തൃശ്ശൂർ : അമേരിക്കൻ നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ച ഡ്രൈവറില്ലാ കാറുകൾ വൈകാതെ ഇന്ത്യൻ നഗരങ്ങളിലും എത്തുമെന്ന് ഗൂഗിൾ എഐ ചീഫ് ബിസിനസ് സ്ട്രാറ്റജിസ്റ്റ് ഗോപി കല്ലായിൽ പറഞ്ഞു.
ത്യശ്ശൂർ മാനേജ്‌മെന്റ്റ് അസോസിയേഷൻ (ടിഎംഎ) സംഘടിപ്പിച്ച 'ഭാവി-നിർമിതബുദ്ധിയിലൂടെ' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്‌തമായി, അമേരിക്കയിൽ അവതരിപ്പിക്കപ്പെടുന്ന സാങ്കേതികവിദ്യകൾ ഒട്ടും വൈകാതെത്തന്നെ ഇന്ത്യയിലും ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടിഎംഎ പ്രസിഡൻ്റ് പദ്‌മകുമാർ സി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി പി.ജെ. പി.കെ. വിജയകുമാർ, സിജോ പോന്നോർ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











