ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഗൂഗിൾ; 7000 കോടി രൂപ പിഴ

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഗൂഗിൾ; 7000 കോടി രൂപ പിഴ
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഗൂഗിൾ; 7000 കോടി രൂപ പിഴ
Share  
2023 Sep 16, 09:41 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


ലൊക്കേഷൻ ആക്‌സസ് വഴി ഗൂഗിൾ എപ്പോഴും ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. അതിന്റെ മാപ്പുകളുടെയും ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങളുടെയും കൃത്യത മെച്ചപ്പെടുത്തുന്നതിനും പുതിയ ഉൽപ്പന്നങ്ങളും സവിശേഷതകളും വികസിപ്പിക്കുന്നതിനും അല്ലെങ്കിൽ കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കുന്നതിനും ചിലപ്പോഴൊക്കെ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഒരു ഉൽപ്പന്നത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മിനിറ്റുകൾക്കുള്ളിൽ തന്നെ അതിന്റെ പരസ്യം കാണാം കഴിയും. ഇങ്ങനെ വിവിധ കാര്യങ്ങൾക്കായി ഗൂഗിൾ അതിന്റെ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. എന്നാലും, ഉപയോക്താക്കൾ ട്രാക്കിംഗ് പ്രവർത്തനരഹിതമാക്കിയാൽ ലൊക്കേഷൻ ട്രാക്ക് ചെയ്യില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിളിനെതിരെ ഈ അടുത്തിടെ ഫയൽ ചെയ്ത കേസിൽ, ഗൂഗിൾ ലൊക്കേഷൻ വിവരങ്ങൾ ട്രാക്ക് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി, ഗൂഗിൾ 93 മില്യൺ ഡോളർ അതായത് ഏകദേശം 7,000 കോടി രൂപ നൽകണമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.


ഉപഭോക്താക്കളുടെ ലൊക്കേഷൻ ഡാറ്റയിൽ കൂടുതൽ നിയന്ത്രണമുണ്ടെന്ന തെറ്റായ ധാരണ നൽകി കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന് ആരോപിച്ച് കാലിഫോർണിയയിലെ അറ്റോർണി ജനറൽ റോബ് ബോണ്ട ഫയൽ ചെയ്ത കേസിനെ തുടർന്നാണ് ഒത്തുതീർപ്പ്. ടെക് ഭീമന്റെ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചുള്ള ഒരു നീണ്ട അന്വേഷണത്തിന്റെ ഫലമാണ് 7,000 കോടി രൂപ നൽകാൻ തീരുമാനമായിരിക്കുന്നത്.


“ഞങ്ങളുടെ അന്വേഷണത്തിൽ ഗൂഗിൾ ഉപയോക്താക്കളോട് അവർ ഒഴിവാക്കിയാൽ അവരുടെ ലൊക്കേഷൻ ഇനി ട്രാക്ക് ചെയ്യില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഗൂഗിൾ ഇതിന് വിപരീതമായി പ്രവർത്തിക്കുകയും സ്വന്തം വാണിജ്യ നേട്ടത്തിനായി ഉപയോക്താക്കളുടെ ചലനങ്ങൾ ട്രാക്കുചെയ്യുന്നത് തുടരുകയും ചെയ്യുന്നു. അത് അസ്വീകാര്യമാണ്” എന്ന് റോബ് പ്രസ്താവനയിൽ പറഞ്ഞു. 

ഉപയോക്തൃ ലൊക്കേഷൻ ഡാറ്റ എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് ഗൂഗിൾ അവകാശപ്പെടുന്നു എന്നും യഥാർത്ഥത്തിൽ അത് കൈകാര്യം ചെയ്യുന്നതും തമ്മിലുള്ള കാര്യമായ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് ആരോപണങ്ങൾ. ആരോപണങ്ങൾ ഗൂഗിൾ സമ്മതിക്കുന്നില്ലെങ്കിലും, കമ്പനി ഒത്തുതീർപ്പിന് സമ്മതിക്കുകയും 93 മില്യൺ ഡോളറിന്റെ പേയ്‌മെന്റിനൊപ്പം വിവിധ അധിക ബാധ്യതകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.


സമ്മതമില്ലാതെ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നതായി ആരോപണം നേരിടുന്നത് ഗൂഗിൾ മാത്രമല്ല. ഈ വർഷമാദ്യം, മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റാ സമാനമായ ആരോപണം നേരിട്ടിരുന്നു. 1.2 ബില്യൺ യൂറോ (1.3 ബില്യൺ ഡോളർ) പിഴ അടക്കാനും യൂറോപ്പിലെ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ കൈമാറ്റം ചെയ്യാനും ഉത്തരവിട്ടിരുന്നു. യൂറോപ്യൻ യൂണിയൻ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻസ് ലംഘിച്ചതിന് സോഷ്യൽ മീഡിയ ഭീമനെതിരെയുള്ള സുപ്രധാന വിധിയായിരുന്നു ഇത്.

(വാർത്ത കടപ്പാട്: 24 ന്യൂസ്)


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സാങ്കേതികവിദ്യ തണുക്കാം, വൈദ്യുതി പാഴാക്കാതെ....
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal