സെർവറുകൾ തകരാറിലായതോടെ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ആഗോളതലത്തിൽ താറുമാറായി. പത്തുമണിക്കൂർ പിന്നിട്ടിട്ടും സാങ്കേതിക തകരാർ പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇമെയിൽ പ്ലാറ്റ്ഫോമായ ഔട്ട്ലുക്ക്, വർക്ക്പ്ലേസ് മെസേജിങ് ആപ്പായ മൈക്രോസോഫ്റ്റ് ടീംസ് എന്നിവയുടെ പ്രവർത്തനത്തെയാണ് ഇത് പ്രധാനമായും ബാധിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇതോടെ പ്രതിസന്ധിയിലായി.
മൈക്രോസോഫ്റ്റിന് പുറമെ ഓപ്പൺ എ.ഐ, ആന്ത്രോപിക് എന്നിവയുടെ എ.ഐ. സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലും പ്രവർത്തന തടസ്സം നേരിട്ടിട്ടുണ്ട്. അമിതമായ ഉപയോക്തൃ തിരക്ക് കൊണ്ടല്ല, മറിച്ച് സെർവറുകൾക്ക് നേരിട്ട സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു.
തകരാറിലായ സെർവറുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു. പകരം പുതിയ സെർവറുകൾ പ്രവർത്തനക്ഷമമാക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































