ചാറ്റ് ലോക്ക് മുതൽ സ്ക്രീൻ ഷെയറിങ്ങ് വരെ; വാട്സ്ആപ്പ് ഏഴ് പുതിയ ഫീച്ചറുകൾ

ചാറ്റ് ലോക്ക് മുതൽ സ്ക്രീൻ ഷെയറിങ്ങ് വരെ; വാട്സ്ആപ്പ് ഏഴ് പുതിയ ഫീച്ചറുകൾ
ചാറ്റ് ലോക്ക് മുതൽ സ്ക്രീൻ ഷെയറിങ്ങ് വരെ; വാട്സ്ആപ്പ് ഏഴ് പുതിയ ഫീച്ചറുകൾ
Share  
2023 Aug 14, 08:34 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഈ വർഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച് ഡി ഫോട്ടോകൾ, സ്‌ക്രീൻ പങ്കിടൽ തുടങ്ങി ചില സവിശേഷമായ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. 2023- ൽ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്ന 7 പ്രധാന ഫീച്ചറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഈ വർഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച് ഡി ഫോട്ടോകൾ, സ്‌ക്രീൻ പങ്കിടൽ തുടങ്ങി ചില സവിശേഷമായ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. 2023- ൽ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്ന 7 പ്രധാന ഫീച്ചറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം

ചാറ്റ് ലോക്ക്

ഉപഭോക്താക്കൾക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്സ്ആപ്പ് നൽകുന്നത്.

ഇത് പ്രവർത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈൽ സെക്ഷനിൽ പോയി ചാറ്റ് ലോക്ക് ഫീച്ചറിൽ ടാപ്പ് ചെയ്താൽ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ ഒരു പ്രത്യേക ഫോൾഡറിലേക്ക് മാറും.

എച്ച് ഡി ഫോട്ടോ അയക്കൽ

എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകൾ അയക്കാനുള്ള ഒരു ഓപ്ഷൻ കൂടി ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാൻ്.

എന്നാൽ വാട്ട്‌സ്ആപ്പിൽ നിന്ന് ഹൈ ക്വാളിറ്റി ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ എച്ച്‌ഡി ക്വാളിറ്റി ഓപ്ഷൻ ദൃശ്യമാകുകയുള്ളൂ.

കൂടാതെ ഫോട്ടോകളുടെ യഥാർത്ഥ ക്വാളിറ്റിയിൽ ഇത് ലഭ്യമാകുന്നതല്ല.

കുറച്ച് ഇമേജ് കംപ്രഷൻ ചെയ്തതിനുശേഷം മാത്രമാണ് ഇത് അയക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ചെറിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് മറ്റു വ്യക്തികൾക്കും ഗ്രൂപ്പുകളിലും മികച്ച ക്വാളിറ്റിയോടുകൂടിയുള്ള ഫോട്ടോകൾ അയക്കാൻ സാധിക്കും.

ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാം

വാട്സാപ്പിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. നിങ്ങൾ വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഓൺലൈനിൽ നിങ്ങളുടെ സാന്നിധ്യം മറ്റാർക്കും കാണാനോ അറിയാനോ കഴിയില്ല എന്ന് സാരം.

അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ സൈലന്റ് ആക്കാം

വാട്സാപ്പിൽ നിങ്ങളുടെ നമ്പർ കൈവശമുള്ള ആർക്കും നിങ്ങളെ വിളിക്കാൻ സാധിക്കും. എന്നാൽ ഇനി അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ നിങ്ങൾക്ക് സൈലന്റ് ആക്കാം.

ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയും അനാവശ്യ കോൺടാക്ടുകൾ തടയാനും സാധിക്കും.

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് ഉപയോഗിക്കാം

ഒരേ വാട്സ്ആപ്പ് അക്കൗണ്ട് തന്നെ ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഫോണിൽ ഉപയോഗിക്കണമെന്ന് കരുതുക. അതിനായി ആ ഫോണിൽ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പർ നൽകുക. സ്‌ക്രീനിന് മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ്പുചെയ്‌ത് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പ്രൈമറി ഫോണിൽ നിന്ന് QR കോഡ് സ്കാൻ ചെയ്യുക. ഇതിലൂടെ നാലു വ്യത്യസ്ത ഫോണുകളിൽ ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും.

സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം

നിങ്ങൾക്ക് വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും ഇനിമുതൽ സാധിക്കും. എന്തെങ്കിലും തെറ്റുകൾ തിരുത്താനോ മെസേജ് എഡിറ്റ് ചെയ്യാനോ നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. അതിനായി നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന മെസേജിൽ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ നിന്ന് ‘എഡിറ്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വാചകത്തിൽ മാറ്റങ്ങൾ വരുത്തി മാറ്റങ്ങൾ അന്തിമമാക്കുന്നതിന് ‘ടിക്ക്’ ഓപ്‌ഷനും നൽകേണ്ടതാണ്. എന്നാൽ നിങ്ങൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ മാത്രമേ ടെക്‌സ്‌റ്റുകൾ എഡിറ്റ് ചെയ്യാനാകൂ. എഡിറ്റ് ചെയ്‌ത മെസേജിനു താഴെ എഡിറ്റഡ് എന്നു ടാഗും ഉണ്ടായിരിക്കും.

സ്ക്രീൻ ഷെയറിങ്ങ്

വാട്സാപ്പിൽ വീഡിയോ കോളുകൾക്കിടയിൽ നിങ്ങളുടെ സ്ക്രിൻ ഷെയർ ചെയ്യാൻ കൂടിയുള്ള ഓപ്ഷനും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ ടെക്നിക്കൽ സപ്പോർട്ട് നൽകാൻ ഇതിലൂടെ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ രക്ഷിതാക്കൾക്ക് അവരുടെ ഫോൺ സെറ്റിങ്സിൽ എന്തെങ്കിലും അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ വാട്സാപ്പിന്റെ വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്ങ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് അത് ചെയ്യാൻ അവരെ സഹായിക്കാം

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സാങ്കേതികവിദ്യ തണുക്കാം, വൈദ്യുതി പാഴാക്കാതെ....
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal