നീലഗിരിയിൽ വിവരാവകാശ അപേക്ഷ ഇനി ഓൺലൈനായി നൽകാം

നീലഗിരിയിൽ വിവരാവകാശ അപേക്ഷ ഇനി ഓൺലൈനായി നൽകാം
നീലഗിരിയിൽ വിവരാവകാശ അപേക്ഷ ഇനി ഓൺലൈനായി നൽകാം
Share  
2025 Jul 23, 09:47 AM
RAJESH

ഗൂഡല്ലൂർ : നീലഗിരിയിൽ വിവരാവകാശ അപേക്ഷകൾ ഓൺലൈനായി ഇനി നൽകാനാവും. സംസ്ഥാനത്ത് 2005 മുതൽ നിലവിലുണ്ടായിരുന്ന സംവിധാനം നീലഗിരിയിൽ നാളിതുവരെയായും നടപ്പാക്കിയിരുന്നില്ല. ഇത്തരത്തിൽ അപേക്ഷകൾ നൽകാൻ വെബ്സൈറ്റ് സംവിധാനം ഉണ്ടായിരുന്നെങ്കിലും അത് പ്രാവർത്തികമായിരുന്നില്ല.


അപേക്ഷകൾ നൽകാൻ കഴിയുമായിരുന്നെങ്കിലും കളക്‌ടറുടെ ഓഫീസിൽനിന്ന് അത്തരത്തിലുള്ള അപേക്ഷകൾ പരിഗണിക്കുകയോ അതുവഴി പരിഹാരനടപടികളോ സ്വീകരിച്ചിരുന്നില്ല. അപേക്ഷകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തുതുകഴിഞ്ഞാൽ അത് സ്വീകരിച്ചുവെന്നല്ലാതെ അതിന് രജിസ്ട്രേഷൻ നമ്പറോ നടപടിവിവരങ്ങളോ ലഭ്യമാക്കിയിരുന്നില്ല.


ഈ വിഷയം പലതവണ കളക്‌ടറുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അത് പരിഹരിക്കപ്പെട്ടില്ല. ഇതേത്തുടർന്ന് 'ഓവേലി മക്കൾ ഈയക്ക'മെന്ന സാമൂഹിക സന്നദ്ധസേവ ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒട്ടേറെ പരാതികൾ സംസ്ഥാന വിവരാവകാശകമ്മിഷണർ, ദേശീയ വിവരാവകാശകമ്മിഷണർ, മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് നൽകിയിരുന്നു.


ഇതിന്റെയെല്ലാം ഫലമായാണ് വിവരാവകാശ അപേക്ഷകൾ കളക്ടറുടെ ഓഫീസ് കഴിഞ്ഞദിവസംമുതൽ സ്വീകരിച്ച് അതത് വകുപ്പുകൾക്ക് കൈമാറുകയും മറുപടിലഭ്യമാക്കാനും തുടങ്ങിയത്. ഇപ്പോൾ അപേക്ഷകൾക്ക് രജിസ്ട്രേഷൻ നമ്പറുകൾ ലഭ്യമാക്കുകയും തുടർന്ന്, അതിന്റെ സ്ഥിതിവിവരങ്ങൾ അപ്‌ലോഡും ചെയ്യുന്നുണ്ട്.


നേരത്തേ, ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ തപാൽ ഓഫീസുകളിലൂടെ അയക്കുകയും അവയുടെ വിവരങ്ങൾ കിട്ടുകയുമായിരുന്നു പതിവ്, മാസങ്ങളോളം കാത്തിരുന്നിട്ടും ചില അപേക്ഷകർക്ക് മറുപടികൾ ലഭ്യമായിരുന്നില്ല. ഇത്തരത്തിലുണ്ടായ സമയ, സാമ്പത്തിക നഷ്ടങ്ങൾക്കാണ് പരിഹാരമായിരിക്കുന്നത്. പലപ്പോഴും ഇത്തരം അപേക്ഷകളിൽ, കൃത്യമായി കിട്ടിയില്ലെന്ന മറുപടിയാണ് അപേക്ഷകർക്കു ലഭിക്കുക. അപേക്ഷകളിൽ നടപടികളുണ്ടാകാത്തതുമൂലം സുതാര്യമായ പദ്ധതിനടപടികൾപോലും പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. ഇതിനാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതോടെ പരിഹാരമുണ്ടായിരിക്കുന്നത്.


MANNAN
VASTHU
RAJESH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan