അതിവേഗ ഇന്‍റർനെറ്റുമായി ജിയോ എയർ ഫൈബർ തുടങ്ങി; ആദ്യം എട്ട് നഗരങ്ങളിൽ

അതിവേഗ ഇന്‍റർനെറ്റുമായി ജിയോ എയർ ഫൈബർ തുടങ്ങി; ആദ്യം എട്ട് നഗരങ്ങളിൽ
അതിവേഗ ഇന്‍റർനെറ്റുമായി ജിയോ എയർ ഫൈബർ തുടങ്ങി; ആദ്യം എട്ട് നഗരങ്ങളിൽ
Share  
2023 Sep 19, 09:29 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോ, എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടു . ഇന്ന് മുതൽ 8 മെട്രോ നഗരങ്ങളിൽ ഹോം എന്റർടെയ്ൻമെന്റ്, സ്മാർട്ട് ഹോം സേവനങ്ങൾ, അതിവേഗ ബ്രോഡ്‌ബാൻഡ് എന്നിവയ്‌ക്കായുള്ള അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ഇതിലൂടെ ലഭിക്കും.

ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും .

ജിയോ എയർ ഫൈബർ മാക്സ് പ്ലാനിൽ 300, 500, 1000 എംബിപിഎസ് സ്പീഡുകളിൽ 1499, 2499, 3999 രൂപ നിരക്കുകളിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റൽ ചാനലുകൾ ലഭ്യമാകും. ഒപ്പം വിവിധ ഒറ്റിറ്റി സേവനങ്ങളും ലഭിക്കും. ആറു മാസവും 12 മാസവും കാലാവധിയിൽ പ്ലാനുകൾ ലഭ്യമാകും . ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ജിയോയുടെ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമേകിയിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.

“ഞങ്ങളുടെ വിപുലമായ ഫൈബർ-ടു-ദി-ഹോം സേവനമായ ജിയോഫൈബർ ഇതിനകം 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു, ഓരോ മാസവും ലക്ഷക്കണക്കിന് ആളുകൾ ഇതിലൂടെ കണക്റ്റുചെയ്യുന്നു. എന്നാൽ ദശലക്ഷക്കണക്കിന് വീടുകളും ചെറുകിട ബിസിനസ്സുകളും അതിവേഗം ബന്ധിപ്പിക്കേണ്ടതുണ്ട്. ജിയോ എയർ ഫൈബർ ഉപയോഗിച്ച്, രാജ്യത്തെ എല്ലാ വീടുകളിലും സമാനമായ ഗുണനിലവാരമുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ലോകോത്തര ഡിജിറ്റൽ വിനോദം, സ്മാർട്ട് ഹോം സേവനങ്ങൾ, ബ്രോഡ്‌ബാൻഡ് എന്നിവ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് വീടുകളെ ജിയോ എയർ ഫൈബർ ശാക്തീകരിക്കും” ജിയോ എയർഫൈബറിന്റെ ലോഞ്ചിൽ സംസാരിച്ച റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

  • ജിയോ എയർ ഫൈബറിലൂടെ ഉപഭോക്താക്കൾക്ക് താഴെപറയുന്ന സേവനങ്ങൾ ലഭ്യമാകും
  • 550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും
  • ക്യാച്ച്-അപ്പ് ടിവിഏറ്റവും ജനപ്രിയമായ 16+ OTT ആപ്പുകൾ. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനും കഴിയും.
  • 2 ബ്രോഡ്ബാൻഡ് ഇൻഡോർ വൈഫൈ സേവനം:
  • ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്റ്റിവിറ്റിയും നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് പരിസരത്തിന്റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്‌ബാൻഡ് അനുഭവവും.
  • 3. സ്മാർട്ട് ഹോം സേവനം:•
  • വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
  • • സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ
  • • ആരോഗ്യ പരിരക്ഷ
  • • വിദ്യാഭ്യാസം
  • • സ്മാർട്ട് ഹോം ഐഒടി
  • • ഗെയിമിംഗ്
  • • ഹോം നെറ്റ്‌വർക്കിംഗ്
  • 4. സൗജന്യ ഉപകരണങ്ങൾ:
  • • .വൈഫൈ റൂട്ടർ
  • • 4k സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ്
  • • വോയ്സ് ആക്റ്റീവ് റിമോട്ട്
  • (News Courtesy:News 18 Malayalam)

mannan--coconut-oil
xxx
mannan-coconut-oil
mannangrasde-1
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സാങ്കേതികവിദ്യ തണുക്കാം, വൈദ്യുതി പാഴാക്കാതെ....
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal