ആപ്പിള്‍ 15 പ്രൊ മാക്‌സ് ഇറക്കിയതിന്റെ ആവേശം ഇപ്പോഴും ഫ്‌ളാഗ്ഷിപ്പ് പ്രേമികളില്‍ നിന്ന് പോയിട്ടില്ല. എന്നാല്‍ ഞെട്ടാന്‍ വീണ്ടും തയ്യാറായിക്കോളൂ. ആപ്പിളിന്റെ മെഗാ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ 16 വരാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഫീച്ചറുകള്‍ ചോര്‍ന്നിരിക്കുകയാണ്. നിലവില്‍ വിപണിയിലുള്ള ഒരു ഫോണും ഇതിനൊപ്പം എത്തില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
അടിമുടി മാറ്റം ഈ ഐഫോണിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം. ചിപ്‌സെറ്റിലും, ലുക്കിലും, ബാറ്ററിയിലും, ക്യാമറയിലുമെല്ലാം പുതിയൊരു ഐഫോണായിരിക്കും ഉപയോക്താക്കള്‍ക്കായി ലഭിക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം ഇവ പുറത്തിറങ്ങുമെന്നാണ് അഭ്യൂഹങ്ങള്‍. ആപ്പിള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വമ്പന്‍ മാറ്റം 120 എച്ച്‌സെഡ് ആപ്പിള്‍ ഫോണുകളില്‍ ആദ്യമായി എത്തുമെന്ന് ഉറപ്പാണ്. ഐഫോണിന്റെ ബേസിക് 16 മോഡലിന് ഇത് ലഭ്യമാവും. ഹൈ റീഫ്രഷ് റേറ്റ് ഡിസ്‌പ്ലേകള്‍ ഇപ്പോള്‍ ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാവുന്നുണ്ട്. ഇതിന്റെ എക്‌സ്പീരിയന്‍സ് തന്നെ വ്യത്യസ്തമാണ്. പക്ഷേ ഐഫോണുകളില്‍ ഇത്രയും കാലമായിട്ട് അത്തരമൊരു ഡിസ്‌പ്ലേ വന്നിട്ടില്ല.
നിരവധി യൂസര്‍മാര്‍ ഇതില്‍ പരാതി പറയാറുണ്ട്. എന്നാല്‍ ഇത്തവണ അത് പരിഹരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടിമുടി ഐഫോണ്‍ മാറും. പക്ഷേ ഇത് പ്രാഥമിക വിവരം മാത്രമാണ്. ആപ്പിള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അത് വൈകാതെ ഉണ്ടാവും. ചിലപ്പോള്‍ 2024ന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപനമുണ്ടായേക്കും.അതേസമയം ഐഫോണ്‍ പതിനാറിന് സ്‌ക്രീനിന്റെ കാര്യത്തിലും വലിപ്പ കൂടുതലുണ്ടാവും.
6.3 ഇഞ്ച് സ്‌ക്രീനാണ് ഐഫോണ്‍ 16 പ്രൊയ്ക്കുണ്ടാവുക. എന്നാല്‍ പ്രൊ മാക്‌സ് അതിലും വലുതായിരിക്കും. 6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനായി ആപ്പിള്‍ തയ്യാറാക്കിയിരിക്കുന്നത്. സാംസങ്ങിന്റെ പോലെ വമ്പന്‍ ഡിസ്‌പ്ലേ ഇതോടെ ആപ്പിള്‍ ഫോണുകള്‍ക്കും ലഭ്യമായി തുടങ്ങും. ഐഫോണ്‍ പതിനാറിന്റെയും, 16 പ്ലസിന്റെയും ബേസ് മോഡലുകള്‍ മുമ്പുള്ള സീരീസിന്റെ അതേ സ്‌ക്രീന്‍ സൈസ് തന്നെയായിരിക്കും ലഭ്യമാകുക.
ബേസ് സീരീസുകളില്‍ ഐഫോണ്‍ സ്‌ക്രീനിന് വലിപ്പമേറുമെന്ന് കരുതുന്നവര്‍ നിരാശപ്പെടേണ്ടി വരും. എന്നാല്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ പവര്‍ഫുളായിരിക്കും ഈ ഫോണുകള്‍. സോളിഡ് സ്‌റ്റേറ്റ് ബട്ടണുകള്‍ ഐഫോണ്‍ 16 പ്രൊ മോഡലുകളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായിട്ടായിരിക്കും ഒരു ഐഫോണില്‍ വരുന്നത്. ആപ്പിള്‍ അനലിസ്റ്റായ ചി കുവോ ആണ് ഇത്തരമൊരു കാര്യം സൂചിപ്പിച്ചത്.
ക്യാമറയില്‍ അടുത്ത ലെവലിലേക്ക് പോകുന്ന ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെട്രാ പ്രിസം ടെലിഫോട്ടോ ക്യാമറയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് 15 പ്രൊ മാക്‌സിലെ അതേ ഡിസൈന്‍ തന്നെയായിരിക്കും നല്‍കുക. ഒപ്ടിക്കല്‍ സൂം ത്രീ എക്‌സില്‍ നിന്ന് അഞ്ച് എക്‌സിലേക്ക് കുതിക്കും. 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയാണ് മറ്റൊരു പ്രത്യേകത. ഇതിന് ലോ ലൈറ്റ് പെര്‍ഫോമന്‍സും മികച്ചതായിരിക്കും.
(വാർത്ത കടപ്പാട്: വൺ ഇന്ത്യ മലയാളം)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group