ഇന്ത്യൻ ബഹിരാകാശ വിസ്മയം പന്തക്കലിൽ അടുത്തറിയാം.

ഇന്ത്യൻ ബഹിരാകാശ വിസ്മയം പന്തക്കലിൽ അടുത്തറിയാം.
ഇന്ത്യൻ ബഹിരാകാശ വിസ്മയം പന്തക്കലിൽ അടുത്തറിയാം.
Share  
2023 Nov 16, 09:07 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മാഹി :പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ തെന്നിന്ത്യൻ വിജ്ഞാൻ ജ്യോതി കോൺക്ലേവും,ത്രിദിന സ്പെയ്സ് എക്സിബിഷനും

പ്രമുഖ ശാസ്ത്ര പ്രതിഭകളായ തിരുവനന്തപുരം വിക്രം സാരാഭായി

സ്പേസ് സെന്ററിലെ ഔട്ട്സ്റ്റാൻഡിങ് സൈന്റിസ്റ്റ് ആൻഡ് അസോസിയേറ്റ് ഡയറക്ടർ എ.ഷൂജ , റോക്കറ്റ് പ്രൊപ്പലന്റ് പ്ലാന്റ് അഡീഷണൽ ജനറൽ മാനേജർ പി സരോജൻ , ടെക്നോളജി ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ഗ്രൂപ്പ് ഡയറക്ടർ ഷിജു ചന്ദ്രൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് സരോസ് റോബോട്ടിക് ഡിവിഷൻ എൻജിനീയർ ജി.ആർ.സംഗീത. എസ് എഫ് സൈന്റിസ്റ്റ് എൻജിനീയർ എം.ശ്രീജിത്ത്, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് ഓഫ് മെഡിക്കൽ ഡിവൈസസ് എൻജിനീയറിങ് വിഭാഗം എഞ്ചിനീയർ ശരത് എസ് നായർ എന്നീ പ്രമുഖ ശാസ്ത്രജ്ഞന്മാർ

നവോദ്ധ്യാ വിദ്യാലയയിൽ നടക്കുന്ന വിജ്ഞാൻ ജ്യോതി കോൺക്ലേവിലും

ബഹിരാകാശ പ്രദർശനത്തിലും സംബന്ധിക്കുന്നുണ്ട്

391590342_656471349946596_1873156197792151725_n

രാജ്യത്തെ വിവിധ സയൻസ് ടെക്‌നോളജി എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) മേഖലകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ, മികവുറ്റ പെൺകുട്ടികൾക്കായി സയൻസ് & ടെക്‌നോളജി വകുപ്പിന്റെ ഒരു അതുല്യമായ പരിപാടിയാണ് വിജ്ഞാൻ ജ്യോതി. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയാണ് ഇന്ത്യയിൽ വിജ്ഞാൻ ജ്യോതി നടപ്പാക്കുന്നത്. ജെഎൻവികൾ, കെ വി എസ് ,ഗവൺമെന്റ് സ്കൂളുകൾ, ചെറുനഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും സൈനിക സ്കൂളുകൾ, ജെഎൻവി മാഹി എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് "വിജ്ഞാന് ജ്യോതി വിജ്ഞാന കേന്ദ്രങ്ങളായി ജെഎൻവികൾ പ്രവർത്തിക്കുന്നത്.


capture_1700150595

നവംബർ 18 മുതൽ 20 വരെ നടക്കുന്ന ത്രിദിന വിജ്ഞാൻ ജ്യോതി കോൺക്ലേവിന്റെ ഉദ്ഘാടനം നോവലിസ്റ്റ് എം.മുകുന്ദൻ നിർവ്വഹിക്കും.

നവോദയ വിദ്യാലയ സമിതിയുടെ ഹൈദരാബാദ് മേഖലയിലെ 49 ഓളം വിജ്ഞാനജ്യോതി വിജ്ഞാന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളും. കേരളം, കർണാടക, എ.പി എന്നിവിടങ്ങളിലെ എല്ലാ കെ എൻ വി എസുകളിൽ നിന്നുമുള്ള വിദ്യാർത്ഥിക ളുമാണ് മാഹിയിലെത്തുക. ശാസ്ത്രജ്ഞരുമായുള്ള സംവേദനാത്മക സെഷനുകൾ, അവരുടെ പ്രവർത്തനങ്ങളും പരിപാടികളും പ്രദർശിപ്പിക്കുക, ശാസ്ത്ര മത്സരങ്ങൾ നടത്തുക, ബഹിരാകാശ പ്രദർശനത്തിൽ പങ്കെടുക്കുക തുടങ്ങിയവയ്ക്കുള്ള വേദിയാണ് കോൺക്ലേവ്. മാഹി മേഖലയിലെയും കേരളത്തിലെ സമീപ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നുണ്ട്.

391578295_656471039946627_1172638293188824057_n

 കമ്മീഷണർ. നവോദയ വിദ്യാലയ സമിതി, എൻവിഎസ് ഹൈദരാബാദ് മേഖല ഡെപ്യൂട്ടി കമ്മീഷണർ, ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ: കെ.ഒ. രത്നാകരൻ, ഡോ: കെ. സജീവൻ, കെ.പി. ജിതിൻ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 നവംബർ 18 മുതൽ 20 വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


b63fb850-eda0-462b-baeb-4a9411eaa596

ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർത്ഥി ദ്വിദിന മഹാസംഗമം നടത്തുന്നു


തലശ്ശരി: ഗവ. ബ്രണ്ണൻ കോളേജ്പൂർവ്വവിദ്യാർത്ഥി ദ്വിദിന മഹാസംഗമം ഫിബ്ര പരി 10, 11 തിയ്യതികളിൽ നടക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എം.പി.കെ.സുധാകരൻ,കേന്ദ്ര മന്ത്രി വി.മുരളീധരൻ, വടകര എം.പി . കെ.മുരളീധരൻ, രാജ്യസഭാ എം.പി വി.ശിവദാസൻ, മുൻ മന്ത്രി എ.കെ.ബാലൻ, കോളേജ് പ്രിൻസിപ്പാൾ ഡോ: സി. ബാബുരാജ് എന്നിവർ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. 

ഡോ: വി.ശിവദാസൻ എം.പി. സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ: സി.ബാബുരാജ് അധ്യക്ഷത വഹിച്ചു.ഡോ.കെ.വി.മഞ്ജുള സ്വാഗതം പറഞ്ഞു. ടി. അനിൽ പരിപാടി വിശദീകരിച്ചു.സി. രഘു നാഥ്, പ്രൊഫ: എ.പി.സുബൈർ, .പി.അശോകൻ, വി.മണി വർണ്ണൻ,അഡ്വ.വി.പ്രദീപൻ, ഡോ.എ.വത്സലൻ ഡോ.വാസന്തി,പ്രൊഫ: കുമാരൻ തുടങ്ങി വിവിധ അലുംനി ഭാരവാഹികൾ,കോളേജ് ചെയർമാൻ താരാനാഥ് സംസാരിച്ചു.ഡോ.വിനോദ് നാവത്ത് നന്ദി പറഞ്ഞു. 501 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. രക്ഷാധികാരികളായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി, തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുന റാണി, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.രവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത, എഴുത്തുകാരൻ എൻ.പ്രഭാകരൻ , വി.രതീശൻ ഐ.എ.എസ്. ബി.അബ്ദുൾ നാസർ ഐ.എ.എസ്. മമ്പറം ദിവാകരൻ, സി.എൻ.ചന്ദ്രൻ, ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ, മുൻ എംഎൽഎ ജയിംസ് മാത്യു, ഇസ്മയിൽ ഓലായിക്കര എന്നിവർ രക്ഷാധികാരികളാണ്. നിയമസഭാ സ്പീക്കർ അഡ്വക്കറ്റ് -എ.എൻ ഷംസീർ ചെയർമാനായും, മുൻ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഡോ: എ.വത്സലൻ കൺവീനറായും ഡോ: കെ.വി. മഞ്ജുള . കോഡിനേറ്ററായുo തെരഞ്ഞെടുക്കപ്പെട്ടു. .വിവിധസബ്കമ്മിറ്റികൾ :.പ്രോഗ്രാം കമ്മിറ്റി -ചെയർമാൻ ഫ്രൊഫസർ വി.രവീന്ദ്രൻ, കൺവീനർ ടി. അനിൽ, സാമ്പത്തികം - -ചെയർമാൻ :സി. രഘുനാഥ്, കൺവീനർ: അഡ്വ.വിനോദ്ചമ്പ്ളോൻ, രജിസ്ട്രേഷൻ - ചെയർമാൻ: ഡോ.മുഹമ്മദ് അഷ്ഫാസ്, കൺവീനർ: അഖിൽ പി.എം. മീഡിയ - ചെയർമാൻ: ജാബിർ മാളിയേക്കൽ, കൺവീനർ: .കെ.ബാലകൃഷ്ണൻപ്രചാരണം - ചെയർമാൻ: സജീവ് മാറോളി, കൺവീനർ: അഡ്വ: വി.പ്രദീപൻ ,കലാപരിപാടികൾ -ചെയർമാൻ :അഡ്വ എം.വി.മുഹമ്മദ് സലീം, കൺവീനർ :പി . ഷിജിൻ സ്റ്റേജ് & ഡക്കറേഷൻ - ചെയർമാൻ :സജീവൻ മാണിയത്ത്, കൺവീനർ: നാസർ നരിപ്പറ്റ,കായികം: -ചെയർമാൻ മുസ്തഫ സഫീർ ,കൺവീനർ: ഗോകുൽദാസ് ,റിസപ്ഷൻ - ചെയർമാൻ: ഡോ.സുവർണലത, കൺവീനർ :കെ കെ പ്രവീണ വളണ്ടിയർ - ചെയർമാൻ :.എം.പി മോഹനൻ, കൺവീനർ: കെ. താരാനാഥ് ,.അധ്യാപക സംഗമം - പ്രൊഫ.കെ.കുമാരൻ, കൺവീനർ ,മേജർ ഗോവിന്ദൻ ', സുവനീർ - ചെയർമാൻ: പ്രൊഫ എ.പി.സുബൈർ, കൺവീനർ: വി.എസ് അനിൽകുമാർ എന്നിവരേയും തീരുമാനിച്ചു.

ഡോ: വി.ശിവദാസ് എം.പി. ബ്രണ്ണൻ പൂർവ വിദ്യാർത്ഥി മഹാ സംഗമ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നു.


cb532f67-3120-46b4-bff5-df83c746b09c

നവകേരള സദസ്സിൻ്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് സഘ

ടിപ്പിക്കുന്ന കണ്ണൂർ ജില്ലാപ്രൈസ് മണി ഷട്ടിൽ

ബാഡ്മിൻറൺ ടൂർണ്ണമെൻ്റ് മൊയാരം ഇൻഡോ

ർ സ്റ്റേഡിയത്തിൽ  കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസിർ ഉദ്ഘാടനം ചെയ്യുന്നു.





51adf1aa-7829-4d9e-a792-3ea0abb2df4e-(1)

തെരുവോര സർക്കസ്സ്

നാടിന് ആവേശമായി


തലശ്ശേരി:ക്രിക്കറ്റ് , സര്‍ക്കസ് , കേക്ക് എന്നീ മൂന്ന് സി കളുടെ നാടായ തലശ്ശേരിയില്‍ നവംബര്‍ 21ന് കോണോര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തലശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി തെരുവോര സര്‍ക്കസ് സംഘടിപ്പിച്ചു. തലശ്ശേരി കടല്‍പാലത്തിന് സമീപം പിയർ റോഡിലാണ് നാടിന്റെ സാംസ്‌കാരിക ചരിത്രം പറയുന്ന രീതിയില്‍ വ്യത്യസ്ഥ പ്രചരണ പരിപാടി ഒരുക്കിയത്.

നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉൾപെടെയുള്ളവർ തെരുവോരസർക്കസ് കാണാനെത്തി.കാണികളിൽ ഒരാളായിരുന്ന് ഏറെ നേരം സ്പീക്കർ താരങ്ങളെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ചു'

ജമിനി സര്‍ക്കസിലെ കലാകാരന്‍മാരായ സൂരജ്. (നേപ്പാള്‍), പവന്‍കുമാര്‍ (ബംഗാള്‍), സിമന്റോ (ആസം) ,ശിവം (രാജസ്ഥാന്‍), ധര്‍മ്മ (മൈസൂര്‍), മാര്‍ക്ക് (ഉടോപ്യ), അല്ലു ( ഉടോപ്യ), മഹേഷ് കുമാര്‍ (ബീഹാര്‍)

എന്നീകലാകാരന്‍മാരാണ് കടല്‍പ്പാലത്ത്സര്‍ക്കസിന്റെ വിസ്മയകാഴ്ച ഒരുക്കിയത്. 

നിരവധി ചരിത്രമുറങ്ങുന്ന തലശ്ശേരിയില്‍ പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയ തെരുവോര സര്‍ക്കസ്പുതുതലമുറയ്ക്കുംകൗതുകകാഴ്ചയായി.

നവകേരള സദസ്സിന്റെ പ്രചരണത്തിന്റെ ഭാഗമായി നവംബര്‍ 17, 18, 19 തീയ്യതികളില്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും അവതരിപ്പിക്കും. തലശ്ശേരി കോ ഓപറേറ്റീവ് നഴ്‌സിങ് കോളജിലെയും തിരുവങ്ങാട് എച്ച് എസ് എസിലെയും മൂന്നു ടീമുകളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിക്കുക. 18നു വൈകിട്ട് നാലിന് തലശ്ശേരി നഗരത്തില്‍ വര്‍ണാഭമായ വിളംബര റാലി നടക്കും.ഇതേദിവസം വൈകുന്നേരംതലശ്ശേരിയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് മത്സരവും അരങ്ങേറും. 19ന് വൈകിട്ട് നാലിന് തലശ്ശേരി കടല്‍പ്പാലത്ത് വിവിധബേക്കറികൂട്ടായ്മകളുടെ നേതൃത്വത്തില്‍ മെഗാകേക്ക് നിര്‍മാണവും ചിത്രകാര കൂട്ടായ്മയും സംഘടിപ്പിക്കും. നഗരസഭ, പഞ്ചായത്തു തലങ്ങളില്‍ സംഘാടക സമിതി രൂപീകരിച്ചാണ് വിവിധ പരിപാടികള്‍ നടത്തുന്നത്


ചിത്രവിവരണം: തലശ്ശേരി താഴെ അങ്ങാടി പെർഫോമിങ്ങ് സെന്ററിൽ നടന്ന തെരുവ് സർക്കസ് നിയമസഭ സ്പീക്കർ എ എൻ ഷംസീർ നോക്കി കാണുന്നു

a92518d5-00d3-4e45-a193-7a357f38681a

വി.കുഞ്ഞാമി നിര്യാതയായി

തലശ്ശേരി : പൊന്ന്യംപാലം പുഴക്കൽ എൽ പി സ്കൂൾ മാനേജർ,ചൂള വെളിച്ചെണ്ണ മിൽ റോഡ് കെ വി ഹൗസിൽ വി കുഞ്ഞാമി (84 ) നിര്യാതയായി. ഭർത്താവ്: പരേതനായ കെ കുഞ്ഞിക്കുട്ടി ആലി ഹാജി. മക്കൾ : സുഹറ, ആയിഷ, ഹസ്സൻ, അഷ്റഫ് (സൗദി), അസീസ്, യൂസഫ് (സൗദി), മഹമമൂദ്, ഉസ്മാൻ (അധ്യാപകൻ, പൊന്ന്യം പുഴക്കൽ എൽ പി സ്കൂൾ ). മരുമക്കൾ : അസീസ്, ജസീല, റംല, ഷമീജ, സറീന, സജിന, സഫ്രീന, പരേതനായ ഉസ്മാൻ. സഹോദരി: പരേതയായകുഞ്ഞിപ്പാത്തു.

പ്രൊഫ. ദാസൻ പുത്തലത്തിൻ്റെ ചിത്ര പ്രദർശനത്തിന് 21 ന് തുടക്കം


 തലശേരി : പ്രമുഖ എഴുത്തുകാരനും ചിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. ദാസൻ പുത്തലത്തിന്റെ ചിത്ര പ്രദർശനം- ട്രാൻസ് ഫിഗറേഷൻ - നവമ്പർ 21 മുതൽ 25 വരെ കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കും - പ്രദർശനത്തിന്റെ ഉദ്ഘാടനം 21 ന് രാവിലെ 10 ന് ആർട്ട് ഗാലറിയിൽ ചേരുന്ന ചടങ്ങിൽ പ്രൊ. എ.പി. സുബൈറിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ കൽപറ്റ നാരായണൻ നിർവ്വഹിക്കും. ചടങ്ങിൽ കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.. തലശേരി ആർട്ട് ആന്റ് ലറ്റേഴ്സ് ഫോറമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജലച്ചായം, ഓയിൽ, അക്രലിക് മാധ്യമങ്ങളിൽ വരച്ച 32 ചിത്രങ്ങൾ പ്രദർശനത്തിലുണ്ടെന്ന് ചിത്രകാരൻ ദാസൻ പുത്തലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനാറാം നൂറ്റാണ്ടിൽ വടക്കെ ഇന്ത്യയിൽ പ്രചാരത്തിലിരുന്ന കങ്ങ്‌ഗ്ര ചിത്രങ്ങൾ മുതൽ ആധുനികോത്തര ശൈലിയിൽ വരഞ്ഞ ചിത്രങ്ങൾ വരെയും കാണാമെന്നും തന്റെ 11-ാമത് ചിത്ര പ്രദർശനമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. 

 പ്രൊഫ. എ.പി. സുബൈർ, രവീന്ദ്രൻ കൂലോത്ത്, കെ.രാജീവൻ, മോഹൻ രാജ് എറോട എന്നിവരും സംബന്ധിച്ചു.

c7961225-5995-489d-a8f8-004d3c1274ad

തലമുറയുടെ സമർപ്പണമായി

ആദരണീയം @100


 തലശ്ശേരി :ആയിരം പൂർണ്ണചന്ദ്രൻമാരേയും കണ്ട്, നൂറ്റാണ്ടിൻ്റെ ഋതു മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വരെ

കതിരൂർ സർവീസ് സഹകരണ ബേങ്ക് ആദരിച്ചു. നൂറ് വയസ്സ് തികഞ്ഞ ബേങ്കിന്റെ എ.ക്ലാസ്സ് മെമ്പർമാരെയാണ് ആദരിച്ചത്. കതിരൂർ ബേങ്കിനെ കേരളത്തിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനമായി വളർത്തുന്നതിൽ നിസ്തുലമായ പിന്തുണയർപ്പിച്ചവരാണ് ഇവരെല്ലാം. 30000 A Class മെമ്പർമാരടക്കം മൊത്തം 1,19,000 മെമ്പർമാരാണ് ബേങ്കിലുള്ളത്. ഈയിടെ കസ്റ്റമേഴ്‌സ് മീറ്റിന്റെ ഭാഗമായി നടന്ന 'ഒരു ദിനം ആയിരം ഡെപ്പോസിറ്റ് ' എന്ന ക്യാമ്പയിനിൽ 1784 പേർ ഡെപ്പോസിറ്റ് നൽകി മാതൃക സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യന്റെ എല്ലാവിധ ജീവൽ പ്രശ്നങ്ങളിലും കൈയ്യൊപ്പ് ചാർത്താൻ കതിരൂർ സർവീസ് സഹകരണ ബേങ്ക് വിവിധങ്ങളായ പദ്ധതികളും പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്. കാർഷിക മേഖലയിലും അനുബന്ധ മേഖലയിലും ബേങ്ക് നടത്തുന്ന വൈവിധ്യമാർന്ന പദ്ധതികൾക്കുള്ള അംഗീകാരമായിട്ടാണ് കേരള സർക്കാർ സമഗ്ര കാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മട്ടുപ്പാവ് കൃഷിക്കും, വാഴ കൃഷി, നെൽകൃഷി എന്നിവയ്ക്കുമായി 6% സബ്‌സിഡിയിൽ 2 കോടി രൂപ അനുവദിച്ചിട്ടുള്ളത്.കാപ്പുമ്മൽ മാധവീയത്തിൽ നടന്ന പരിപാടിയിൽ 100 വയസ്സ് തികഞ്ഞ കമലാക്ഷി ടീച്ചറെ റബ്കോ ചെയർമാൻ'കാരായി രാജൻ പൊന്നാടയണിയിച്ച് ആദ്യമായി ആദരിച്ചു.. ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് ശ്രീ. ശ്രീജിത്ത് ചോയൻ, വാർഡ് മെമ്പർ . കെ വി പവിത്രൻ, കെ പി അനീഷ്, കെ എം ഷാജി, എ കെ പ്രകാശൻ, ബ്രാഞ്ച് മാനേജർ കെ ഷീബ,' പങ്കെടുത്തു.


ചിത്രവിവരണം: റബ്കോ ചെയർമാൻ കാരായി രാജൻ കമലാക്ഷി ടീച്ചറെ ആദരിക്കുന്നു

799ce6b3-3f03-4737-946d-79f75c518d05_1700157756

കളിയറിഞ്ഞു കുരുന്നുകൾ


മാഹി : ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് പള്ളൂർ നോർത്ത് ഗവൺമെന്റ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ക്രിക്കറ്റ് എക്സിബിഷൻ കുട്ടികൾക്ക് കളിയുടെ ചരിത്രവും, രസതന്ത്രങ്ങളുമറിയാൻ പര്യാപ്തമായി.. സ്കൂൾ ഹാളിൽ ഒരുക്കിയ എക്സിബിഷൻ പ്രശസ്ത ക്രിക്കറ്റ് പരിശീലകൻ രാഹുൽദാസ് ഉദ്ഘാടനം ചെയ്തു.. കളിയെക്കുറിച്ചും, കളി യനുഭവങ്ങളെക്കുറിച്ചും, കളിയുടെ സാധ്യതകളെക്കുറിച്ചും കുട്ടികളുമായി അദ്ദേഹം സംസാരിച്ചു. ലോകകപ്പിന്റെ മാതൃകയും, ക്രിക്കറ്റ് കളിയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും, കളിയുടെ ചരിത്രവും, കളിയുടെ നാൾവഴികളും,ക്രിക്കറ്റിലെ അവിസ്മരണീയമായ മത്സരങ്ങളുടെ വീഡിയോ അവതരണവുമെല്ലാം പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രധാന അധ്യാപിക റീന ചാത്താമ്പള്ളി സ്വാഗതവും ആർ. രൂപ നന്ദിയും പറഞ്ഞു കായികാധ്യാപകൻ സി.സജീന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി.


ചിത്രവിവരണം: ക്രിക്കറ്റ് പരിശീലകൻ രാഹുൽദാസ് ഉദ്ഘാടനം ചെയ്യുന്നു.

337526337_3573081022831970_637651233226440066_n-(1)_1700157172
397615011_722056273281410_8185573228253524586_n
capture_1700157385

സംഗീത് സാഗർ കേരള ടീമിൽ


തലശ്ശേരി:19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി സി സി ഐ കുച്ച് ബെഹാർ ട്രോഫിയ്ക്ക് വേണ്ടിയുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർക്കാരനായ സംഗീത് സാഗർ തെരഞ്ഞെടുക്കപ്പെട്ടു.ഹരിയാന,മധ്യപ്രദേശ്,ആസാം,സൗരാഷ്ട്ര, രാജസ്ഥാൻ എന്നീ ടീമുകളോട് കേരളം മൽസരിക്കും.നവംബർ 17 ന് ഹരിയാനയുമായിട്ട് വയനാട് കൃഷ്ണ ഗിരി സ്റ്റേഡിയത്തിൽ വെച്ചാണ് കേരളത്തിൻറെ ആദ്യ മൽസരം. നവംബർ 24 ന് മധ്യപ്രദേശുമായി ഇൻഡോറിലും ഡിസംബർ 1 ന് ആസാമുമായി വയനാടിലും ഡിസംബർ 8 ന് സൗരാഷ്ട്രയുമായി വയനാടിലും ഡിസംബർ 15 ന് രാജസ്ഥാനുമായി ജയ്പൂരിലും വെച്ച് കേരളം ഏറ്റുമുട്ടും. 



ഓപ്പണിങ്ങ് ബാറ്റ്സ്മാനായ സംഗീത് സാഗർ കഴിഞ്ഞ വർഷം ബിസിസിഐ യുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു .ആ ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭയ്ക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചിരുന്നു . തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗർ കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി.ഗിരീഷ് കുമാറിൻറേയും കെ കെ ഷിജിനയുടേയും മകനായ സംഗീത് സാഗർ തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പതിനൊന്നാം ക്ലാസ് ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്.അഹമ്മദ് ഇമ്രാൻ ആണ് കേരള ക്യാപ്റ്റൻ. എസ്.എസ്.ഷൈൻ മുഖ്യ പരിശീലകൻ ആണ്.

capture_1700157529

തയ്യുള്ളതിൽ മനോജ്  നിര്യാതനായി.

 മാഹി: ഇരട്ടപ്പിലാക്കൂൽ നവധാരമുക്കിലെതയ്യുള്ളതിൽ മനോജ് (48) നിര്യാതനായി.

 പരേതനായ നാണുവിന്റെയും, ജാനുവിന്റെയും മകനാണ്.

 മക്കൾ: അനിഷ്ക ( കസ്തൂർബാഗാന്ധി സ്കൂൾ പള്ളൂർ ) ആദിദേവ് ( കേന്ദ്രീയ വിദ്യാലയം ചെമ്പ്ര )

 സഹോദരി: ഷീജ ( മധുര )

 സംസ്കാരം 17ന് രാവിലെ 9 മണിക്ക് വീട്ടുപറമ്പിൽ

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25