ന്യൂഡൽഹി: പുതുതായി പുറത്തിറങ്ങുന്ന സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വെബ് സീരീസുകളും അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോട്ടീസ്. സിനിമകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പങ്കുവെക്കുന്ന ചാനലുകൾക്കും ഗ്രൂപ്പുകൾക്കുമെതിരെ ഉടനടി കർശന നടപടി സ്വീകരിക്കണമെന്നാണ് നോട്ടീസിലെ പ്രധാന നിർദ്ദേശം.
ഡിജിറ്റൽ പൈറസി തടയുന്നതിനായി പ്ലാറ്റ്‌ഫോമിൽ കൂടുതൽ ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകൾ റിലീസ് ചെയ്യുന്നതിന് പിന്നാലെ തന്നെ പൈറേറ്റഡ് പതിപ്പുകൾ ടെലഗ്രാമിൽ വ്യാപകമായി പ്രചരിക്കുന്നത് വഴി സിനിമാ-ഡിജിറ്റൽ മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സിനിമാ നിർമ്മാതാക്കൾ, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവരുൾപ്പെടുന്ന സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.
നേരത്തെ, പ്ലാറ്റ്‌ഫോമുകളിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് വ്യാജ വ്യക്തിത്വങ്ങൾ സൃഷ്ടിക്കുന്നതും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതും എങ്ങനെ പ്രതിരോധിക്കുന്നു എന്ന് വിശദീകരിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ടെലഗ്രാമിനും സിഗ്നലിനും നോട്ടീസ് അയച്ചിരുന്നു. സമാനമായ രീതിയിൽ മെറ്റാ (Meta) കമ്പനിക്കും സർക്കാർ മുൻപ് നോട്ടീസ് നൽകിയിട്ടുണ്ട്. ഓൺലൈൻ ഫിഷിംഗ്, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ആൾമാറാട്ട തട്ടിപ്പുകൾ തടയുന്നതിനുള്ള സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ നിരീക്ഷണം കർശനമാക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































