
തിരൂർ: അനുഷ്‌ഠാനകലാരൂപമായ തോൽപ്പാവക്കൂത്തിലും ഇനി നിർമിതബുദ്ധിയുടെ കൃത്യത. പ്രസിദ്ധ തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്രപുലവരാണ് ആധുനിക സാങ്കേതികവിദ്യയുൾപ്പെടുത്തി തോൽപ്പാവക്കൂത്ത് തയ്യാറാക്കുന്നത്. ഡിസംബറിൽ ആദ്യ എ ം എ തോൽപ്പാവക്കൂത്ത് ആസ്വാദകർക്കു മുൻപിലെത്തും.
13 തലമുറകളായി തോൽപ്പാവക്കൂത്ത് നടത്തിവരുന്ന കുടുംബത്തിലെ അംഗമാണ് രാമചന്ദ്രപുലവർ, പദ്‌മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങൾ ലഭിച്ചു.
തോൽപ്പാവകളിയുടെ പാരമ്പര്യവും തനിമയും ചോർന്നുപോകാതെ ഈ കലാരൂപത്തെ കൂടുതൽ മിഴിവുറ്റതും ജനകീയവുമാക്കാനുള്ള തിരക്കിലാണ് ഇദ്ദേഹം. ഷൊർണൂരിലെ ജ്യോതി എൻജിനിയറിങ് കോളേജുമായും അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കണറ്റിക്കട്ടുമായും സഹകരിച്ചാണ് നിർമിതബുദ്ധി ഉപയോഗിക്കുന്നത്.
പഠനപ്രവർത്തനങ്ങൾ പുരോഗമിച്ചുവരുകയാണ്. ഇതിന് ചുക്കാൻപിടിക്കുന്നത് രാമചന്ദ്രപുലവരുടെ മകൻ രാജീവ് പുലവരാണ്.
വനിതാ പാവകളിസംഘം നടത്തുന്ന പെൺ പാവക്കുത്തും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റംവരുത്തുമെന്ന് രാമചന്ദ്രപുലവർ പറഞ്ഞു.
ഇതിനകം നാൽപ്പത്തഞ്ചോളം രാജ്യങ്ങളിൽ ഇദ്ദേഹം പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. 40 കലാകാരൻമാരാണ് രാമചന്ദ്രപുലവരുടെ തോൽപ്പാവക്കൂത്ത് സംഘത്തിലുള്ളത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group