180 സ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ

180 സ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ
180 സ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ
Share  
2025 Jul 25, 09:11 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ : ഈ അധ്യയനവർഷം മുതൽ പത്താംതരത്തിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്‌സ് മേഖലയിൽ പഠനവും പ്രായോഗിക പരിശിലനവും നടത്തുന്നതിനായി ജില്ലയിലെ 180 സ്‌കൂളുകളിൽ 2161 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) ആണ് ഇതൊരുക്കിയത്. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്‌കൂളുകൾക്ക് അവ നേരിട്ടുവാങ്ങാനും കൈറ്റ് സംവിധാനമൊരുക്കി.


പത്താംക്ലാസിലെ പുതിയ ഐസിടി പാഠപുസ്‌തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്യൂട്ട് നിർമാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കംപ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രാണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്‌സിൻ്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.


സ്കൂ‌ളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ്ബോർഡ്, ഐആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്‌മാർട്ട് വാതിലുകൾ തയ്യാറാക്കലാണ് പത്താംതരത്തിലെ ഓരോ കുട്ടിയും ചെയ്‌തുനോക്കേണ്ട അടുത്ത പ്രവർത്തനം.


ഐസിടി പാഠപുസ്‌തകം പഠിപ്പിക്കേണ്ട ജില്ലയിലെ 758 അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ഓഗസ്റ്റ് ആദ്യവാരം പൂർത്തിയാക്കും. നിലവിൽ നൽകിയ റോബോട്ടിക് കിറ്റുകൾക്ക് പുറമേ ചലിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന അഡ്വാൻസ്‌ഡ് കിറ്റുകൾ ഈ വർഷം തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ, കെ. അൻവർ സാദത്ത് അറിയിച്ചു. ഈ വർഷം സ്‌കൂളുകളിൽ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur