ഓവർഹെഡ് ലഗേജ് കംപാർട്ട്‌മെന്റിൽ തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ
വിമാനജീവനക്കാരുടെ സമയോചിത ഇടപെടലിൽ തീ അണച്ചു
ഹൈദരാബാദ്: ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം. വിമാനത്തിലെ ഓവർഹെഡ് ലഗേജ് കംപാർട്ട്‌മെന്റിൽ സൂക്ഷിച്ചിരുന്ന യാത്രക്കാരന്റെ പവർ ബാങ്കാണ് പൊട്ടിത്തെറിച്ചതും തീപിടിച്ചതും. സംഭവത്തെത്തുടർന്ന് ഹൈദരാബാദിൽ വിമാനം അടിയന്തരമായി ഇറക്കി.
പവർ ബാങ്കിൽനിന്ന് തീയും പുകയും ഉയർന്നതോടെ വിമാനത്തിലുണ്ടായി രുന്ന യാത്രക്കാർ പരിഭ്രാന്തരായി. ഉടൻതന്നെ ഇടപെട്ട വിമാനജീവനക്കാർ ഫയർ എക്സ്റ്റിംഗുഷറുകൾ ഉപയോഗിച്ച് തീ അണച്ചു. തീ കൂടുതൽ പടരു ന്നത് തടയാൻ ചില യാത്രക്കാർ സ്വന്തം ബാഗുകൾ ഉപയോഗിച്ച് ശ്രമിക്കുന്നതും സംഭവത്തിന്റെ ദൃശ്യങ്ങളിലുണ്ട്.
യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറ ത്തുവന്നതോടെ സംഭവം ശ്രദ്ധേയമായി.
വിമാനത്തിനുള്ളിൽ പവർ ബാങ്ക് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തീപിടിത്തത്തിന് കാരണമാകാമെന്ന ആശങ്കയും ഇതോടെ ഉയരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































