ന്യൂ ഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതയാണ് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്നും ഇവയെല്ലാം ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.
ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പേരുകൾ, ശരിയായ പേര്, ഇമെയിൽ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത് എന്നാണ് റിപ്പോർട്ട്. ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് മാൽവെയർബൈറ്റ്സ് ചോർച്ച കണ്ടെത്തിയത്. ചോർന്ന വിവരങ്ങൾ ആൾമാറാട്ട തട്ടിപ്പ്, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി തട്ടിപ്പുകാർ ഉപയോഗിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായി മെറ്റ ചോർച്ച സ്ഥിരീകരിച്ചിട്ടില്ല.
ചോർച്ചയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ടൂ ഫാക്ടർ ഓതന്റിക്കേഷൻ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷ വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. കോർ സെർവറുകളിലേക്ക് നേരിട്ട് കടന്നുകയറാതെയാണ് ഈ ചോർച്ച നടന്നിരിക്കുന്നത് എന്നാണ് നിഗമനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











