചെയ്യലിലൂടെ നിങ്ങൾക്ക് അക്കൗണ്ട് നഷ്ടമാകില്ല. ബിസ്സിനസ്സ്, സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ഇങ്ങനെ ഡിലീറ്റ് ചെയ്യപ്പെടില്ല എന്നും വ്യക്തിപരമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത് ബാധകമെന്നും ഗൂഗിൾ നേരുത്തേ അറിയിച്ചിരുന്നു. രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക വഴി നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിനെ ആക്റ്റീവ് ആയി നില നിർത്താൻ സാധിക്കും.

എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് നിങ്ങളുടെ അക്കൗണ്ടിനെ ആക്റ്റീവ് ആയി നിർത്താനുള്ള മറ്റ് ചില വഴികൾ ഇതാ.


1. ഒരു ഇമെയിൽ വായിക്കുകയോ അയക്കുകയോ ചെയ്യുക


2. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക


3. ഈ അക്കൗണ്ടിൽ നിന്നും യൂട്യൂബ് വീഡിയോകൾ കാണുക


4. അക്കൗണ്ട് വഴി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ ഡൌൺലോഡ് ചെയ്യുക.


5. അക്കൗണ്ടിൽ നിന്നും ഗൂഗിൾ സെർച്ച് ഉപയോഗിക്കുക.

News courtesy:malayalam.news18

d72c7a98-6dc8-4b1b-aa97-d53ec657eb08
785a587e-cb50-461b-b494-2284e42fce60
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സാങ്കേതികവിദ്യ തണുക്കാം, വൈദ്യുതി പാഴാക്കാതെ....
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal