ഇന്ത്യൻ നാവികസേന: ചരിത്രവും, ശക്തിയും, നയതന്ത്രവും
1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഇന്ത്യൻ നാവികസേന ഓപ്പറേഷൻ ട്രൈഡന്റ് വഴി നേടിയ നിർണായക വിജയത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 4 നാവിക ദിനമായി ആചരിക്കുന്നത്. വൈസ് അഡ്മിറൽ എസ്.എൻ. കോഹ്ലിയുടെ നേതൃത്വത്തിൽ, INS Nipat, INS Nirghat, INS Veer എന്നീ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് മിന്നലാക്രമണം നടത്തി.
പാകിസ്ഥാൻ നാവികസേനയുടെ PNS ഖൈബർ (ഡിസ്ട്രോയർ), PNS മുഹാഫിസ് (മൈൻസ്വീപ്പർ) എന്നിവയെ മുക്കുകയും കമാരി ഓയിൽ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം വരുത്തുകയും ചെയ്തു.
ട്രൈഡന്റിന് പിന്നാലെ നടന്ന തുടർ ആക്രമണമാണിത്. INS വിനാശ് നേതൃത്വം നൽകിയ ഈ ഓപ്പറേഷൻ കറാച്ചി തുറമുഖത്തെ പൂർണ്ണമായും പ്രവർത്തനരഹിതമാക്കി.
ഈ രണ്ട് ഓപ്പറേഷനുകളിലും ഇന്ത്യൻ നാവികസേനയ്ക്ക് യാതൊരു നഷ്ടവും സംഭവിച്ചില്ല. ഇത് 1971-ലെ യുദ്ധത്തിൽ ഇന്ത്യയ്ക്ക് സമുദ്ര മേധാവിത്വം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
ഈ വർഷത്തെ നാവിക ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രവർത്തന പ്രദർശനം (Operational Demonstration) പരമ്പരാഗത കേന്ദ്രങ്ങളിൽ നിന്ന് മാറി തിരുവനന്തപുരത്തെ ശങ്കുമുഖം തീരത്താണ് നടക്കുന്നത്. സർവസേനാധിപതിയായ രാഷ്ട്രപതി ദ്രൗപതി മുർമു ഡിസംബർ 3-ന് വൈകുന്നേരം ഇത് ഉദ്ഘാടനം ചെയ്യും.
വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള MiG-29K ജെറ്റുകളുടെ അഭ്യാസ പ്രകടനങ്ങൾ. Hawk AJT വിമാനങ്ങളുടെ പോരാട്ട അഭ്യാസങ്ങൾ. യുദ്ധക്കപ്പലുകളിൽ നിന്നുള്ള സിമുലേറ്റഡ് മിസൈൽ വിക്ഷേപണവും ബോംബ് ബർസ്റ്റ് മാനൂവറും. മാർക്കോസ് (MARCOS) കമാൻഡോകളുടെ പ്രകടനങ്ങൾ (STIE - Small Team Insertion & Extraction). അന്തർവാഹിനികളുടെ സെയിൽ പാസ്റ്റ്. എന്നിവ പ്രധാന ആകര്ഷണമാകും.
സിന്ധുനദീതട നാഗരികതയുടെ കാലത്ത് ലോഥലിൽ ലോകത്തിലെ ആദ്യത്തെ വേലിയേറ്റ തുറമുഖങ്ങളിലൊന്ന് നിലനിന്നിരുന്നു. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ നാവികസേനയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്.
ശക്തമായ നാവികസേന സ്ഥാപിക്കുകയും ഇന്ത്യൻ സാംസ്കാരിക സ്വാധീനം തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1612-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറൈനായി ആരംഭിച്ചു. 1934-ൽ റോയൽ ഇന്ത്യൻ നേവി (RIN) ആയി പരിണമിച്ചു.
ഇന്ത്യ റിപ്പബ്ലിക് ആയപ്പോൾ ഇന്ത്യൻ നാവികസേന എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ഇന്ത്യൻ നാവികസേനയുടെ 70% ലധികം കപ്പലുകളും അന്തർവാഹിനികളും ഇന്ത്യയിൽത്തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചവയാണ്. പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പൽ.
സ്വന്തമായി വിമാനവാഹിനിക്കപ്പൽ നിർമ്മിച്ച ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി.
സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ.
അന്തർവാഹിനി വിരുദ്ധ യുദ്ധത്തിനായി (ASW) പ്രത്യേകമായി രൂപകൽപ്പന ചെയ്ത കപ്പലുകൾ. സ്കോർപീൻ ക്ലാസിൽ പെടുന്നതും എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സംവിധാനം ഘടിപ്പിക്കാൻ കഴിയുന്നതുമായ അന്തർവാഹിനികൾ.
എന്നിവ ഭാരതീയ നാവികസേനയുടെ കരുത്താണ്. ബ്രഹ്മോസ് (സൂപ്പർസോണിക് ക്രൂയിസ് മിസൈൽ), വരുണാസ്ത്ര (ഹെവിവെയ്റ്റ് ടോർപ്പിഡോ), LR-SAM (ലോംഗ് റേഞ്ച് സർഫേസ് ടു എയർ മിസൈൽ) എന്നിവ പ്രഹരശേഷി വർദ്ധിപ്പിക്കുന്നു.
'സാഗർ' (SAGAR): Security and Growth for All in the Region - ഇന്ത്യൻ വിദേശനയത്തിന്റെ കേന്ദ്രബിന്ദു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) രാജ്യങ്ങൾക്ക് സുരക്ഷയും വളർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) Net Security Provider എന്ന നിലയിലേക്ക് നാവികസേന ഉയർന്നു. INS അരിഹന്ത് പോലുള്ള ആണവ അന്തർവാഹിനികൾ വഴി, ശത്രുവിന്റെ ആദ്യ ആക്രമണത്തെ അതിജീവിച്ച് തിരിച്ചടിക്കാൻ സഹായിക്കുന്ന സെക്കൻഡ് സ്ട്രൈക്ക് കപ്പബിലിറ്റി (Second Strike Capability) ഉറപ്പാക്കുന്നു. 'സ്ട്രിംഗ് ഓഫ് പേൾസ്' പോലുള്ള ചൈനീസ് തന്ത്രങ്ങളെ പ്രതിരോധിക്കാൻ ആഫ്രിക്കൻ രാജ്യങ്ങളുമായും തീരദേശ രാഷ്ട്രങ്ങളുമായും ശക്തമായ പങ്കാളിത്തം സ്ഥാപിക്കുന്നു.
ഇന്ത്യൻ നാവികസേനയെ മൂന്ന് പ്രധാന കമാൻഡുകളായി വിഭജിച്ചിരിക്കുന്നു. വെസ്റ്റേൺ നേവൽ കമാൻഡ് (WNC) ആസ്ഥാനം, മുംബൈ. അറേബ്യൻ കടലിന്റെ സംരക്ഷണം.
ഈസ്റ്റേൺ നേവൽ കമാൻഡ് (ENC) ആസ്ഥാനം വിശാഖപട്ടണം. ബംഗാൾ ഉൾക്കടലിന്റെയും തെക്കുകിഴക്കൻ ഏഷ്യൻ തീരങ്ങളുടെയും സംരക്ഷണം.
സതേൺ നേവൽ കമാൻഡ് (SNC): ആസ്ഥാനം കൊച്ചി. പരിശീലനത്തിനും ഓപ്പറേഷണൽ പിന്തുണയ്ക്കും വേണ്ടി. (ആൻഡമാൻ & നിക്കോബാർ കമാൻഡ് പോർട്ട് ബ്ലെയർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്).
ബിജു കാരക്കോണം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












