ഡിജിറ്റൽ തട്ടിപ്പ് കേസുകളിലെ വൻവർദ്ധനയ്ക്കിടയിൽ എയർടെൽ 98.4 ബില്ല്യൺ സ്പാം കോളുകൾ കണ്ടെത്തി

ഡിജിറ്റൽ തട്ടിപ്പ് കേസുകളിലെ വൻവർദ്ധനയ്ക്കിടയിൽ എയർടെൽ 98.4 ബില്ല്യൺ സ്പാം കോളുകൾ കണ്ടെത്തി
ഡിജിറ്റൽ തട്ടിപ്പ് കേസുകളിലെ വൻവർദ്ധനയ്ക്കിടയിൽ എയർടെൽ 98.4 ബില്ല്യൺ സ്പാം കോളുകൾ കണ്ടെത്തി
Share  
എഴുത്ത്

News desk

2026 Sep 25, 07:06 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: എഐ-അധിഷ്ഠിത സേഫ് നെറ്റുവർക്ക് സംവിധാനം 4.4 ബില്ല്യൺ സ്പാം സന്ദേശങ്ങൾ കണ്ടെത്തുകയും 1.62 മില്ല്യൺ ക്ഷുദ്ര ലിങ്കുകളെ തടയുകയും ചെയ്തു എന്നാൽ, അതോടൊപ്പം തന്നെ സൈബർ തട്ടിപ്പിന്റെ എണ്ണവും സങ്കീർണതയും വർദ്ധിക്കുന്നു. ഒരിക്കൽ സ്പാം കോളുകളിലും ഫിഷിംഗ് സന്ദേശങ്ങളിൽ ഒതുങ്ങിയിരുന്ന തട്ടിപ്പ് അതിന്റെ അതിരുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിൽ ആൾമാറാട്ട തട്ടിപ്പുകളും വ്യാജ ബാങ്കിങ് തട്ടിപ്പുകളും ക്ഷുദ്രകരമായ ലിങ്കുകളും നിക്ഷേപ തട്ടിപ്പുകളും ഒടിപിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും ഉൾപ്പെടുന്നു.സർക്കാരിന്റേയും ഈ മേഖലയിലേയും ഡാറ്റാ കാണിക്കുന്നത് തട്ടിപ്പ് വ്യാപകവും സംഘടിതവുമാകുന്നുവെന്നാണ്. ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ (ഐ4സി) കണക്കനുസരിച്ച് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇന്ത്യക്കാർക്ക് സൈബർ തട്ടിപ്പുകളിൽ 52,976 കോടി രൂപ നഷ്ടമായിയെന്നാണ്. എൻസിആർബിയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് എല്ലാത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുമ്പോഴും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വൻതോതിൽ വർദ്ധിക്കുന്നു.

ബാങ്കിങ്, പണമിടപാടുകൾ, ആരോഗ്യം, വാണിജ്യം, സർക്കാർ സേവനങ്ങൾ, ടെലികോം ശൃംഖലകൾ തുടങ്ങിയവയിലൂടെ ദൈനംദിന ജീവിതത്തിൽ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർദ്ധിക്കുമ്പോൾ ഡിജിറ്റൽ സുരക്ഷയ്ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. ടെലികോം ശൃംഖല കേവലം കണക്ടിവിറ്റി മാത്രം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുറയുന്നു. അതേസമയം, ഡിജിറ്റൽ ആശയവിനിമയവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയുകയും അവ കുറച്ചു കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

രണ്ടുവർഷംമുമ്പ്, എയർടെൽ ഈ മാറ്റത്തെ മുൻകൂട്ടി കാണുകയും ഉപഭോക്തൃസംരക്ഷണ സമീപനം സ്വീകരിക്കുന്ന ആദ്യ കമ്പനിയാകുകയും ചെയ്തു. 2024-ൽ എയർടെൽ സ്പാമുകളെ കണ്ടെത്തുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ നെറ്റുവർക്ക്-അധിഷ്ഠിത, എഐ- അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചു. ഇന്ത്യയിൽ ഒരു ടെലികോം സേവനദാതാവ് ഇത്തരമൊരു സംവിധാനം ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. ഉപഭോക്താക്കളെ സ്പാം കോളുകളിൽനിന്നും എസ്എംഎസുകളിൽനിന്നും സംരക്ഷിക്കുന്നതിനായി ഈ സംവിധാനത്തിൽ നെറ്റുവർക്ക് ഇന്റലിജൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒരുമിച്ച് ഉപയോഗിച്ചു.

അന്നുമുതൽ, കഴിഞ്ഞ രണ്ടുവർഷത്തിലധികമായി എയർടെൽ നെറ്റുവർക്ക്-തല തട്ടിപ്പ് തടയുക എന്ന വിശാലലക്ഷ്യവുമായി എഐ അധിഷ്ഠിത സേഫ് നെറ്റുവർക്ക് സംവിധാനത്തെ വിശാലമാക്കി. ഉപഭോക്താക്കൾ അധിക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ഭീഷണികളെ മാനുവലി റിപ്പോർട്ട് ചെയ്യുകയോ ആവശ്യമില്ലാതെ തന്നെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയെന്നതായിരുന്നു ലക്ഷ്യം.

നെറ്റുവർക്ക്-നിയന്ത്രിത ഡിജിറ്റൽ സുരക്ഷാ ഉപകരണങ്ങൾക്ക് സമാനമായി എയർടെല്ലിന്റെ സേഫ് നെറ്റുവർക്ക് വികസിച്ചു. അതിന്റെ പ്രധാന ഘടകങ്ങൾ ഇനിപറയുന്നു:

 ഒടിപി-തട്ടിപ്പിൽനിന്നുള്ള സംരക്ഷണം: സംശയകരമായ ഇടപാടുകൾക്കിടയിൽ തട്ടിപ്പുകാർ ഉപഭോക്താക്കളെ ഒടിപികൾ അല്ലെങ്കിൽ മറ്റ് അതിപ്രധാനവിവരങ്ങൾ കൈമാറുന്നതിനായി പ്രേരിപ്പിക്കുന്നത് കണ്ടെത്താനും അത് തടയാനും വേണ്ടിയുള്ള എഐ-അധിഷ്ഠിത സംരക്ഷണം അവതരിപ്പിച്ചു.

 ക്ഷുദ്ര ലിങ്കുകൾ കണ്ടെത്തൽ: ഒടിപി തട്ടിപ്പ് കണ്ടെത്തുന്നതിനുള്ള സംവിധാനം അവതരിപ്പിക്കുന്നതിന് മുമ്പ്, തട്ടിപ്പ് വെബ്‌സൈറ്റുകളും സംശയാസ്പദമായ ലിങ്കുകളും തത്സമയം തിരിച്ചറിയാനുള്ള സംവിധാനം എയർടെൽ അവതരിപ്പിച്ചിരുന്നു. എല്ലാ മൊബൈൽ, വൈ-ഫൈ ബ്രോഡ്ബാൻഡ് സബ്‌സ്‌ക്രൈബർമാർക്കായും അവതരിപ്പിച്ച ആ സംവിധാനം ഇതുവരെ എസ്എംഎസുകൾ, സന്ദേശം അയക്കാനുള്ള ആപ്പുകൾ, ഇമെയിലുകൾ, ബ്രൗസർ റീഡയറക്ടുകൾ എന്നിവയിലൂടെയുള്ള 1.62 മില്ല്യൺ ക്ഷുദ്രലിങ്കുകളെ തടഞ്ഞു.

 സ്പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തൽ: എയർടെൽ നെറ്റുവർക്ക് തലത്തിലെ എഐ-അധിഷ്ഠിത സ്പാം കണ്ടെത്തൽ സംവിധാനം 2024 സെപ്റ്റംബറിൽ അവതരിപ്പിച്ചു. അന്ന് മുതൽ ഇതുവരെ ഈ സംവിധാനം 98.4 ബില്ല്യൺ സ്പാം കോളുകളും 4.4 ബില്ല്യൺ സ്പാം സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.

 ബിസിനസ് നെയിം ഡിസ്‌പ്ലേ: ഉപഭോക്താക്കൾക്ക് തട്ടിപ്പ് അല്ലെങ്കിൽ വ്യാജ നമ്പരുകൾ ആകാൻ സാധ്യതയുള്ളവയിൽനിന്നും വെരിഫൈഡ് സ്ഥാപനങ്ങളുടെ പേര് തിരിച്ചറിയാൻ സഹായിക്കുന്നതിനായി ബിസിനസ് നെയിം ഡിസ്‌പ്ലേയും എയർടെൽ അവതരിപ്പിച്ചു. ഇത്, വ്യാജ ബാങ്കിങ്, കസ്റ്റമർ കെയർ പ്രതിനിധികൾ ഉൾപ്പെടുന്ന ആൾമാറാട്ട തട്ടിപ്പ് സാധ്യതകൾ കുറച്ചു.എയർടെല്ലിന്റെ സേഫ് നെറ്റുവർക്ക് സംവിധാനം ടെലികോം മേഖലയിലെ വിശാലമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. നെറ്റുവർക്കുകൾ കണക്ടിവിറ്റിക്ക് അപ്പുറത്തേക്കുള്ള സേവനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്ന ടെലികോം മേഖലയിൽ എയർടെല്ലിന്റെ സേഫ് നെറ്റുവർക്ക് ഇന്ത്യയിൽ അതിവേഗം വളരുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റത്തെ സുരക്ഷിതമാക്കുന്നതിൽ കൂടുതൽ സജീവമായ പങ്കുവഹിക്കുന്നു.




Previous

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w