കിള്ളിമംഗലം പുൽപ്പായയ്ക്ക് ഇ-കോമേഴ്‌സ് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥികൾ

കിള്ളിമംഗലം പുൽപ്പായയ്ക്ക് ഇ-കോമേഴ്‌സ് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥികൾ
കിള്ളിമംഗലം പുൽപ്പായയ്ക്ക് ഇ-കോമേഴ്‌സ് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥികൾ
Share  
2026 Mar 16, 07:39 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചെറുതുരുത്തി : കൈ കൊണ്ട് നെയ്യുന്ന കിള്ളിമംഗലം പുൽപ്പായയ്ക്ക് വിപണിയൊരുക്കി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ. ഇന്ത്യയിലെ സംരക്ഷിക്കപ്പെടേണ്ട ഒരു പാരമ്പര്യ കരകൗശല ഉത്പന്നമായി കിള്ളിമംഗലം പുൽപ്പായയെ തിരഞ്ഞെടുത്തിരുന്നു.


പ്രാദേശികമായി വനിതാ കൂട്ടായ്‌മ നെയ്തെടുക്കുന്ന ഈ പുൽപ്പായ പ്രദർശനങ്ങളിലും മറ്റുമാണ് വിറ്റുപോകുന്നത്.


ഇതു മറികടക്കാനാണ് ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സൗജന്യമായി ഇ-കോമേഴ്സ് വെബ്സൈറ്റ് ഒരുക്കി നൽകുന്നത്. കിള്ളിമംഗലം പായയുടെ ചരിത്രം, സമഗ്ര വിവരണം, ഓൺലൈൻ വ്യാപാരം എന്നിവ ഉൾപ്പെടുത്തിയാണ് വെബ്‌സൈറ്റിൻ്റെ രൂപകല്പന. കിള്ളിമംഗലം പായകൾക്ക് പുറമേ കരകൗശല വസ്തു‌ക്കൾ, അലങ്കാരപ്പായകൾ, മേശവിരികൾ, ഫയലുകൾ എന്നിവ ഓൺലൈനിലൂടെ ആവശ്യക്കാർക്ക് ലോകം മുഴുവൻ എത്തിച്ചു കൊടുക്കുന്നതിന് ഈ വെബ്സൈറ്റ് സഹായമാകും.


ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥികളായ നൈസൻ, നസീഫ് എന്നിവരുടെ നേത്യത്വത്തിൽ അധ്യാപകരായ കെ.എം. അർജുൻ, ക്രിസ്റ്റി വി. വാഴപ്പിള്ളി, വി.കെ. മനോജ്‌കുമാർ, എം. ബിനീഷ് എന്നിവരുടെ സഹായത്തോടെയാണ് ഇതു പൂർത്തിയാക്കിയത്.


യു.ആർ. പ്രദീപ് എം.എൽ.എ. വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നെയ്ത്ത് കൂട്ടായ്‌മയിലെ അംഗങ്ങളായ സന്ധ്യ, ദിവ്യ, സിന്ധു എന്നിവരും പങ്കെടുത്തു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur