ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ചന്ദ്രയാൻ ഒപ്പിയെടുത്ത ചിത്രങ്ങൾ പുറത്ത്; 'ലാൻഡറുമായി ബന്ധം സ്ഥാപിച്ചു'

ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ചന്ദ്രയാൻ ഒപ്പിയെടുത്ത ചിത്രങ്ങൾ പുറത്ത്; 'ലാൻഡറുമായി ബന്ധം സ്ഥാപിച്ചു'
ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ചന്ദ്രയാൻ ഒപ്പിയെടുത്ത ചിത്രങ്ങൾ പുറത്ത്; 'ലാൻഡറുമായി ബന്ധം സ്ഥാപിച്ചു'
Share  
2023 Aug 24, 12:08 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ന്യൂഡൽഹി: ചന്ദ്രയാന്‍3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രോ. ചന്ദ്രനിൽ ഇറങ്ങുന്ന സമയത്ത് വിക്രം ലാൻഡർ പകർത്തിയ ചിത്രമാണ് ഇസ്രോ എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചത്.

ബുധനാഴ്ച വൈകീട്ടോടെയാണ് ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തത്. തുടർന്ന് വിക്രം ലാൻഡറിൽ നിന്നുള്ള ബന്ധം ബെംഗളൂരുവിലെ ഇസ്ട്രാകുമായി പുനഃസ്ഥാപിച്ചതായി ഇസ്രോ അറിയിച്ചു.



'വിക്രം' ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-നാണ് ആരംഭിച്ചത്. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു.

ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും (എല്‍.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ 4-ഉം പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. നേരത്തെ പുറത്തുവിട്ടിരുന്നു.

C

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സാങ്കേതികവിദ്യ തണുക്കാം, വൈദ്യുതി പാഴാക്കാതെ....
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal