പാസ്‌വേഡ് മറന്നാലും വിഷമിക്കേണ്ട; ഇനി സെല്‍ഫി വീഡിയോയിലൂടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാം

പാസ്‌വേഡ് മറന്നാലും വിഷമിക്കേണ്ട; ഇനി സെല്‍ഫി വീഡിയോയിലൂടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാം
പാസ്‌വേഡ് മറന്നാലും വിഷമിക്കേണ്ട; ഇനി സെല്‍ഫി വീഡിയോയിലൂടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാം
Share  
എഴുത്ത്

News desk

2026 Jul 24, 08:23 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: ഗൂഗിള്‍ അക്കൗണ്ടിന്റെ പാസ്‌വേഡ് മറന്നുപോയാല്‍ ഇനി സെല്‍ഫി വീഡിയോ ഉപയോഗിച്ച് അക്കൗണ്ട് വീണ്ടെടുക്കാം. ഉപയോക്താക്കള്‍ക്കായി പുത്തന്‍ സൈന്‍-ഇന്‍, റിക്കവറി ഓപ്ഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. പാസ്‌കീകള്‍ക്കും റിക്കവറി കോണ്‍ടാക്റ്റുകള്‍ക്കും ഒപ്പം ഒരു അധിക സുരക്ഷാ ഓപ്ഷനായാകും ഇത് പ്രവര്‍ത്തിക്കുക. നിലവില്‍ ഈ സവിശേഷത എല്ലാ ഉപകരണങ്ങളിലും ലഭ്യമായിത്തുടങ്ങിയിട്ടില്ല.


​ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത ശേഷം സെല്‍ഫി വീഡിയോ സെറ്റപ്പ് ചെയ്യാവുന്നതാണ്. ബ്രൗസറില്‍ g.co/signin-selfie എന്ന് ടൈപ്പ് ചെയ്ത് ഈ ഓപ്ഷന്‍ ലഭ്യമാണോ എന്ന് പരിശോധിക്കാം. യോഗ്യതയുള്ളവര്‍ക്ക് ക്യാമറയുടെ നിര്‍ദ്ദേശാനുസരണം തല വിവിധ കോണുകളിലേക്ക് ചലിപ്പിച്ച് ചെറിയൊരു ഫേസ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അക്കൗണ്ടില്‍ സുരക്ഷിതമായി സംരക്ഷിക്കാം. പിന്നീട് പാസ്‌വേഡ് മറന്നുപോവുകയോ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയാതെ വരികയോ ചെയ്യുമ്പോള്‍ പുതിയൊരു വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെടും. ഇത് നേരത്തെ സേവ് ചെയ്ത വീഡിയോയുമായി താരതമ്യം ചെയ്ത് ഐഡന്റിറ്റി ഉറപ്പുവരുത്തിയ ശേഷമാകും അക്കൗണ്ട് ആക്സസ് അനുവദിക്കുക.


​ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പുനല്‍കുന്നുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രം സൂക്ഷിക്കുന്ന ഈ വീഡിയോകള്‍ പൂര്‍ണ്ണമായും എന്‍ക്രിപ്റ്റ് ചെയ്തവയായിരിക്കും. കൂടാതെ ആവശ്യാനുസരണം ഇവ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനും സാധിക്കും. ഫോട്ടോകളോ മറ്റോ കാണിച്ച് അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് (സ്പൂഫിംഗ്) തടയാന്‍ ശക്തമായ സുരക്ഷാ പരിശോധനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w