ഇ-ഗവേണൻസിൽ നിന്ന് ഡാറ്റാ ഗവേണൻസിലേക്ക്: കേരള സർക്കാർ ഡാറ്റാ നയം 2026 കാലഘട്ടത്തിന്റെ ആവശ്യം:- :ടീ, ഷാഹുൽ ഹമീദ്

ഇ-ഗവേണൻസിൽ നിന്ന് ഡാറ്റാ ഗവേണൻസിലേക്ക്: കേരള സർക്കാർ ഡാറ്റാ നയം 2026 കാലഘട്ടത്തിന്റെ ആവശ്യം:- :ടീ, ഷാഹുൽ ഹമീദ്
ഇ-ഗവേണൻസിൽ നിന്ന് ഡാറ്റാ ഗവേണൻസിലേക്ക്: കേരള സർക്കാർ ഡാറ്റാ നയം 2026 കാലഘട്ടത്തിന്റെ ആവശ്യം:- :ടീ, ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ് എഴുത്ത്

ടി .ഷാഹുൽ ഹമീദ്

2026 Oct 17, 04:42 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഡിജിറ്റൽ സാങ്കേതികവിദ്യ ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന തിൽ എപ്പോഴും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ സംസ്ഥാനമാണ് കേരളം. സാങ്കേതികവിദ്യയുടെ കേവലമായ ഉപയോഗത്തിനപ്പുറം, വിവരശേഖരണത്തെയും (Data) വിവരസാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെയും കൃത്യമായ നിയമങ്ങളുടെയും ഭരണതത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ കേരളം ഒരുങ്ങുകയാണ്. ഇതിനായി 'കേരള സംസ്ഥാന ഡാറ്റാ നയം 2026' സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.നിലവിലുള്ള ഇ-ഗവേണൻസിൽ നിന്ന് 'ഡാറ്റാ ഗവേണൻസിലേക്ക്' ഉള്ള വലിയൊരു ചുവടുവെപ്പാണ് ഈ നയം മുന്നോട്ടുവെക്കുന്നത്. കേരള ഐ.ടി. പോളിസി 2026-മായി കൈകോർത്തു പ്രവർത്തിക്കുന്ന ഈ നയം, സംസ്ഥാനത്തെ ഡിജിറ്റൽ ഭരണസംവിധാനങ്ങളിൽ വലിയൊരു വിപ്ലവത്തിനാണ് വഴിയൊരുക്കുന്നത്.

എന്താണ് ഡാറ്റ?

ഡിജിറ്റൽ ലോകത്ത് ഉപയോഗിക്കുന്നതോ ഉത്പാദിപ്പിക്കുന്നതോ ആയ ഏത് വിവരത്തിന്റെയും ഡിജിറ്റൽ രൂപത്തെയാണ് ഡാറ്റ (Data) എന്ന് പറയുന്നത്.

ഒരു പൗരന്റെ പേര്, വിലാസം, ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ ഡാറ്റയാണ്.

സർക്കാർ ഓഫീസുകളിലെ റവന്യൂ രേഖകൾ, കെട്ടിട നികുതി വിവരങ്ങൾ, റേഷൻ കാർഡ് വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഗതാഗത വിവരങ്ങൾ എന്നിവയെല്ലാം ഡാറ്റയുടെ പരിധിയിൽ വരുന്നു.

ചുരുക്കത്തിൽ, ഭരണനിർവ്വഹണത്തിനും സേവനങ്ങൾക്കുമായി ഡിജിറ്റലായി സൂക്ഷിക്കുന്ന വിവര ശേഖരമാണ് ഡാറ്റ.

എന്താണ് ഡാറ്റയുടെ പ്രാധാന്യം?

ഇന്നത്തെ ലോകത്ത് "ഡാറ്റയാണ് പുതിയ എണ്ണ" എന്ന് പറയാറുണ്ട്.

ഒരു പ്രദേശത്ത് എത്ര വീടുകളുണ്ട്, എത്ര മുതിർന്ന പൗരന്മാരുണ്ട്, എവിടെയാണ് മാലിന്യ പ്രശ്നം കൂടുതൽ എന്നൊക്കെ കൃത്യമായ ഡാറ്റ കൈവശമുണ്ടെങ്കിൽ മാത്രമേ സർക്കാറിന് കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിക്കൂ.

ഡാറ്റ ഡിജിറ്റലായി ലഭ്യമാണെങ്കിൽ പൗരന്മാർക്ക് സർട്ടിഫിക്കറ്റുകൾക്കും ലൈസൻസുകൾക്കുമായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. പ്രകൃതിദുരന്തങ്ങളോ പകർച്ചവ്യാധികളോ ഉണ്ടാകുമ്പോൾ കൃത്യമായ മാപ്പിംഗും ഡാറ്റയും ഉണ്ടെങ്കിൽ ആളുകളെ വേഗത്തിൽ മാറ്റിപാർപ്പിക്കാനും ആശ്വാസനടപടികൾ ചെയ്യാനും സാധിക്കും.

എന്തുകൊണ്ട് 'ഡാറ്റാ പോളിസി' ?

ഡാറ്റ വർദ്ധിക്കുമ്പോൾ അതിനൊപ്പം ചില ഗുരുതരമായ പ്രശ്നങ്ങളും ഉയർന്നുവരുന്നു. അതിനാണ് ഒരു കൃത്യമായ നയം (Policy) രൂപീകരിക്കുന്നത്:

ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകാതിരിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനും.

വിദേശ ഹാക്കർമാരിൽ നിന്നും മറ്റ് സൈബർ അക്രമങ്ങളിൽ നിന്നും സർക്കാർ വിവരങ്ങൾ സംരക്ഷിക്കാൻ കൃത്യമായ ഒരു ഡാറ്റ നയം ആവശ്യമാണ്.

ഒരു വകുപ്പിലുള്ള ഡാറ്റ മറ്റൊരു വകുപ്പുമായി പങ്കുവെക്കാൻ നിലവിലുണ്ടായിരുന്ന തടസ്സങ്ങൾ മാറ്റാനും

വിവരങ്ങൾ സ്വകാര്യ കമ്പനികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ വിൽക്കുന്നത് തടയാനും ഡാറ്റാ നയങ്ങൾ കൊണ്ട് സാധിക്കുന്നു.

കേരളത്തിലെ ഡാറ്റ നയത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന കാര്യങ്ങൾ:-

വകുപ്പുകൾക്കിടയിലെ കടലാസ് മതിലുകൾ തകരുന്നു,

പഴയ സംവിധാനത്തിൽ ഓരോ സർക്കാർ വകുപ്പും വെവ്വേറെ ഡാറ്റാബേസുകൾ സൂക്ഷിച്ചിരുന്നതിനാൽ, ഒരേ വിവരത്തിനായി പൗരന്മാർ വിവിധ ഓഫീസുകൾ കയറിയിറങ്ങി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടി വന്നിരുന്നു. പുതിയ ഡാറ്റാ നയം ഇതിനൊരു ശാശ്വത പരിഹാരം കാണുന്നു.

സംസ്ഥാനതലത്തിൽ പൊതുവായ ഒരു ഡാറ്റാ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം നിലവിൽ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, പൊതുവിതരണം, വാട്ടർ അതോറിറ്റി, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകൾ തമ്മിൽ വിവരങ്ങൾ തടസ്സമില്ലാതെ കൈമാറാൻ സാധിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾക്കായി കെ-സ്മാർട്ട് (K-SMART) വഴി പൗരന്മാർ അപേക്ഷിക്കുമ്പോൾ, വില്ലേജ് ഓഫീസിലെ ലാൻഡ് റെക്കോർഡുകളോ മറ്റ് വെരിഫിക്കേഷൻ രേഖകളോ സുരക്ഷിതമായ API (Application Programming Interface) വഴി തത്സമയം വെരിഫൈ ചെയ്യപ്പെടും. ഇത് ഓഫീസുകൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നു.

വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിന് യാതൊരുവിധ ഫീസും ഈടാക്കില്ലെന്ന് നയം വ്യക്തമാക്കുന്നു. ഇത് ഭരണപരമായ കാലതാമസം ഒഴിവാക്കും.

തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി യ കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിന് വലിയ കരുത്താണ് ഈ പുതിയ നയം നൽകുന്നത്.

ഒരു പൗരൻ നൽകുന്ന അടിസ്ഥാന വിവരങ്ങൾ ഒരു പ്രാഥമിക സ്രോതസ്സായി ഡാറ്റാബേസിൽ സുരക്ഷിതമായിരിക്കും. ജനന-മരണ രജിസ്ട്രേഷൻ, കെട്ടിട നിർമ്മാണ അനുമതി, വസ്തു നികുതി, വ്യാപാര ലൈസൻസ് എന്നിവയ്ക്കെല്ലാം വീണ്ടും വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. സിസ്റ്റം സ്വയം വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനാൽ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സാധിക്കും.

നിർമ്മിത ബുദ്ധി (AI) പ്രയോജനപ്പെടുത്തി സ്വയം പ്രവർത്തിക്കുന്ന ബിൽഡിംഗ് പെർമിറ്റ് സംവിധാനങ്ങൾക്കും വ്യാപാര ലൈസൻസുകൾക്കും കൃത്യമായ ഡാറ്റ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.


ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ് സ്വകാര്യത. കേന്ദ്ര ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) ആക്ടിന് തികച്ചും അനുസൃതമായാണ് ഡാറ്റാ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ ബയോമെട്രിക് വിവരങ്ങൾ, സാമ്പത്തിക രേഖകൾ തുടങ്ങിയ അതീവ സംവേദനക്ഷമതയുള്ള ഡാറ്റ 'നെഗറ്റീവ് ലിസ്റ്റിൽ' ഉൾപ്പെടുത്തി സംരക്ഷിച്ചിരിക്കുന്നു. ഇവ യാതൊരു കാരണവശാലും മൂന്നാം കക്ഷികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ കൈമാറില്ല.

വ്യക്തിഗതമല്ലാത്ത സാങ്കേതിക ഡാറ്റയോ ഗവേഷണ വിവരങ്ങളോ സ്റ്റാർട്ടപ്പുകൾക്കോ ഗവേഷണ സ്ഥാപനങ്ങൾക്കോ നൽകുന്നത് സുതാര്യമായ 'കോസ്റ്റ്-റിക്കവറി' മാതൃകയിൽ മാത്രമായിരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രാദേശിക സെർവറുകൾക്ക് പകരം, കേന്ദ്രീകൃത സ്റ്റേറ്റ് ക്ലൗഡ് സംവിധാനത്തിലേക്ക് മാറുവാൻ നയം നിർദ്ദേശിക്കുന്നു.

റാൻസംവെയർ പോലെയുള്ള സൈബർ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷയും, സിസ്റ്റം നഷ്ടപ്പെട്ടാൽ വിവരങ്ങൾ വീണ്ടെടുക്കാനുള്ള 'ഡിസാസ്റ്റർ റിക്കവറി' സൗകര്യവും കേന്ദ്രീകൃത ക്ലൗഡ് ഉറപ്പുനൽകുന്നു.

പ്രാദേശിക ഓഫീസുകളിൽ വലിയ തുക ചെലവഴിച്ച് സെർവറുകൾ സ്ഥാപിക്കുന്നതും അവ പരിപാലിക്കുന്നതും ഒഴിവാക്കാനാകും.

തദ്ദേശ സ്ഥാപനങ്ങൾക്ക് തങ്ങളുടെ വാർഡുകളിലെ വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിൽ സമാഹരിക്കപ്പെട്ട ഡാറ്റ നിർണ്ണായക പങ്ക് വഹിക്കും.

മാലിന്യനിർമ്മാർജ്ജന പരിപാടികൾ, തെരുവ് വിളക്കുകളുടെ വിതരണം, അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ തത്സമയ ഡാറ്റ ഉപയോഗിച്ച് കൃത്യമായ ആസൂത്രണം നടത്താം.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോൾ വാർഡ് തലത്തിലുള്ള ഭൂമിശാസ്ത്ര ഡാറ്റയും ജനങ്ങളുടെ വിവരങ്ങളും വേഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം.

ലോകത്തിന്റെ അവസ്ഥ ?

ലോകരാജ്യങ്ങൾ ഡാറ്റാ സുരക്ഷയ്ക്കും ഗവേണൻസിനും അതീവ പ്രാധാന്യമാണ് നൽകുന്നത്.

ലോകത്തിലെ ഏറ്റവും കർശനമായ ഡാറ്റാ സംരക്ഷണ നിയമമായ GDPR (General Data Protection Regulation) നടപ്പിലാക്കിയത് യൂറോപ്യൻ യൂണിയനാണ്.

അമേരിക്ക, സിംഗപ്പൂർ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ പൊതുജനങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനും അതേസമയം അത് സ്റ്റാർട്ടപ്പുകൾക്കും ഗവേഷണങ്ങൾക്കും നിയന്ത്രണവിധേയമായി ലഭ്യമാക്കാനും (Open Data Policy) നിയമം ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ അവസ്ഥ :-

ഇന്ത്യയിൽ ദേശീയതലത്തിൽ ഡാറ്റാ സംരക്ഷണത്തിന് കൃത്യമായ നിയമങ്ങളും നയങ്ങളുമുണ്ട്:

ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് (DPDP Act): പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പാസാക്കിയ ഏറ്റവും പ്രധാനപ്പെട്ട നിയമമാണിത്.

നാഷണൽ ഡാറ്റാ ഷെയറിംഗ് ആൻഡ് ആക്സസിബിലിറ്റി പോളിസി (NDSAP): സർക്കാർ വകുപ്പുകളിലെ വ്യക്തിഗതമല്ലാത്ത (Non-sensitive) വിവരങ്ങൾ ഗവേഷണ ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്കുമായി പങ്കുവെക്കാൻ കേന്ദ്ര സർക്കാറിന് ദേശീയ നയമുണ്ട്.

ഇന്ത്യയിലെ പല മുൻനിര സംസ്ഥാനങ്ങളും ഡാറ്റാ പോളിസികളും ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്കുകളും തയ്യാറാക്കിയിട്ടുണ്ട്:

ഡാറ്റാ അനാളിറ്റിക്സ്, ഓപ്പൺ ഡാറ്റാ പ്ലാറ്റ്‌ഫോം എന്നിവയിൽ രാജ്യത്ത് ആദ്യം തന്നെ നയം രൂപീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന.

തമിഴ്‌നാട് സ്റ്റേറ്റ് ഡാറ്റാ പോളിസി വഴി വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റവും പൊതുജന സേവനങ്ങളും സുഗമമാക്കിയിട്ടുണ്ട്.

കർണാടക, മഹാരാഷ്ട്ര: ഐ.ടി വ്യവസായത്തിനും കൃത്രിമബുദ്ധി (AI) മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ ഡാറ്റാ ഗവേണൻസ് നയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ഡിജിറ്റൽ സാങ്കേതികവിദ്യയെ ഭരണമികവിന്റെ പ്രധാന ചാലകശക്തിയാക്കി മാറ്റുന്ന മികച്ചൊരു നയരേഖയാണ് കേരള സംസ്ഥാന ഡാറ്റാ നയം 2026. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം, കെ-സ്മാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളെ കൂടുതൽ ജനസൗഹൃദവും വേഗതയേറിയതും സുരക്ഷിതവുമാക്കാൻ ഈ നയം വഴിയൊരുക്കുന്നു. സ്വകാര്യത, ഡാറ്റാ സുരക്ഷ, തടസ്സമില്ലാത്ത സേവന വിതരണം എന്നിവ ഉറപ്പാക്കുന്ന ഈ സമഗ്ര മാതൃക, ഭാവിയിൽ മറ്റ് സർക്കാർ വകുപ്പുകൾക്കും ഡിജിറ്റൽ ഭരണനിർവ്വഹണത്തിൽ ഏറ്റവും വലിയ അടിത്തറയായി മാറും.

മറ്റ് സംസ്ഥാനങ്ങളുടെയും ലോകരാജ്യങ്ങളുടെയും മാതൃകകൾ ഉൾക്കൊണ്ട്, ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) നിയമത്തിന് പൂർണ്ണമായും വിധേയമായാണ് കേരളം ഡാറ്റാ നയം 2026 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭരണത്തിൽ സുതാര്യതയും വേഗതയും കൊണ്ടുവരുമ്പോൾ തന്നെ പൗരന്റെ സ്വകാര്യതയ്ക്ക് പൂർണ്ണ സംരക്ഷണം നൽകുകയും ചെയ്യുന്ന കാലിക പ്രസക്തിയുള്ള ഒരു നയം തന്നെയാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത് എന്ന് നിസംശയം പറയാൻ സാധിക്കും.ചിത്രം ;പ്രതീകാത്മകം



By


ടീ.ഷാഹുൽ ഹമീദ്

9895043496

shahul1971@gmail.com

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w